Today: 23 Sep 2020 GMT   Tell Your Friend
Advertisements
കൊറോണയുടെ പശ്ചാത്തലത്തില്‍ യുകെയിലെ വിസ ചട്ടങ്ങളില്‍ മാറ്റം
Photo #1 - U.K. - Otta Nottathil - 1520206visa

ലണ്ടന്‍: യുകെയിലെ വിസ ചട്ടങ്ങളില്‍ കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. യുകെ വിസ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആപ്ളിക്കേഷന്‍ സെന്ററുകളും സര്‍വീസ് ആന്‍ഡ് സപ്പോര്‍ട്ട് സെന്ററുകളും ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ അപ്പോയിന്റ്മെന്റുകള്‍ ഇപ്പോള്‍ നല്‍കുന്നില്ല. ഈ സമയത്തേക്ക് ലഭിച്ച അപ്പോയിന്റ്മെന്റുകളെല്ലാം തന്നെ റദ്ദാക്കിയിട്ടുമുണ്ട്.

പുതിയ അപ്പോയിന്റ്മെന്റ് തീയതിയും അനുവദിച്ചു തുടങ്ങി. ആദ്യ അപ്പോയിന്റ്മെന്റ് റദ്ദായതു കാരണം ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല, ജനുവരി 24നും മേയ് 31നും ഇടയില്‍ കാലാവധി അവസാനിക്കുന്ന വിസകള്‍ നീട്ടുന്നതിന് അപേക്ഷ സ്വീകരിക്കുകയുംചെയ്യും. സ്വന്തം രാജ്യത്തു നിന്ന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇതിനും സ്വീകരിക്കേണ്ടത്. അപേക്ഷാ ഫീസില്‍ ഇളവൊന്നുമില്ല. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ.

ടയര്‍ 1 സംരഭകത്വ വിസയുള്ളവര്‍ ചുരുങ്ങിയത് 2 ജീവനക്കാര്‍ക്ക് തുടരെ 12 മാസത്തേക്ക് തൊഴില്‍ നല്‍കിയിരിക്കണം എന്ന നിബന്ധ താത്കാലികമായി ഒഴിവാക്കിയിരിക്കുകയാണ്. ടയര്‍ 4 സ്പോണ്‍സറുണ്ടെങ്കില്‍ വിസ അനുവദിക്കപ്പെടും മുന്‍പു തന്നെ പഠനം ആരംഭിക്കാന്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് അനുമതി ലഭിക്കും. ടയര്‍ 2, ടയര്‍ 5 വിസ കാറ്റഗറികള്‍ക്കും സമാനമായ പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രത്യേകിച്ച് അപേക്ഷയൊന്നും നല്‍കാതെ തന്നെ വിസ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ നീട്ടിക്കിട്ടും. യുകെയ്ക്ക് പുറത്തുള്ളവര്‍ക്ക് ഓണ്‍ലൈനായുള്ള സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കും.
- dated 01 May 2020


Comments:
Keywords: U.K. - Otta Nottathil - 1520206visa U.K. - Otta Nottathil - 1520206visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക് Recent or Hot News
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
20920206covid
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19920201brexit
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ജനുവരി ഒന്നിനു ശേഷം എന്തു ചെയ്യണം? Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_member_kerala_assembly
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍
തുടര്‍ന്നു വായിക്കുക
17920208li
ചൈനയ്ക്കെതിരേ ആരോപണം ഉന്നയിച്ച ഗവേഷകയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us