Today: 10 Jul 2020 GMT   Tell Your Friend
Advertisements
രാജ്യം ലജ്ജിച്ചു തലതാഴ്ത്തി ; ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതി സിംഗപ്പൂര്‍ ആശുപത്രിയില്‍ മരിച്ചു
Photo #1 - Singapore - Otta Nottathil - delhi_singapore_rape
സിംഗപ്പൂര്‍: ഓടുന്ന ബസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെത്തിച്ച യുവതി മരിച്ചു. അവയവ മാറ്റിവയ്ക്കലിനും മറ്റും സൗകര്യമുള്ള മൗണ്ട് എലിസബത്ത് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ 4.15ന് അന്ത്യശ്വാസം വലിച്ചെന്ന് ഡോക്ടര്‍മാര്‍. വെള്ളിയാഴ്ച വൈകിട്ടു തന്നെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. മരണ സമയത്ത് മാതാപിതാക്കള്‍ അടുത്തുണ്ടായിരുന്നു.

യുവതിയെ ആക്രമിച്ച കേസില്‍ ഏഴു പേരെ ഡല്‍ഹി പോലീസ് അറസ്ററ് ചെയ്തു കഴിഞ്ഞു. ക്രൂരമായി മര്‍ദനമേല്‍ക്കുകയും ഓടുന്ന ബസില്‍നിന്ന് പുറത്തേക്ക് എറിയപ്പെടുകയും ചെയ്ത യുവതിയുടെ തലച്ചോറിന് ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. എന്നാല്‍, ഇന്ത്യയില്‍നിന്നു തിരിക്കും മുന്‍പു തന്നെ കേസില്‍ മൊഴി നല്‍കിയിരുന്നു.

വ്യാഴാഴ്ച മുതല്‍ എട്ടു വിദഗ്ധ ഡോക്ടര്‍മാരാണ് യുവതിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു. ഡല്‍ഹിയിലെ ഡോക്ടര്‍മാരുടെ ശുപാര്‍ശയനുസരിച്ചാണ് സിംഗപ്പൂരിലേക്കു കൊണ്ടുപോയതെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികളായിട്ടുണ്ടെന്ന് സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവന്‍.
ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും വിലപിടിച്ചതു അവളുടെ മാനമാണ്. ജീവിതത്തില്‍ നേരിടേണ്ടിവന്നേക്കാവുന്ന ഏറ്റവും വലിയ ദുരന്തം മാനഭംഗവും. എന്നിട്ടും അവള്‍ ജീവിക്കാന്‍ മോഹിച്ചു. ഡല്‍ഹിയില്‍ ഒരു സംഘം മാംസക്കൊതിയന്‍മാരുടെ കൊടുംക്രൂരതയില്‍ എല്ലാം നഷ്ടപ്പെട്ട 23കാരി വിദ്യാര്‍ഥിനി ജ്യോതിക്കു മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ജീവിച്ചു മതിയായിരുന്നില്ല. എന്നിട്ടും അവള്‍ മരണത്തിനു കീഴടങ്ങി.

ഡല്‍ഹിയില്‍ കഴിഞ്ഞ 16ന് രാത്രിയിലാണു ഓടുന്ന ബസില്‍ ഈ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. അതും സമാനതകളില്ലാത്ത ക്രൂരതയുടെ പര്യായമെന്ന് പറയാവുന്ന വിധം. യുപിയില്‍ നിന്ന് ഡല്‍ഹിയില്‍ കുടിയേറിയ തൊഴിലാളി കുടുംബത്തിലെ അംഗമായ ജ്യോതി പാരാമെഡിക്കല്‍ വിദ്യാര്‍ഥിനായിരുന്നു. ദുരന്തത്തിന് ശേഷവും അസാമാന്യധൈര്യം പ്രകടമാക്കിയ പെണ്‍കുട്ടി, തനിക്ക് ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും തന്നെ രക്ഷിക്കണമെന്നും വീട്ടുകാരോടും ഡോക്ടര്‍മാരോടും ആവശ്യപ്പെട്ടിരുന്നു. "അക്രമികളെ പിടികൂടിയോ' എന്ന് പെണ്‍കുട്ടി കുറിപ്പിലൂടെ വീട്ടുകാരോട് തിരക്കുകയും ചെയ്തു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരിക്കേ വായില്‍ ട്യൂബ് ഇട്ടതുകാരണം സംസാരിക്കാന്‍ പ്രയാസമായതിനാല്‍ എഴുതിയാണ് പെണ്‍കുട്ടി ആശയവിനിമയം നടത്തിയിരുന്നത്.

ആറു തവണ ശസ്ത്രക്രിയയ്ക്കു വിധേയയാക്കുകയും അണുബാധയെ തുടര്‍ന്ന് വന്‍കുടലടക്കമുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടും ബോധം വരുമ്പോഴൊക്കെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലായിരുന്നു ജ്യോതി. ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങി നീതിയ്ക്കു വേണ്ടി പൊരുതുകയായിരുന്നു അവളുടെ ലക്ഷ്യം. ജീവനു വേണ്ടി പൊരുതുമ്പോഴും കേസിനു സഹായകരമായ തന്റെ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനോടു സഹകരിച്ചു. ഡിസംബര്‍ 21ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടു നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ധീരമായ മൊഴിയെന്നാണ് അതിനെ മജിസ്ട്രേറ്റ് വിശേഷിപ്പിച്ചത്.

പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഇന്റേണ്‍ഷിപ്പു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുന്നതിനിടെയാണ് ബസ് ജീവനക്കാരായ അക്രമികള്‍ തെറ്റിദ്ധരിപ്പിച്ച് ബസില്‍ വിളിച്ചുകയറ്റി പെണ്‍കുട്ടിയെയും യുവാവിനെയും ആക്രമിച്ചത്. യുവാവിനെ ആക്രമിച്ച് അവശനായാക്കിയശേഷം പെണ്‍കുട്ടിയെ ബസിലുണ്ടായിരുന്നവര്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ ഇരുമ്പുദണ്ഡുകൊണ്ട് അടിക്കുകയും ഷൂസിട്ട് ചവിട്ടുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹിപാല്‍പുര്‍ ഫ്ളൈ ഓവറിനു സമീപം ബസില്‍നിന്നു വലിച്ചെറിഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്ത് പോലീസ് സ്റേറഷനില്‍ എത്തി വിവരം പറയുമ്പോഴാണു സംഭവം പുറംലോകം അറിയുന്നത്.
- dated 28 Dec 2012


Comments:
Keywords: Singapore - Otta Nottathil - delhi_singapore_rape Singapore - Otta Nottathil - delhi_singapore_rape,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us