Today: 09 Aug 2022 GMT   Tell Your Friend
Advertisements
മറഡോണയുടെ മരണം: എട്ടു ഡോക്ടര്‍മാര്‍ക്കു മേല്‍ കൊലക്കുറ്റം ചുമത്തി
Photo #1 - Other Countries - Sports - 24620226maradona
ബ്വേനസ് ഐറിസ്: അര്‍ജനൈ്റന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം സംബന്ധിച്ച അന്വേഷണത്തിനൊടുവില്‍ എട്ടു ഡോക്ടര്‍മാര്‍ക്കു മേല്‍ കൊലപാതകക്കുറ്റം ചുമത്തി. ചികിത്സയില്‍ അലംഭാവം കാട്ടിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

മസ്തിഷ്ക ശസ്ത്രക്രിയ വിദഗ്ധന്‍ ലിയോപോള്‍ഡോ ലൂക്, സൈക്യാട്രിസ്ററ് അഗസ്ററിന കൊസച്ചോവ്, മറ്റു മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍, ആശുപത്രി ഉടമ എന്നിവരാണ് കേസിലെ പ്രതികള്‍. ശസ്ത്രക്രിയക്കുശേഷം തുടര്‍ ചികിത്സയില്‍ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. മസ്തിഷ്കത്തില്‍ രക്തം കട്ടപിടിച്ചത് ശസ്ത്രക്രിയയിലൂടെ നീക്കിയ ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെ 2020 നവംബര്‍ 25നായിരുന്നു മറഡോണ ഹൃദയാഘാതം മൂലം മരിക്കുന്നത്.

പോസ്ററ് മോര്‍ട്ടത്തില്‍ അസ്വാഭാവികതകള്‍ കണ്ടില്ലെങ്കിലും രണ്ടു മക്കളുടെ പരാതിയില്‍ 20 അംഗ വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിലായിരുന്നു ഡോക്ടര്‍മാരുടെ വീഴ്ച തിരിച്ചറിഞ്ഞത്. മെച്ചപ്പെട്ട പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ താരത്തിന് അതിജീവന സാധ്യതയുണ്ടായിരുന്നതായും മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കി.

കേസില്‍ വിചാരണ 2023 അവസാനത്തിലോ 2024 ആദ്യത്തിലോ ആകും ആരംഭിക്കുക. 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എട്ടു പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
- dated 23 Jun 2022


Comments:
Keywords: Other Countries - Sports - 24620226maradona Other Countries - Sports - 24620226maradona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us