Today: 08 Apr 2020 GMT   Tell Your Friend
Advertisements
കുട്ടികളുടെ ക്ഷേമത്തില്‍ മുന്നില്‍ യുകെ
Photo #1 - U.K. - Otta Nottathil - 20220207kids

ജനീവ: കുട്ടികളുടെ ആരോഗ്യവും ക്ഷേമവും പരിഗണിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത് യു.കെ ആണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ). എന്നാല്‍, ഭാവി ശോഭനമാക്കുന്നതിനായി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതില്‍ യു.കെ പിന്നിലേക്ക് തള്ളപ്പെട്ടു. ഡബ്ള്യു.എച്ച്.ഒ, യുനിസെഫ്, ലാന്‍സെറ്റ് കമീഷന്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണം.

180 രാജ്യങ്ങളില്‍ കുട്ടികളുടെ പോഷണ സാധ്യതകള്‍ വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്. ഓരോ കുട്ടിയുടെയും നിലനില്‍പുതന്നെ ഇന്ന് പ്രതിസന്ധിയിലാണെന്ന് കമീഷന്‍ സഹ അധ്യക്ഷയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായ ഹെലന്‍ ക്ളാര്‍ക് പറഞ്ഞു.

കുട്ടികള്‍ ഭാവിയില്‍ ജീവിക്കാന്‍ പോകുന്ന ലോകത്തിന്‍െറ ഗതി നിര്‍ണയിക്കാന്‍ രാജ്യങ്ങള്‍ അവരുടെ ശിശു~കൗമാര ആരോഗ്യ നയം കാര്യമായി അഴിച്ചുപണിയേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കുട്ടികള്‍ക്ക് ആരോഗ്യകരമായ വളര്‍ച്ചക്കുള്ള സാഹചര്യമൊരുക്കുന്നതില്‍ എല്ലാ രാജ്യങ്ങളും പരാജയമാണെന്നും സംഘടന വിലയിരുത്തുന്നു. കാലാവസ്ഥ മാറ്റം, ഫാസ്റ്റ് ഫുഡ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍, പ്രായപൂര്‍ത്തിയാകും മുമ്പേ തുടങ്ങുന്ന മദ്യപാനം തുടങ്ങിയവ കുട്ടികള്‍ക്ക് ഭീഷണിയാവുകയാണ്.
- dated 19 Feb 2020


Comments:
Keywords: U.K. - Otta Nottathil - 20220207kids U.K. - Otta Nottathil - 20220207kids,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us