Today: 23 Sep 2020 GMT   Tell Your Friend
Advertisements
ബ്രിട്ടനില്‍ മരണസംഖ്യ ഔദ്യോഗികമായി 18,000 പിന്നിട്ടു; യഥാര്‍ഥ സംഖ്യ 41,000 കടന്നിട്ടുണ്ടാകുമെന്ന് സംശയം
Photo #1 - U.K. - Otta Nottathil - 23420201britain

ലണ്ടന്‍: ബുധനാഴ്ച 759 പേര്‍ കൂടി മരിച്ചതോടെ ബ്രിട്ടനില്‍ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യ 18,100 ആയി. അതേസമയം, ഔദ്യോഗിക കണക്കുകളില്‍ കാണുന്നതല്ല യഥാര്‍ഥ മരണസംഖ്യയെന്നും, ഇത് ഇതിനകം 41,000 കടന്നിട്ടുണ്ടാകുമെന്നും സംശയമുയരുന്നു.

ബ്രിട്ടനില്‍ മഹാമാരി ഇപ്പോള്‍ മൂര്‍ധന്യത്തിലാണെന്നും ഇനിയും കുറയുന്ന ഘട്ടമായിരിക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മേയ് ആദ്യം മുതല്‍ ദിവസേന ഒരു ലക്ഷം പേര്‍ക്ക് ടെസ്ററ് നടത്തുമെന്ന പ്രഖ്യാപനം നിലനില്‍ക്കെ ഇപ്പോഴും ദിവസേന അര ലക്ഷം പേര്‍ക്കു മാത്രമാണ് ടെസ്ററ് നടത്താന്‍ സാധിക്കുന്നത്.

അതേസമയം, രോഗബാധ നിയന്ത്രണവിധേയമായാലും കുറച്ചു കാലത്തേക്കു കൂടി അമ്പതിനു മേല്‍ പ്രായമുള്ളവരും അമിത വണ്ണമുള്ളവരും പുറത്തിറങ്ങാന്‍ പാടില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അറുപതിനു മേല്‍ പ്രായമുള്ളവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശം.

രാജ്യത്ത് ഇതിനകം തന്നെ റോഡുകളിലും ട്രെയ്നുകളിലും ട്യൂബുകളിലും തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ബില്‍ഡിങ് സൈറ്റുകളും കഫേകളും ബാര്‍ബിക്യു വരെയും തുറന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചു കഴിഞ്ഞു.

ഇതിനിടെ, ടെസ്ററുകള്‍ നടത്തുന്ന കാര്യത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ ആവശ്യത്തിനു ലഭ്യമാക്കുന്ന കാര്യത്തിലും സര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി പുതിയ പ്രതിപക്ഷ നേതാവ് കീര്‍ സ്ററാമര്‍ താത്കാലിക പ്രധാനമന്ത്രി ഡൊമിനിക് റാബിനെ കടന്നാക്രമിക്കുകയും ചെയ്തു. പിപിഇ കിറ്റുകള്‍ ആവശ്യത്തിനു കിട്ടാത്തത് ലോജിസ്റ്റിക്കല്‍ പ്രശ്നങ്ങള്‍ കാരണമാണെന്ന, വിദേശകാര്യ സെക്രട്ടറി കൂടിയായ റാബിന്റെ പ്രസ്താവന ഉത്തരവാദിത്വഹീനമാണെന്ന് സ്ററാമര്‍ ആരോപിച്ചു.
- dated 23 Apr 2020


Comments:
Keywords: U.K. - Otta Nottathil - 23420201britain U.K. - Otta Nottathil - 23420201britain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക് Recent or Hot News
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
20920206covid
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19920201brexit
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ജനുവരി ഒന്നിനു ശേഷം എന്തു ചെയ്യണം? Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_member_kerala_assembly
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍
തുടര്‍ന്നു വായിക്കുക
17920208li
ചൈനയ്ക്കെതിരേ ആരോപണം ഉന്നയിച്ച ഗവേഷകയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us