Today: 23 Sep 2020 GMT   Tell Your Friend
Advertisements
ഡോ.അജികുമാര്‍ കവിദാസന്‍ ; ബ്രിട്ടനിലെ മരണമുഖത്തെ മലയാളി പോരാട്ടം
Photo #1 - U.K. - Otta Nottathil - dr_ajikumar_kavidasan_croydon
Photo #2 - U.K. - Otta Nottathil - dr_ajikumar_kavidasan_croydon
ലണ്ടന്‍: കോവിഡ് 19 എന്ന മഹാമാരിമൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമുള്ള ബ്രിട്ടനില്‍ ഇതുവരെയായി 17,500 അധികം പേരാണുള്ളത്.ഈ കണക്കാവട്ടെ ആശുപത്രികളെ അടിസ്ഥാനപ്പെടുത്തി മാത്രമാണെന്ന് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുന്നത് ബ്രിട്ടനെ ഏറെ കുഴയ്ക്കുകയാണ്. ഈ മരണങ്ങള്‍ക്കൊക്കെ സാക്ഷ്യം വഹിയ്ക്കുന്നത് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ട്രസ്ററിന് കീഴിലുള്ള ആശുപത്രികളില്‍ ഒട്ടനവധി മലയാളികള്‍, ഇന്‍ഡ്യാക്കാര്‍ സേവന ചെയ്യുന്നത് യുദ്ധസമാനമായ സഹാചര്യത്തിലാണു താനും.

ക്രോയ്ഡണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ (സി.യു.എച്ച്) മലയാളിയായ ഡോ. അജികുമാര്‍ കവിദാസന്‍ എന്ന ചെസ്ററ് കണ്‍സള്‍ട്ടന്റും ഇന്റര്‍വെന്‍ഷണല്‍ പള്‍മോണോളജിസ്ററും അദ്ദേഹത്തിന്റെ ടീമും മരണമുഖത്തെ നേരില്‍ക്കാണുന്നുണ്ടെങ്കിലും പുഞ്ചിരിയില്‍ പൊതിഞ്ഞ ധൈര്യവുമായി നേരിടുകയാണ്. കൊറോണയെ നേരിടാന്‍ ഡോ.അജികുമാറിനൊപ്പം (Consultant Chest Physician & Interventional Pulmonologist) Head of the Department of Chest Medicine & Respiratory Physiology at Croydon University Hospital & Milton Keynes Hospital NHS Foundation Trust UK & Professor of Pulmonary Medicine at AIMS, Amrita University; India at National Health Service) സിയുഎച്ചിനെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരായ റോഷന്‍ ശിവ , സജിത് ചൗധരി, യോഗിനി രാസ്തേ , റെസ മോടാസദ് , ശ്രീകാന്ത് അകുനൂറി എന്നിവരാണ് മുന്‍പന്തിയിലുള്ളത്.

എന്തുവന്നാലും നേരിടാനും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്, അലപ്പുഴ സ്വദേശിയായ ഡോ. അജിയും സംഘവും മറ്റുള്ളവരുടെ ജീവന്‍ രക്ഷിയ്ക്കാന്‍ രാപകലില്ലാതെ പോരാടുകയാണ്. ബ്രിട്ടനില്‍ 1.29,000 ലധികം സ്ഥിരീകരിച്ച കോവിഡ് 19 കേസുകള്‍ ഉള്ളതിനാല്‍ തലസ്ഥാന നഗരമായ ലണ്ടനിലാണ് പരമാവധി കേസുകള്‍ കാണിക്കുന്നത്. സൗത്ത് ലണ്ടന്‍ ആസ്ഥാനമായുള്ള ജില്ലാ ജനറല്‍ ആശുപത്രി പോലെയുള്ള സി.യു.എച്ചില്‍ ഇതുവരെ കോവിഡ് 19 ബാധിച്ച് 120 മരണങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.അതില്‍ 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

എന്നാല്‍ തുടക്കത്തില്‍ ചികിത്സാ പ്രോട്ടോക്കോള്‍ ലഭ്യമല്ലാത്ത സാഹചര്യമായിരുന്നതിനാല്‍ കൊറോണ വൈറസിനെ നേരിടാന്‍ ഡോ. അജികുമാറിനും അഞ്ച് ഡോക്ടര്‍മാരുടെ സംഘത്തിനും അത്ര എളുപ്പമല്ലായിരുന്നു.

സി.യു.എച്ചിലെ റെസ്പിറേറ്ററി മെഡിസിന്‍ മേധാവിയായ ഡോ. അജികുമാര്‍ തന്നെ ഒരു ദിവസം അമ്പതോളം കോവിഡ് 19 രോഗികളെയാണ് പരിശോധിയ്ക്കുന്നത്.അതില്‍ ഭൂരിഭാഗവും പോസിറ്റീവ് കേസുകളുമാണ്.എന്നാല്‍ ആസ്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്നിവയുള്ളവര്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയില്ലെന്നാണ് ഡോ.അജി അവകാശപ്പെടുന്നത്. പക്ഷെ രോഗിയുടെ മുന്‍ ഹെല്‍ത്ത് ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിലധികം രോഗമുള്ളയാളാണങ്കില്‍ കാര്യങ്ങള്‍ കുഴയുമെന്നും ഡോ. അജി പറയുന്നു. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിഭാഗവും 50 വയസ് പ്രായമുള്ളവരും ഇതിനകം രക്താതിമര്‍ദ്ദവും പ്രമേഹവുമുള്ള ആരോഗ്യമുള്ളവരാണ്.
ഹൈഡ്രോക്സിക്ളോറോക്വിന്‍, ബീറ്റാ ഇന്റര്‍ഫെറോണ്‍, ഹൈഡോസ് സ്ററിറോയിഡുകള്‍ എന്നിവയുടെ സംയോജനത്തിലൂടെ മാരകമായ വൈറസിനെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ സാധിയ്ക്കുന്നുണ്ടെന്ന് ആറാട്ടുപുഴ സ്വദേശിയായ 50 കാരന്‍ ഡോ. അജികുമാര്‍ പറഞ്ഞു.

ഡോ. അജികുമാറിനെ സംബന്ധിച്ചിടത്തോളം, ജീവിതം തുടക്കം മുതലേ സങ്കീര്‍ണ്ണമാണ്, തന്റെ പോരാട്ട വൈദഗ്ധ്യമാണ് അദ്ദേഹത്തെ ഇതുവരെ നല്ല നിലയില്‍ നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

അറാട്ടുപുഴയിലെ മംഗലം ഗവണ്‍മെന്റ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കഠിനാധ്വാനവും ദൃഢനിശ്ചയവും മൂലം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനുശേഷം മാത്രമാണ് യുകെയിലെ ആളുകള്‍ ഈ മഹാമാരിയെ ഗൗരവമായി എടുത്തതെന്നും ഡോ.അജി വെളിപ്പെടുത്തി.

കേരളത്തെപ്പോലെ ബ്രിട്ടന വേണ്ടസമയത്ത് ലോക്ക്ഡണ്‍ നടപടികള്‍ എടുത്തിരുന്നെങ്കില്‍, കാര്യങ്ങള്‍ ഇവിടെയും ഇത്ര കൈവിട്ടു പോകുമായിരുന്നില്ല എന്നും ഡോ.അജി പറയുന്നു.

ഭാര്യ പ്രിജി, മകന്‍, മകള്‍ എന്നിവര്‍ക്കൊപ്പം ലണ്ടനിലെ ക്രൊയ്ഡണില്‍ ഡോ അജി താമസിയ്ക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ഗുഡ്വില്‍ അംബാസഡര്‍, ഡബ്ള്യുഎംസി (യുകെ) ചെയര്‍മാന്‍ എന്നീ പദിവകളും നിലവില്‍ വഹിയ്ക്കുന്നുണ്ട് ഇദ്ദേഹം.
- dated 21 Apr 2020


Comments:
Keywords: U.K. - Otta Nottathil - dr_ajikumar_kavidasan_croydon U.K. - Otta Nottathil - dr_ajikumar_kavidasan_croydon,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക് Recent or Hot News
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
20920206covid
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19920201brexit
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ജനുവരി ഒന്നിനു ശേഷം എന്തു ചെയ്യണം? Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_member_kerala_assembly
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍
തുടര്‍ന്നു വായിക്കുക
17920208li
ചൈനയ്ക്കെതിരേ ആരോപണം ഉന്നയിച്ച ഗവേഷകയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us