Today: 08 Dec 2023 GMT   Tell Your Friend
Advertisements
ഒരു കുപ്പി വിസ്കിക്ക് 19 കോടി രൂപ!
Photo #1 - U.K. - Otta Nottathil - cotsliest_whisky_auction
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലയേറിയ വിസ്ക്കിയെന്ന വിശേഷണം നേടി ദ മക്കല്ലന്‍ 1926. ലണ്ടനിലെ സോത്ത്ബി ഓക്ഷന്‍ ഹൗസ് ലേലത്തിനു വച്ച ദ മക്കല്ലന്‍ ബോട്ടില്‍ നേടിയത് 19 കോടിയിലേറെ രൂപ. ലേലത്തില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും മൂല്യമേറിയ മദ്യമാണിതെന്നു സോത്ത്ബീസ് ഓക്ഷന്‍ ഹൗസ് വിശദീകരിക്കുന്നു.

ഇതുവരെ ലേലത്തില്‍ വിറ്റുപോയ ഏറ്റവും വിലയേറിയ വിസ്ക്കിയെന്ന വിശേഷണം ദ മക്കല്ലന്‍ 1926ന്‍റെ മറ്റൊരു ബോട്ടിലിനു തന്നെയായിരുന്നു. സോത്ത്ബീസിന്‍റെ കീഴില്‍ 2019~ലാണ് ആ ലേലം നടന്നത്. ദ മക്കല്ലന്‍ 1926ന്‍റെ നാല്‍പ്പതു ബോട്ടിലുകള്‍ മാത്രമേ നിര്‍മിച്ചിരുന്നൂള്ളൂ. എന്നാല്‍ ഇവ വില്‍പ്പനയ്ക്കു ലഭ്യമായിരുന്നില്ല. കമ്പനിയുടെ ടോപ് കൈ്ളന്‍റുകള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ചതാണെന്നാണു കരുതപ്പെടുന്നത്.

ഇതിനു മുമ്പും ദ മക്കല്ലന്‍ ലേലത്തിനെത്തുമ്പോള്‍ ധാരാളം ആവശ്യക്കാര്‍ ഉണ്ടാകാറുണ്ടെന്നു സോത്ത്ബീസ് വൈന്‍ വിഭാഗം തലവന്‍ ജോണി ഫോള്‍ പറയുന്നു. ലേലത്തിനെത്തുന്നതിനു മുമ്പ് ദ മക്കല്ലന്‍ 1926 രുചി നോക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും, വിവരിക്കാനാകാത്ത അനുഭവമാണെന്നും ജോണി സാക്ഷ്യപ്പെടുത്തുന്നു.

ടെലഫോണ്‍ വഴിയും നേരിട്ടും നിരവധി പേര്‍ ലേലത്തില്‍ പങ്കെടുത്തിരുന്നു. നോര്‍ത്തേണ്‍ സ്കോട്ട്ലന്‍ഡിലെ മൊറെ ആസ്ഥാനമായുള്ള കമ്പനിയാണ് മക്കല്ലന്‍. 1926ല്‍ നിര്‍മിച്ച ഈ ബോട്ടില്‍ പാകതയായതിനു ശേഷം 1986ലാണു ബോട്ടിലുകളിലാക്കിയതെന്നും സോത്തേബൈ സാക്ഷ്യപ്പെടുത്തുന്നു.
- dated 19 Nov 2023


Comments:
Keywords: U.K. - Otta Nottathil - cotsliest_whisky_auction U.K. - Otta Nottathil - cotsliest_whisky_auction,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us