Today: 09 Apr 2020 GMT   Tell Your Friend
Advertisements
യുകെയിലെ ഇമിഗ്രേഷന്‍ നിയമത്തില്‍ വീണ്ടും പുതുക്കല്‍ ; 2021 മുതല്‍ ബാധകം
Photo #1 - U.K. - Otta Nottathil - immigration_uk_preethi_patel_2021
ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ നിയമത്തിലെ മാറ്റങ്ങളുടെ പുതിയ രൂപം ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ വെളിപ്പെടുത്തി. ഇതനുസരിച്ച് വിദഗ്ധരല്ലാത്തവരുടെ കുടിയേറ്റം കുറയ്ക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്കും ഇയു ഇതര രാജ്യക്കാര്‍ക്കും ഒരുപോലെ ബാധകമാവുന്ന നിയമങ്ങള്‍ 2021 ജനവരി ഒന്നുമുതല്‍ നടപ്പിലാക്കുമെന്നാണ് പ്രീതി പട്ടേല്‍ വ്യക്തമാക്കിയത്.

യുകെയിലേക്ക് വരുന്ന കുടിയേറ്റക്കാര്‍ക്ക് കുറഞ്ഞത്, പ്രതിവര്‍ഷം 25,600 പൗണ്ട് ശമ്പളം നിജപ്പെടുത്തിയതു കൂടാതെ ഇംഗ്ളീഷ് ഭാഷയുടെ പരിജ്ഞാനം അടിസ്ഥാനമാക്കിയുള്ള പോയിന്റ് അധിഷ്ഠിത സംവിധാനവുമാണ് വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അണ്‍സ്കില്‍ഡ് ജോലിക്കാരുടെ കുടിയേറ്റം അസാധ്യമാക്കും.

കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് വിസ ലഭിക്കാനുള്ള സാധ്യത ഉള്‍പ്പെടുത്തിയാണ് പോയിന്റുകള്‍ നല്‍കുന്നത്, ഇവര്‍ക്ക് ശമ്പളമായി 25,600 പൗണ്ട് വാഗ്ദാനവുമണ്ട്.

ബ്രിട്ടന്‍ 1973 ല്‍ കോമണ്‍ മാര്‍ക്കറ്റില്‍ ചേര്‍ന്നതിനുശേഷം അതിര്‍ത്തി നിയമങ്ങള്‍ മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കുവേണമെങ്കിലും ജോലിയ്ക്കായി കുടിയേറാമായിരുന്നതിന് ഇതോടെ പൂട്ടുവീഴുകയും ചെക്കും. ഈ വര്‍ഷാവസാനത്തോടെ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള സാധ്യതയും ഈ പ്രഖ്യാപനത്തോടെ ഇല്ലാതാവും.

തൊഴിലുടമകളുടെ ആവശ്യപ്രകാരം 1.3 മില്യണ്‍ തൊഴിലാളികളെയാണ് ബിട്ടനിലെ പൂളില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുക. ഇനിയും ഇതു ചെയ്യുന്നില്ലെങ്കില്‍ നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഉയര്‍ന്ന വേതനം നല്‍കുകയും വേണം. അടുത്ത ജനുവരിയോടെ ബ്രിട്ടനില്‍ താമസിക്കുന്ന ഏതൊരു യൂറോപ്യന്‍ യൂണിയന്‍ പൗരനും നിലവിലെ നിയമപ്രകാരം ഇവിടെ താമസിക്കാനും ജോലിചെയ്യാനും അര്‍ഹതയുണ്ട

ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന പരിഷ്കാരങ്ങള്‍

വിസയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ ബ്രിട്ടനില്‍ പരമാവധി ആറുമാസത്തേക്ക് പരിമിതപ്പെടുത്തും. യൂറോപ്പുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പുതിയ കുടിയേറ്റക്കാരെയും വരുമാനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ക്ളെയിം ചെയ്യുന്നതില്‍ നിന്ന് തടയും.തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിലവിലെ 'യുകെ, ഇ.യു' ഇഗേറ്റുകള്‍ ഉപയോഗിക്കുന്നത് തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ യാത്രക്കാരെ അനുവദിക്കും.യൂറോപ്യന്‍ യൂണിയനില്‍ ഇവിടെയെത്തുന്നവര്‍ ഉള്‍പ്പെടെ എല്ലാ കുടിയേറ്റക്കാരെയും നിര്‍ബന്ധിതമായി എന്‍എച്ച്എസിലേക്ക് പണമടയ്ക്കേണ്ടിവരും.നിലവില്‍ പ്രതിവര്‍ഷം 400 പൗണ്ട് എന്നുള്ളതിന് മാറ്റം വരും.ക്രിമിനല്‍ രേഖകളുള്ള എല്ലാ യൂറോപ്യന്മാരെയും രാജ്യത്തുനിന്ന് ഒഴിവാക്കും. സുരക്ഷിതമല്ലാത്ത ഇ.യു തിരിച്ചറിയല്‍ കാര്‍ഡുകള്‍ യാത്രാ രേഖകളായി ഉപയോഗിക്കത് തടയും.ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 1973 മുതല്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവകാശം ഇല്ലാതാക്കും.

എല്ലാ കുടിയേറ്റക്കാര്‍ക്കും പ്രതിവര്‍ഷം 25,600 പൗണ്ട് വേതനമായി ലഭിയ്ക്കും.കൂടാതെ എ ലെവലുകള്‍ക്ക് തുല്യമായ 'സ്കില്‍സ് ടെസ്ററ്' പാലിക്കുന്ന ഒരു ജോലി തേടുന്നവര്‍ക്ക് ഒരു ജോബ് ഓഫര്‍ കൃത്യമായും ഉണ്ടായിരിക്കണം. എന്നിരുന്നാലും, മിനിമം ശമ്പളത്തില്‍ ഒരു അപേക്ഷകന് മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 20,480 പൗണ്ട് വരെ വരുമാനം നേടാന്‍ കഴിയും നഴ്സിംഗ് പോലുള്ള കുറവുള്ള ജോലിക്കായിരിയ്ക്കും ഇക്കൂട്ടര്‍ക്ക് നിയമനം ലഭിയ്ക്കുക.വ്യസ്ഥകള്‍ അനുസരിച്ചു വിജയകരമായി കുടിയേറുന്ന എല്ലാവര്‍ക്കും ഇണകളെയും കുട്ടികളെയും പോലുള്ള ആശ്രിതരെ അവരോടൊപ്പം കൊണ്ടുവരാന്‍ കഴിയും.

പുതിയ പോയിന്റ് ബേസ്ഡ് സിസ്ററം

പുതിയ വ്യവസ്ഥയില്‍ പോയിന്റ് ബേസ്ഡ് സിസ്ററം അനുസരിച്ച് യുകെയില്‍ കുടിയേറുന്ന വിദേശികള്‍ക്ക് പരമാവധി 70 പോയിന്റാണു ലഭിയ്ക്കുക.ഇംഗ്ളീഷ് പരിജ്ഞാനത്തിന് (സംസാരം)10 പോയിന്റും തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റും 23,050 മുതല്‍ 25599 വരെ പൗണ്ട് വേതനം ലഭിയ്ക്കുന്നവര്‍ക്ക് 10 പോയിന്റും 25,600 പൗണ്ടിനുമേല്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് 20 പോയിന്റും ഷോര്‍ട്ടേജ് ഓക്കുപ്പേഷന്‍ ലിസ്ററില്‍ ഉള്‍പ്പെട്ട ശരിയായ സ്കില്‍ ലെവലുള്ളവര്‍ക്ക് 20 പോയിന്റും ലഭിയ്ക്കും.
സാധാരണ പിഎച്ച്ഡിക്കാര്‍ക്ക് 10 ഉം, സയന്‍സ്, ടെക്നോളജി, മാത്തമാറ്റിക്സ്, എന്‍ജിനീയറിംഗ് എന്നിവയില്‍ പിഎച്ച്ഡിയുള്ളവര്‍ക്ക് 20 പോയിന്റും ലഭിയ്ക്കും.

പുതിയ വ്യവസ്ഥയില്‍ മലയാളികളായ നഴ്സുമാര്‍ക്കും ടെക്കികള്‍ക്കും ടീച്ചറന്മാര്‍ക്കും വളരെ വേഗത്തില്‍ തങ്ങളുടെ കഴിവു തെളിയിച്ചാല്‍ യുകെയിലേയ്ക്കു കുടിയേറാം.
- dated 19 Feb 2020


Comments:
Keywords: U.K. - Otta Nottathil - immigration_uk_preethi_patel_2021 U.K. - Otta Nottathil - immigration_uk_preethi_patel_2021,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9420209lockdown
എക്സിറ്റ് പദ്ധതിയുമായി ബ്രിട്ടീഷ് ഉപദേഷ്ടാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
9420202lockdown
യൂറോപ്പ് ലോക്ക്ഡൗണില്‍ തുടരും Recent or Hot News
~ യുകെയില്‍ റെക്കോഡ് മരണസംഖ്യ
~ ഫ്രാന്‍സില്‍ നിയന്ത്രണം തുടരുമെന്ന് പ്രഖ്യാപനം
തുടര്‍ന്നു വായിക്കുക
9420201raab
ആക്സിഡന്റല്‍ ൈ്രപം മിനിസ്ററര്‍ Recent or Hot News
ബോറിസ് ജോണ്‍സന്റെ നിലയില്‍ പുരോഗതി തുടര്‍ന്നു വായിക്കുക
8420209boris
ബോറിസ് ജോണ്‍സന് ഒരു മാസത്തേക്കെങ്കിലും ജോലി ചെയ്യാനാവില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
8420203test
ജര്‍മനിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്: ഇംഗ്ളണ്ടിന്റെ മെഡിക്കല്‍ ഓഫിസര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7420208boris
ബോറിസിനു പിന്തുണ അറിയിച്ച് മാക്രോണിന്റെ കത്ത്
തുടര്‍ന്നു വായിക്കുക
6420205china
കൊറോണ വന്നത് എവിടെനിന്ന്: സംശയനിഴല്‍ ഒഴിയാതെ ചൈന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us