Today: 22 Nov 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് ഇനി നീട്ടിവയ്ക്കരുത്: മാക്രോണ്‍
Photo #1 - U.K. - Otta Nottathil - 191020195brexit
ബ്രസല്‍സ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ സംബന്ധിച്ച് യൂറോപ്യന്‍ നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായഭിന്നത തുടരുന്നു.

ഇനി ബ്രെക്സിറ്റ് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നും, കരാര്‍ പാസായാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31ന് ബ്രെക്സിറ്റ് നടപ്പാകണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ഒന്നുകില്‍ തന്റെ കരാര്‍ പാസാക്കുക, അല്ലെങ്കില്‍ കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുക എന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനോടു യോജിക്കുന്ന നിലപാടാണ് മാക്രോണും പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റിലോ ബ്രിട്ടീഷ് പാര്‍ലമെന്റിലോ പരാജയപ്പെട്ടാല്‍ ബ്രെക്സിറ്റ് നീട്ടി വയ്ക്കാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നിലപാട്. ഇക്കാര്യം അവര്‍ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും പ്രധാന യൂറോപ്യന്‍ നേതാക്കളെ നിലപാട് അറിയിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കിടെയാണ് മാക്രോണ്‍ തന്റെ നിലപാട് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെട്ടിത്തുറന്നു പറഞ്ഞത്. ബെല്‍ജിയത്തില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ മെര്‍ക്കലും നിലപാട് വിശദീകരിച്ചതായാണ് സൂചന.

അതേസമയം, കരാര്‍ പരാജയപ്പെട്ടാലും ഒക്ടോബര്‍ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാകുമെന്നും, അതു കരാറില്ലാത്ത ബ്രെക്സിറ്റായിരിക്കുമെന്നുമെന്നുമുള്ള യൂറോപ്യന്‍ യൂണിയന്‍ മേധാവ് ഴാങ് ക്ളോദ് ജങ്കറുടെ മുന്‍ പ്രസ്താവന ഇപ്പോള്‍ ആശയക്കുഴപ്പത്തിനും കാരണമായിരിക്കുകയാണ്. അതിനുള്ള സാധ്യതയും കരാറില്‍ ശേഷിക്കുന്നു എന്നാണ് മെര്‍ക്കലിന്റെ അഭിപ്രായ പ്രകടനം സൂചിപ്പിക്കുന്നത്.
- dated 19 Oct 2019


Comments:
Keywords: U.K. - Otta Nottathil - 191020195brexit U.K. - Otta Nottathil - 191020195brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221120197ireland
ഐറിഷ് പൗരത്വത്തിന് പ്രിയമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2111201910twiter
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ട്വിറ്ററിന്റെ താക്കീത് Recent or Hot News
തുടര്‍ന്നു വായിക്കുക
211120197prince
ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ ചുമതലകള്‍ ഒഴിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120195brexit
ബ്രെക്സിറ്റിനെച്ചൊല്ലി ജോണ്‍സനും കോര്‍ബിനും തമ്മില്‍ വാഗ്വാദം Recent or Hot News
തുടര്‍ന്നു വായിക്കുക
181120194sharif
നവാസ് ഷെരീഫിനു ലണ്ടനില്‍ പോകാം Recent or Hot News
തുടര്‍ന്നു വായിക്കുക
seven_beats_sangeetholsavam_season_4
സെവന്‍ ബീറ്റ്സ് സംഗീതോത്സവം സീസണ്‍ ഫോര്‍ & ചാരിറ്റി ഇവന്‍റ് ഫെബ്രുവരി 29 ന് വാട്ഫോര്‍ഡില്‍
തുടര്‍ന്നു വായിക്കുക
151120195brexit
ബ്രെക്സിറ്റോടെ യുകെ രണ്ടാംകിട രാജ്യമാകും: ടസ്കിന്റെ പ്രസ്താവന വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us