Today: 16 Oct 2019 GMT   Tell Your Friend
Advertisements
തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ബ്രെക്സിറ്റ് റദ്ദാക്കും: ലിബറല്‍ ഡെമോക്രാറ്റുകള്‍
Photo #1 - U.K. - Otta Nottathil - 16920195brexit
ലണ്ടന്‍: ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയും തങ്ങള്‍ അധികാരത്തിലെത്തുകയും ചെയ്താല്‍ ബ്രെക്സിറ്റ് തീരുമാനം റദ്ദാക്കുമെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രഖ്യാപനം.

ബോണ്‍മൗത്തില്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പാര്‍ട്ടി അംഗങ്ങള്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയതും. ലേബര്‍ പാര്‍ട്ടി പോലും സ്വീകരിച്ചിട്ടില്ലാത്തത്ര ശക്തമായ നിലപാടാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പല ഉപ തെരഞ്ഞെടുപ്പുകളിലും യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിലും ഈ നയത്തിന് വലിയ തോതില്‍ ജനപിന്തുണയും ലഭിച്ചിരുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തില്‍ തുടരുന്നതിനു വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

യൂറോപ്പിലെ ബ്രിട്ടന്റെ സ്ഥാനം നിലനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാം ചെയ്യുമെന്ന് വോട്ടെടുപ്പിനു ശേഷം പാര്‍ട്ടി നേതാവ് ജോ സ്വിന്‍സണ്‍ പറഞ്ഞു. ഭൂരിപക്ഷ സര്‍ക്കാരിനെ നയിക്കുന്ന തരത്തിലുള്ള വിജയം തെരഞ്ഞെടുപ്പില്‍ ലഭിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് വാഗ്ദാനം പാലിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, ബ്രെക്സിറ്റ് ഹിത പരിശോധന വീണ്ടും നടത്തുക എന്നാവശ്യപ്പെടുന്ന മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും സ്വിന്‍സണ്‍ പറഞ്ഞു.
- dated 16 Sep 2019


Comments:
Keywords: U.K. - Otta Nottathil - 16920195brexit U.K. - Otta Nottathil - 16920195brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
new_currency_pound
പൗണ്ടിന്റെ പുതിയ പതിപ്പ് 2020 ല്‍ പുറത്തിറങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
101020197passport
ബ്രെക്സിറ്റ്: ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഈയാഴ്ച അവസാനം വരെ സമയം Recent or Hot News
തുടര്‍ന്നു വായിക്കുക
101020196accident
ബ്രിട്ടനില്‍ വാഹനാപകടമുണ്ടാക്കിയ യുവതിയെ യുഎസ് വിട്ടുകൊടുക്കില്ല Recent or Hot News
കൗമാരക്കാരന്‍ മരിച്ച കേസില്‍ പ്രതിയെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ്
തുടര്‍ന്നു വായിക്കുക
91020198brexit
ബ്രെക്സിറ്റ് കരാര്‍: അവസാനവട്ട ശ്രമത്തിന് ബോറിസ് ഡബ്ളിനിലേക്ക്
തുടര്‍ന്നു വായിക്കുക
81020198brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കാനുള്ള ഹര്‍ജി കോടതി തള്ളി
തുടര്‍ന്നു വായിക്കുക
uukma_kalamela_quatations
യുക്മ ദേശീയ കലാമേള ; ഭക്ഷണശാലകള്‍ക്കും പരസ്യങ്ങള്‍ക്കും ശബ്ദ വെളിച്ച ക്രമീകരങ്ങള്‍ക്കും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു
തുടര്‍ന്നു വായിക്കുക
61020197brexit
പിന്‍മാറ്റ കരാര്‍ അംഗീകരിപ്പിക്കാന്‍ 'തീവ്രയജ്ഞ പരിപാടി'യുമായി ബോറിസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us