Today: 18 Aug 2022 GMT   Tell Your Friend
Advertisements
വിദേശരാജ്യങ്ങളെ സ്വാധീനിക്കാനും ഇസ്രയേല്‍ പെഗാസസ് ഉപയോഗിച്ചു
Photo #1 - Other Countries - Samakaalikam - 31120223pegasus
ന്യൂയോര്‍ക്ക്: വിദേശ രാജ്യങ്ങളെ സ്വാധീനിക്കാനും തങ്ങള്‍ക്കനുകൂലമായി നിലപാടുകള്‍ മാറ്റിയെടുക്കാനും പെഗാസസ് ചാര സോഫ്റ്റെ്വയര്‍ ഉപയോഗിച്ച് ഇസ്രയേല്‍ ശ്രമം നടത്തിയിട്ടുള്ളതായി വെളിപ്പെടുത്തല്‍.

സോഫ്റ്റ് വെയര്‍ ഇടപാടില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങള്‍ ക്രമേണ തങ്ങളുടെ പരമ്പരാഗത രാഷ്ട്രീയ നിലപാടുകള്‍ ഉപേക്ഷിച്ച് ഇസ്രായേലി നയതന്ത്ര ഭ്രമണപഥത്തിന്റെ ഭാഗമായതായും വ്യക്തമായി. ചില രാജ്യങ്ങള്‍ പൂര്‍ണമായും ഇസ്രായേലി പക്ഷത്തേക്ക് ചാഞ്ഞപ്പോള്‍, ഐക്യരാഷ്ട്രസഭയില്‍ പലസ്തീന്‍ വിഷയം ചര്‍ച്ചക്കെടുക്കുന്ന ഘട്ടങ്ങളില്‍ മറ്റു ചില രാജ്യങ്ങള്‍ ഭാഗികമായും ഇസ്രയേലിനെ പിന്തുണച്ചു. ഇന്ത്യയുടെ നിലപാട് മാറ്റം ഇത്തരത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2017ലെ ഇന്ത്യ ~ ഇസ്രയേല്‍ പ്രതിരോധ കരാറും നരേന്ദ്ര മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും പരസ്പരം നടത്തിയ സന്ദര്‍ശനങ്ങളും ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ കോളളിക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ദശകങ്ങളായി രാഷ്ട്രത്തെ വെല്ലുവിളിക്കുന്ന മയക്കുമരുന്ന് മാഫിയയെ നേരിടാനാണ് മെക്സിക്കോ പെഗസസ് സോഫ്റ്റ് വെയര്‍ കൈക്കലാക്കിയത്. കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തില്‍ മെക്സിക്കോയില്‍ പ്രബല സാന്നിധ്യമായിരുന്ന ബ്ളാക്ക്ബെറിയുടെ മെസേജിങ് സംവിധാനത്തെ ഭേദിക്കാനുള്ള പഴുതാണ് അവര്‍ തേടിയത്. പെഗസസിന്റെ നിര്‍മാതാക്കളായ എന്‍.എസ്.ഒ ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ സോഫ്റ്റ് വെയര്‍ കൈമാറുകയായിരുന്നു. 2016 ല്‍ മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ചാപോ എന്ന ജോക്വിം ഗുസ്മാനെ പിടികൂടാന്‍ മെക്സിക്കന്‍ പൊലീസിനെ സഹായിച്ചത് പെഗസസ് ആയിരുന്നു. മെക്സിക്കോയുടെ നിലപാടുകള്‍ പിന്നീട് നാടകീയമായി മാറിമറിഞ്ഞു. യു.എന്നില്‍ സ്ഥിരമായി ഇസ്രായേലിനെതിരെ വോട്ട് ചെയ്തിരുന്ന മെക്സിക്കോ ക്രമേണ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങി. 2016 ല്‍ മെക്സിക്കന്‍ പ്രസിഡന്റ് ഇസ്രായേലും തൊട്ടടുത്ത വര്‍ഷം ബെഞ്ചമിന്‍ നെതന്യാഹു മെക്സിക്കോയും സന്ദര്‍ശിച്ചു. ഒരു ഇസ്രായേലി പ്രധാനമന്ത്രി മെക്സിക്കോ സന്ദര്‍ശിക്കുന്നത് അതാദ്യമായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ യു.എന്നിലെ ഫലസ്തീന്‍ അനുകൂല നിലപാട് മെല്ലെ മെക്സിക്കോ മാറ്റി.

2014 ല്‍ 43 വിദ്യാര്‍ഥികളുടെ കൂട്ടക്കൊലക്കു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപണമുയര്‍ന്ന മെക്സിക്കന്‍ രഹസ്യാന്വേഷണ സംഘത്തലവന്‍ പിന്നീട് നാടുവിട്ട് ഇസ്രായേലില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്തു. പെഗസസ് ഇടപാടില്‍ ഇടനിലക്കാരിലൊരാളായിരുന്നു ഇയാള്‍.

2012ലാണ് എന്‍.എസ്.ഒയുടെ ചാരസോഫ്റ്റ്വെയര്‍ സംവിധാനം പാനമ സ്വീകരിക്കുന്നത്. പ്രസിഡന്റ് റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയുടെ പ്രത്യേക താല്‍പര്യത്തിലായിരുന്നു ഇടപാട്. 2008~09 കാലം മുതല്‍ തന്നെ ഇസ്രായേലുമായുള്ള പാനമയുടെ സൗഹൃദം ശക്തിപ്പെടുകയും യു.എന്നിലെ ചര്‍ച്ചകളിലും വോട്ടിങ്ങിലും ആ സുഹൃദ്ബന്ധം കൂടുതല്‍ വ്യക്തതയോടെ തെളിയാനും തുടങ്ങിയിരുന്നു.

നെതന്യാഹുവുമായി നടത്തിയ സ്വകാര്യ ചര്‍ച്ചകളില്‍ ബ്ളാക്ബെറിയുടെ മെസേജിങ് സംവിധാനത്തില്‍ കടന്നുകയറാന്‍ ശേഷിയുള്ള സോഫ്റ്റ്വെയറുകളുടെ സാധ്യത മാര്‍ട്ടിനെല്ലി തേടി. മാസങ്ങള്‍ക്കുള്ളില്‍ ഇസ്രായേല്‍ മറുപടിയുമായെത്തി. പാനമ സിറ്റിയില്‍ 2012 ല്‍ എന്‍.എസ്.ഒയുടെ സംവിധാനങ്ങള്‍ സ്ഥാപിച്ചതിനു പിന്നാലെ ഇസ്രായേലിന് അനുകൂലമായി യു.എന്നില്‍ പലതവണ പാനമ വോട്ട് ചെയ്തു. ഫലസ്തീന്‍ പ്രതിനിധി സംഘത്തിന്റെ പദവി ഉയര്‍ത്തുന്നതിനുള്ള വോട്ടിങ്ങായിരുന്നു ഇതില്‍ പ്രധാനം. 138 രാജ്യങ്ങള്‍ ഫലസ്തീന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍, ഇസ്രായേലും പനാമയും മറ്റ് ഏഴുരാജ്യങ്ങളും മാത്രമാണ് എതിര്‍ത്തത്.

പോളണ്ട് പെഗസസ് സോഫ്റ്റ്വെയര്‍ വാങ്ങുന്നത് 2016 ലായിരുന്നു. പ്രധാനമന്ത്രി ബീറ്റ സിഡ്ലോയും വിദേശകാര്യ മന്ത്രി വിറ്റോള്‍ഡ് വാഷിസ്കോവ്സ്കിയും ആയിരുന്നു ഇടപാടിന് പിന്നില്‍. രാജ്യത്തിന്റെ അഴിമതി വിരുദ്ധ ബ്യൂറോക്കുവേണ്ടി എന്ന പേരിലാണ് വാങ്ങിയതെങ്കിലും പ്രതിപക്ഷം തന്നെയായിരുന്നു പ്രധാന ലക്ഷ്യം. 2021 ഡിസംബറില്‍ സിറ്റിസണ്‍ ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പോളിഷ് പ്രതിപക്ഷത്തെ പ്രമുഖരായ മൂന്നുപേരെ നിരീക്ഷിച്ചിരുന്നുവെന്ന് വ്യക്തമാക്കി.

പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്റെ നീക്കങ്ങള്‍ക്കും പെഗസസ് ചൂട്ടുപിടിച്ചുവെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും ഒര്‍ബാന്‍ ഇതുവഴി നിരീക്ഷിച്ചു. യൂറോപ്യന്‍ യൂനിയനില്‍ ഇസ്രായേലിന്റെ ഉറച്ച ശബ്ദമായി ഒര്‍ബാന്‍ മാറുന്നതാണ് പിന്നീട് കണ്ടത്. 2020 ല്‍ വെസ്ററ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രായേലിനൊപ്പം കൂട്ടിച്ചേര്‍ക്കാനുള്ള നെതന്യാഹു സര്‍ക്കാറിന്റെ വിവാദ തീരുമാനത്തെ അപലപിക്കാത്ത അപൂര്‍വം രാഷ്ട്രനേതാക്കളിലൊരാളായിരുന്നു ഒര്‍ബാന്‍.

2020 മേയില്‍ ഇസ്രായേലിന്റെ ഗസ്സ ആക്രമണം അവസാനിപ്പിക്കാനുള്ള യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രിമാരുടെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിനൊപ്പം നില്‍ക്കാനും ഹംഗറി വിസമ്മതിച്ചു.
- dated 31 Jan 2022


Comments:
Keywords: Other Countries - Samakaalikam - 31120223pegasus Other Countries - Samakaalikam - 31120223pegasus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820211shariya
എന്താണ് അഫ്ഗാനിലെ സ്ത്രീകളെ ഭയപ്പെടുത്തുന്ന ശരീയത്ത് നിയമം
തുടര്‍ന്നു വായിക്കുക
sex and life
ജീവിത വസന്തം .. .. മനസിലും ശരീരത്തും ...

നിര്‍വചിക്കാനാവത്ത ബന്ധത്തിന്റെ അന്തിമ ഫലം. തിരയടിച്ചുയരുന്ന സങ്കല്‍പ്പത്തിന്റെ തീച്ചൂളയില്‍ മനുഷ്യ മനസുകള്‍ പൊരിഞ്ഞലിയുമ്പോള്‍ നിമിഷങ്ങളുടെ.. ......... തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
ബേനസീര്‍ യുഗം അവസാനിച്ചു
ഇസ്ളാമാബാദ്: പാകിസ്ഥാനിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് ജനാധിപത്യത്തിന്റെ പറുദീസാ വാഗ്ദാനം ചെയ്ത് പൊതുതെരഞ്ഞെടുപ്പിന് നേരിട്ട് ജീവന്‍ കൈവിട്ടുപോയ ബേനസീര്‍ ഭൂട്ടോ എന്ന ഉരുക്കുവനിതയുടെ .......തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us