Today: 08 Apr 2020 GMT   Tell Your Friend
Advertisements
ലണ്ടനിലെ അംബേദ്കര്‍ ഹൗസ് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കും
Photo #1 - U.K. - Otta Nottathil - 15320204ambedkar

ലണ്ടന്‍: ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പഠനകാലത്തു ഡോ. ബി.ആര്‍. അംബേദ്കര്‍ താമസിച്ചിരുന്ന വീട് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. നോര്‍ത്ത് ലണ്ടനില്‍ കിങ് ഹെന്റീസ് റോഡിലെ പത്താം നമ്പര്‍ വസതിയിലാണ് 1921~'22 കാലത്ത് അംബേദ്കര്‍ താമസിച്ചിരുന്നത്.

അംബേദ്കര്‍ ഹൗസ് എന്നറിയപ്പെട്ട ആ വീട് 2015~ല്‍ 26,99,50,350 രൂപയ്ക്ക് (3.65 മില്യന്‍ ഡോളര്‍) മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി മ്യൂസിയമാക്കിയിരുന്നു. എന്നാല്‍, ജനവാസമേഖലകളില്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നതും സഞ്ചാരികള്‍ എത്തുന്നതും ശല്യമാകുന്നുവെന്ന പരാതിയില്‍ പ്രാദേശിക ഗവണ്‍മെന്റ് മ്യൂസിയം പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ റദ്ദായത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ ഇന്‍സ്പെക്ടര്‍ കെ.വില്യംസ് മ്യൂസിയം പ്രദര്‍ശനത്തിനു തുറന്നു കൊടുക്കണമെന്ന നിര്‍ദേശം നല്‍കുകയായിരുന്നു. തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ 28 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
- dated 15 Mar 2020


Comments:
Keywords: U.K. - Otta Nottathil - 15320204ambedkar U.K. - Otta Nottathil - 15320204ambedkar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us