Today: 05 Jun 2023 GMT   Tell Your Friend
Advertisements
കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഉദ്ഘാടനച്ചടങ്ങില്‍ സ്തബ്ദരായി വിദേശ മാദ്ധ്യമങ്ങള്‍
അബദ്ധത്തില്‍ കിട്ടിയ അടിപോലെയായി വിദേശമാദ്ധ്യമങ്ങള്‍ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ വര്‍ണ്ണവിസ്മയങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍. ഇതുവരെ എഴുതിപ്പിടിപ്പിച്ച കോമാളിത്തരങ്ങള്‍ക്ക് മറുവാക്യമെഴുതാന്‍ മിക്കവാറും എല്ലാ മാദ്ധ്യമങ്ങളും വാക്കുകള്‍ക്കു വേണ്ടി പരതി എന്നതാണ് പരമാര്‍ത്ഥം.

ഇത്രയും പ്രതിക്ഷിച്ചിരുന്നില്ല, ഫന്റാസ്ററിക് എന്നൊക്കെ വെറും സാധാ ഭാഷായിപ്പോയല്ലോ എന്നോര്‍ത്ത് ദുംഖിയ്ക്കുകയാണ് ബ്രിട്ടനിലെ മുഖ്യധാരാ പത്രങ്ങള്‍. അതേ.. .. ഇന്‍ഡ്യ എന്ന മാഹാരാജ്യത്തെപ്പറ്റി സഖാവ് പിണറായി വിജയന്റെ വാചകം കടമെടുത്താല്‍ വിദേശമാദ്ധ്യമങ്ങള്‍ക്ക് ഇന്‍ഡ്യയെപ്പറ്റി ഒരു ചുക്കും അറിയില്ല എന്ന്. ഇപ്പോള്‍ മനസിലായി ആവാചകത്തിന്റെ പൊരുള്‍.

കൊട്ടിഘോഷിച്ച കഥകളും അതിന്റെ പിന്നാമ്പുറങ്ങളും, അതിലൂടെ ഒപ്പിയെടുത്ത കുറെ മ്ളേച്ഛമായ ഫോട്ടോകളും ചേര്‍ത്തു പരമ്പരകള്‍ എഴുതിപ്പിടിപ്പിച്ച വെറുപ്പുളവാക്കുന്ന പ്രയോഗങ്ങളും കൊണ്ട് മഹത്തായ ഇന്‍ഡ്യയെ താറടിയ്ക്കാമെന്നും ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ താഴ്ത്തിക്കെട്ടാമെന്നുമുള്ള ആ പൂതി ഇപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയായി. ഇപ്പോള്‍ വിളറി വെളുത്തു മുഖം കരിവാളിച്ചത് ആരുടെ ? എന്തിനു പോരുമെന്നു തോന്നും, എന്തും വലിയ തലക്കെട്ടില്‍ എഴുതിത്തകര്‍ക്കാമെന്നു തോന്നിയ ബ്രിട്ടനിലെ മുഖ്യധാരാ പത്രങ്ങളെ ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍ നിങ്ങളെ ഓര്‍ത്തു സഹതപിയ്ക്കുന്നു. !! ഇപ്പോള്‍ ലജ്ജിയ്ക്കുന്നു !! നല്ലതു കണ്ടാല്‍ നാലാള്‍ കേള്‍ക്കെ നാവുയര്‍ത്തി നാടുറക്കെ പ്രതിധ്വനിച്ച് പറയാനുള്ള വ്യഗ്രതയാണ് വേണ്ടത് അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കി, ഇരുട്ടുകൊണ്ട് ഓട്ടയടച്ച നിങ്ങളുടെ രീതി ഒരിയ്ക്കലും ഒരു ക്രിയാത്മകമായ പത്രപ്രവര്‍ത്തനമല്ല എന്നുകൂടി ചിന്തിയ്ക്കുക !!

ഒരേയൊരിന്‍ഡ്യ, ഒരൊറ്റ ജനത അതാണ് ഞങ്ങളുടെ മുദ്രാവാക്യം !! അതാണ് ഞങ്ങളുടെ ഊര്‍ജ്ജവും ബലവും. അതിലൂടെ എല്ലാം മനസറിഞ്ഞ് നേടുന്ന നൂറുകോടിയിയിലധികം വരുന്ന ഇന്‍ഡ്യാക്കാരുടെ ഏറെ നാളത്തെ ഊണും ഉറക്കവും ഒഴിഞ്ഞുള്ള മെയ്ചേര്‍ന്നുള്ള ബുദ്ധിമുട്ടിന്റെ പ്രതിഫലനമാണ് നിങ്ങള്‍ ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേറഡിയത്തില്‍ വിടര്‍ന്ന വര്‍ണ്ണവിസ്മയങ്ങളുടെ നേര്‍ക്കാഴ്ചകള്‍ !!

മൂന്നര മണിക്കൂര്‍ നീണ്ട ഉദ്ഘാടനച്ചടങ്ങിന്റെ തല്‍സമയ സംപ്രേക്ഷണം ബ്രിട്ടനിലെ ജനങ്ങള്‍ ബിബിസിയിലൂടെയും എബിസി ചാനലിലൂടെ ഓസ്ട്രേലിയക്കാരും നേരില്‍ക്കണ്ടപ്പോള്‍ എന്തായിരിയ്ക്കും മനസില്‍ ഓടിയെത്തിയ ചിന്തകളെന്നു ധൈര്യമണ്ടോ വീണ്ടും തുറന്നെഴുതാന്‍, അതും .. നെഞ്ചില്‍ കൈവെച്ച് പറയുകയും വേണം !!

പോരായ്മകള്‍ ആര്‍ക്കും സംഭവിയ്ക്കാം.വ്യക്തിയ്ക്കും രാജ്യത്തിനും ഉണ്ടാകാം. പക്ഷെ പോരായ്മകളുടെ മാറാല മാത്രം തുറന്ന് അക്കമിട്ട് എണ്ണിപ്പറയുന്ന സ്വഭാവം മാത്രമല്ല, പോരായ്മയിലെ പോസിറ്റീവ്നെസ് കണ്ട് അതിലൂടെ ഒന്നു കണ്ണോടിച്ചാല്‍ അതല്ലേ പ്രിയതരമാവാന്‍ വഴിയുള്ളു !!

അതേ ഇന്‍ക്രെഡിബിള്‍ ഇന്‍ഡ്യ എന്ന ആപ്തവാക്യത്തിന്റെ പൊരുള്‍ പോലെ തന്നെ വൈവിധ്യങ്ങള്‍ നിറഞ്ഞ മാന്ത്രികച്ചെപ്പു തുറന്നു സംവിധാനപെരുമ കൊണ്ടും മികവിന്റെ അതിശ്രേഷ്മായ ചാരുത യോലുന്ന വിരുന്നൊരുക്കിയും ഇന്‍ഡ്യാമഹാരാജ്യത്തിലെ കലാകാരന്മാരും സാങ്കേതിക വിദഗ്ധരും കൈകോര്‍ത്തു പ്രയത്നിച്ചതിന്റെ സമ്പൂര്‍ണ്ണമായ കാഴ്ചയുടെ വിരുന്ന് ലോകത്തെ അറിയിച്ചത് വളരെ നിസാരമായി കാണാനാവില്ല എന്നിപ്പോള്‍ വിദേശ മുഖ്യധാരാപത്രങ്ങള്‍ തുറന്നു സമ്മതിയ്ക്കുന്നതില്‍ ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍ ആശ്വസിയ്ക്കുന്നു. ഇനിയെങ്കിലും നിങ്ങള്‍ സത്യസന്ധമായ പ്രവര്‍ത്തനം പാതയാക്കി മുന്നേറുമെന്ന് ആശിയ്ക്കുന്നു.

നല്ലതു ഭവിയ്ക്കട്ടെ !!

ഇന്‍ഡ്യാക്കാരന്‍ എന്ന അഭിമാനത്തോടെ !!

ജോസ് കുമ്പിളുവേലില്‍

ചീഫ് എഡിറ്റര്‍

മാന്യവായനക്കാര്‍ക്ക് ഇതിനോട് പ്രതികരിക്കാം.

E.mail:.jkumpil@gmail.com

Photo #1 - U.K. - Editorial - editorialcgdelhi
 
Photo #2 - U.K. - Editorial - editorialcgdelhi
 
Photo #3 - U.K. - Editorial - editorialcgdelhi
 
- dated 05 Oct 2010


Comments:
Keywords: U.K. - Editorial - editorialcgdelhi U.K. - Editorial - editorialcgdelhi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
conventionmanchester
മാഞ്ചസ്ററര്‍ മന്ത്രിയ്ക്കുന്നു ; വിശ്വാസം അതല്ലേ എല്ലാം
എഡിറ്റോറിയല്‍


ജോസ് കുമ്പിളുവേലില്‍

നാഥന്‍ പറഞ്ഞു, തോമാ നീ അവിശ്വാസിയാവാതെ എന്റെ യടുക്കല്‍ വരിക, നീ എന്റെ ആണിപ്പഴുതുകളില്‍ വിലരിടുക സ്വയം ബോദ്ധ്യപ്പെടുക. ദിവ്യനാഥന്‍ അരുളിയതുപോലെ ...... തുടര്‍ന്നു വായിക്കുക
residenteditorukadvjaison
അഡ്വ.ജെയിസണ്‍ ഇരിങ്ങാലക്കുട യു.കെ.റസിഡന്റ് എഡിറ്റര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us