Today: 19 Jan 2020 GMT   Tell Your Friend
Advertisements
നഴ്സിങ് റിക്രൂട്ട്മെന്റ്: കേരളവും എച്ച്ഇഇയും കരാര്‍ ഒപ്പിട്ടു
Photo #1 - U.K. - Otta Nottathil - 17720192nurse
ലണ്ടന്‍: യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്‍റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ളണ്ടുമായി (എച്ച്ഇഇ) കേരള സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു. ഇംഗ്ളണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍നിന്ന് നഴ്സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ചാണ് കരാര്‍.

റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തൊഴിലും നൈപുണ്യവും മന്ത്രി ടി.പി. രാമകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഞായറാഴ്ച യുകെയില്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ളണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും.

വിവിധ കോഴ്സുകള്‍ക്ക് ചെലവാകുന്ന തുകയും വീസ ചാര്‍ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യ താമസവും നല്‍കും. അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച മാഞ്ചസ്റററില്‍ എച്ച്ഇഇ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. യുകെ ഗവണ്‍മെന്‍റിനു കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികളിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് കണ്‍സള്‍ട്ടന്‍റ്സ് (ഒഡെപെക്) മുഖേനയാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍. ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ ൈ്രപവറ്റ് സെക്രട്ടറി ദീപു പി. നായര്‍ എന്നിവരാണ് യുകെ സന്ദര്‍ശിക്കുന്നത്.
- dated 17 Jul 2019


Comments:
Keywords: U.K. - Otta Nottathil - 17720192nurse U.K. - Otta Nottathil - 17720192nurse,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19120192china
ചൈനയില്‍ അജ്ഞാത വൈറസ് ബാധയെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18120196heathrow
ഹീത്രൂ എയര്‍സ്പേസ് അടച്ചിട്ടതെന്തിന്, യാത്രക്കാര്‍ ചോദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18120193brexit
ബ്രെക്സിറ്റ് കാരണം യൂറോപ്യന്‍ പൗരന്‍മാരെ നാടുകടത്തില്ല: ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161201910iran
ഇറാനെതിരേ യൂറോപ്യന്‍ യൂണിയന്‍ നടപടി തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14120199ireland
വടക്കന്‍ അയര്‍ലന്‍ഡില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
14120197harry
ഒത്തുതീര്‍പ്പില്ല; ഹാരിയും മെഗാനും സ്ഥാനത്യാഗം ചെയ്യുന്നതിന് രാജ്ഞിയുടെ അനുമതി
തുടര്‍ന്നു വായിക്കുക
13120199queen
ഹാരിയെ അനുനയിപ്പിക്കാന്‍ എലിസബത്ത് രാജ്ഞി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us