ഹൂതികളുടെ ആക്രമണം പതിവായതോടെ ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കവും പ്രതിസന്ധിയിലാണ്. റൂബിമാര്‍ എന്ന കപ്പലിന് നേരെയാണ് ഏറ്റവും ഒടുവില്‍ ആക്രമണമുണ്ടായിരിക്കുന്നത്. മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസിന്‍റെ പതാക വഹിച്ചുള്ള കപ്പല്‍ രജിസ്ററര്‍ ചെയ്തത് ബ്രിട്ടനിലാണ്. വളവും അസംസ്കൃത വസ്തുക്കളുമാണ് ഇതിലുള്ളത്.
ആക്രമണത്തെ തുടര്‍ന്ന് ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കപ്പല്‍ ചെങ്കടലില്‍ നങ്കൂരമിട്ടിരിക്കുകയാണെന്നും ജീവനക്കാരെല്ലാം സുരക്ഷിതരായി പുറത്തുകടന്നെന്നും യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.
ഗാസയില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാത്തിടത്തോളം ഇസ്രായേലുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കുമെന്നാണ് ഹൂതികളുടെ പ്രഖ്യാപനം. ലോകത്തെ വാണിജ്യ കപ്പല്‍ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടല്‍ വഴിയാണ് നടക്കുന്നത്. ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയാണ്.

Comments: