Today: 26 Sep 2020 GMT   Tell Your Friend
Advertisements
പദവി പോയതില്‍ ഹാരിക്കു ദുഃഖം
Photo #1 - U.K. - Otta Nottathil - 211201910harry

ലണ്ടന്‍: രാജകീയ പദവികള്‍ എടുത്തു മാറ്റുന്നതായി കൊട്ടാരത്തിന്റെ പ്രസ്താവന വന്നതോടെ ദുഃഖം പ്രകടിപ്പിച്ച് ഹാരി രാജകുമാരന്‍. ഹാരിയുടെയും ഭാര്യ മേഗന്‍ മെര്‍ക്കലിന്റെയും ആവശ്യമനുസരിച്ചു തന്നെയാണ് പദവികള്‍ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ, അതീവ ദുഃഖകരമായ കാര്യമാണെന്ന് ഹാരിയുടെ പ്രതികരണം. അതേസമയം, തനിക്കു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇരുവരും രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം രാജകീയ ചുമതലകള്‍ക്കായി പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചിരുന്നു.

മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി പ്രസ്താവനയില്‍ വ്യക്തമാക്കി. സസക്സ് പ്രഭു, പ്രഭ്വി എന്ന പദവികള്‍ വഹിച്ചിരുന്ന ഹാരിയും മേഗനും വിന്‍ഡ്സര്‍ കാസിലിന് സമീപം ഇവര്‍ താമസിച്ചിരുന്ന ഫ്രോഗ്മാന്‍ കോട്ടേജ് നവീകരിക്കുന്നതിന് പൊതുപണത്തില്‍ നിന്ന് ചെലവഴിച്ച 2.4 മില്യണ്‍ യൂറോ (ഏകദേശം 22 കോടി രൂപ) തിരികെ നല്‍കും. ഇവരുടെ ബ്രിട്ടണിലെ വസതിയായി ഫ്രോഗ്മാന്‍ കോട്ടേജ് നിലനിര്‍ത്തുകയും ചെയ്യും. മാര്‍ച്ച് മുതല്‍ ആയിരിക്കും തീരുമാനങ്ങള്‍ നിലവില്‍ വരികയെന്നും കൊട്ടാരത്തിന്‍െറ പ്രസ്താവനയിലുണ്ട്.

രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്ന് ഹാരിയും മേഗനും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച എലിസബത്ത് രാജ്ഞി ഇരുവരുമായും ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളം തന്‍െറ പൗത്രനും ഭാര്യയും നേരിട്ട വെല്ലുവിളികള്‍ മനസ്സിലാക്കുന്നെന്നും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നും പ്രസ്താവനയില്‍ രാജ്ഞി വ്യക്തമാക്കി.
- dated 21 Jan 2020


Comments:
Keywords: U.K. - Otta Nottathil - 211201910harry U.K. - Otta Nottathil - 211201910harry,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26920201students
സര്‍ചാര്‍ജ് അടച്ചാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും ബ്രിട്ടനില്‍ സൗജന്യ ചികിത്സ Recent or Hot News
തുടര്‍ന്നു വായിക്കുക
26920202fr
ഫാ.ജോണ്‍ മേനോങ്കരി സിഎംഐ, ഒന്നര പതിറ്റാണ്ട് നീണ്ട അജപാലന സേവനത്തിനു ശേഷം നാട്ടിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
job_support_scheme_briten_rishi_sunak
ബ്രിട്ടനില്‍ ജോബ് സപ്പോര്‍ട്ട് സ്കീം ; അടുത്ത 6 മാസത്തേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
24920205covid
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ യുകെ ജര്‍മനിയെക്കാള്‍ പിന്നിലാകുന്നത് എന്തുകൊണ്ട്? Recent or Hot News
തുടര്‍ന്നു വായിക്കുക
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക്
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us