Today: 26 Sep 2022 GMT   Tell Your Friend
Advertisements
ഇസ്ളാമിക് ഭീകരത അടിച്ചമര്‍ത്തും: സുനാക്
Photo #1 - U.K. - Otta Nottathil - 4820228sunak
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായാല്‍ താന്‍ ഇസ്ലാമിക ഭീകരവാദത്തെ അടിച്ചമര്‍ത്തുമെന്ന് ഋഷി സുനാക്. തീവ്രവാദത്തിന്റെ നിര്‍വചനം വിപുലീകരിച്ച് നിലവിലുള്ള തീവ്രവാദ വിരുദ്ധ നിയമം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചു.

"നമ്മുടെ രാജ്യത്തോട് വിദ്വേഷം പ്രകടിപ്പിക്കുന്നവരെ വേരോടെ പിഴുതെറിയും. ആ കടമ നിറവേറ്റാന്‍ ഞാന്‍ എന്തും ചെയ്യും. സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും വിളക്കുമാടമാണ് ബ്രിട്ടന്‍. നമ്മുടെ ജീവിതരീതിയെ തുരങ്കം വയ്ക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നവരെ ഒരിക്കലും വിജയിക്കാന്‍ അനുവദിക്കരുത്" ~അദ്ദേഹം പറഞ്ഞു.

അധികാരമേറ്റ ആദ്യ ദിവസം തന്നെ ബ്രിട്ടനിലുള്ള ചൈനയുടെ കൈകടത്തലുകള്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഋഷി സുനക് പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ ടെക്നോളജി കൊള്ളയടിക്കുകയും യൂണിവേഴ്സിറ്റികളില്‍ നുഴഞ്ഞുകയറുകയും ചൈന ചെയ്യുന്നുണ്ട്. ഇതിനെല്ലാം തടയിടുമെന്നാണ് സുനക് പറഞ്ഞത്.
- dated 04 Aug 2022


Comments:
Keywords: U.K. - Otta Nottathil - 4820228sunak U.K. - Otta Nottathil - 4820228sunak,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us