Today: 05 Aug 2020 GMT   Tell Your Friend
Advertisements
യുകെയുടെ രക്ഷാ പാക്കേജ് 310 ബില്യന്‍ പൗണ്ടിലെത്തി
Photo #1 - U.K. - Otta Nottathil - 97202010rishi

ലണ്ടന്‍: കൊറോണവൈറസിനെത്തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി പ്രഖ്യാപിച്ച രക്ഷാ പാക്കേജുകള്‍ ആകെ 310 ബില്യന്‍ പൗണ്ടിലെത്തി.

പഴയ ജീവനക്കാരെ തിരിച്ചെത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ബോണസ് നല്‍കുന്നതിനും നികുതി കുറയ്ക്കുന്നതിനും പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നവര്‍ക്ക് റിബേറ്റ് നല്‍കുന്നതിനുമായി മുപ്പതു ബില്യന്‍ പൗണ്ട് കൂടി നീക്കി വയ്ക്കുന്നതാണ് ചാന്‍സലര്‍ ഋഷി സുനാകിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം.

അതേസമയം, പാക്കേജുകള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ പൊതു കടവും പെരുകുകയാണെന്ന ആശങ്ക ടോറി എംപിമാര്‍ക്കിടയില്‍ ശക്തമാണ്.

അഞ്ച് ലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകളുടെ സ്ററാമ്പ് ഡ്യൂട്ടി അടുത്ത വര്‍ഷം മാര്‍ച്ച് വരെ എടുത്തു കളഞ്ഞതാണ് മറ്റൊരു സുപ്രധാന തീരുമാനം.

16 മുതല്‍ 24 വരെ പ്രായമുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ശമ്പള ഇനത്തില്‍ സബ്സിഡി നല്‍കുന്നതിനുള്ള രണ്ടു ബില്യന്‍ പൗണ്ടിന്റെ പദ്ധതിയും ചാന്‍സലര്‍ പ്രഖ്യാപിച്ചു.
- dated 09 Jul 2020


Comments:
Keywords: U.K. - Otta Nottathil - 97202010rishi U.K. - Otta Nottathil - 97202010rishi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us