Today: 15 Nov 2019 GMT   Tell Your Friend
Advertisements
ലോകം കാത്തിരിക്കുന്ന പോരാട്ടം: അര്‍ജന്റീന ~ ബ്രസീല്‍
Photo #1 - Other Countries - Sports - 27201910copa
ബെലോ ഹാറിസോണ്ടെ: ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന സൂപ്പര്‍ ക്ളാസിക്കോ പോരാട്ടം ബുധനാഴ്ച. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്നു.

ഒരു പകുതിയില്‍ ലയണല്‍ മെസ്സിയും സെര്‍ജിയോ അഗ്യൂറോയും നയിക്കുന്ന അര്‍ജന്‍റീന. മറുപകുതിയില്‍ നെയ്മറിന്‍െറ അസാന്നിധ്യത്തിലും ഫിലിപ് കുടീന്യോ, ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫെര്‍മീന്യോ എന്നിവരുടെ മിടുക്കില്‍ ഉശിരോടെ കളിക്കുന്ന ബ്രസീല്‍. 1914ല്‍ തുടങ്ങിയ ഫുട്ബാള്‍വൈരത്തിന്105 വര്‍ഷവും 109 മത്സരങ്ങളും പിന്നിട്ടാണ് മറ്റൊരു അങ്കത്തിന് നാളും മുഹൂര്‍ത്തവുമൊരുങ്ങിയത്.

ടൂര്‍ണമെന്റിലെ ഫോം വച്ചു നോക്കിയാലും, കളിക്കാരുടെ ആകെ താരമൂല്യവും വിപണി മൂല്യവും വച്ചു നോക്കിയാലും ബ്രസീലിനു തന്നെയാണ് മുന്‍തൂക്കം. ഗ്രൂപ് റൗണ്ടില്‍ നിഷ്പ്രയാസം ഒന്നാമതായാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. അവിടെ മാത്രം കളി ജയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നു. അര്‍ജന്റീനയാകട്ടെ, പതിവുപോലെ അവസാന നിമിഷം കഷ്ടിച്ചു കടന്നു കൂടുകയായിരുന്നു.

ഗ്രൂപ് റൗണ്ടില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച വെനിസ്വേലയെ പ്രീക്വാര്‍ട്ടറില്‍ രണ്ടു ഗോളിന് വീഴ്ത്തിയാണ് അര്‍ജന്‍റീന വെല്ലുവിളിക്കുന്നത്. ഗ്രൂപ്പില്‍നിന്ന് കഷ്ടിച്ച് കടന്നുകൂടിയതിന്‍െറ ക്ഷീണമെല്ലാം മാറ്റുന്നതായിരുന്നു പ്രീക്വാര്‍ട്ടറിലെ ജയം. ലയണല്‍ മെസ്സിക്കു ചുറ്റും കറങ്ങുന്നവരെന്ന പേരുദോഷവും ഈ കളിയോടെ മാറ്റി. ലതുറോ മാര്‍ട്ടിനസും ജിയോവനി ലോ സെല്‍സോയും വിജയ ഗോള്‍ നേടിയപ്പോള്‍, നികോളസ് ഒടമെന്‍ഡി, ജര്‍മന്‍ പെസല്ല എന്നിവരുടെ പ്രതിരോധവും ഗോളി ഫ്രാങ്കോ അര്‍മാനിയുടെ പ്രകടനവുമെല്ലാം ടീമിന് ആത്മവിശ്വാസമാവുന്നു.
- dated 02 Jul 2019


Comments:
Keywords: Other Countries - Sports - 27201910copa Other Countries - Sports - 27201910copa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us