Today: 08 Apr 2020 GMT   Tell Your Friend
Advertisements
ലണ്ടന്‍ മലയാള സാഹിത്യവേദി "പുരസ്കാരസന്ധ്യ 2020" ഫെബ്രുവരി 29 ന് കോട്ടയത്ത്
Photo #1 - U.K. - Otta Nottathil - london_sahithyavedi_puraskarasandhya
ലണ്ടന്‍ : മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന"പുരസ്കാരസന്ധ്യ 2020" ഫെ.29 ന് ശനിയാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് കോട്ടയത്ത് ഹോട്ടല്‍ അര്‍ക്കാഡിയയില്‍ നടക്കും. മലയാള കല സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്കാരം നല്‍കി ചടങ്ങില്‍ ആദരിക്കും.

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും നടത്തും. ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്റര്‍ സി. എ. ജോസഫ് സ്വാഗതവും പുരസ്കാര സന്ധ്യയുടെ കോര്‍ഡിനേറ്ററും
സാമൂഹ്യ പ്രവര്‍ത്തകനുമായ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറയും.

പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി യും മുന്‍ കേരള സര്‍ക്കാര്‍ ബാലസാഹിത്യ ഇന്‍സ്ററിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. പോള്‍ മണലിലും ആശസകള്‍ നേര്‍ന്ന് സംസാരിക്കും.

കിളിരൂര്‍ രാധാകൃഷ്ണന്‍ (സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനക്ക്), കെ.എ. ഫ്രാന്‍സിസ് (ചിത്രരചന രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും നല്‍കിയ സമഗ്ര സംഭാവന), കാരൂര്‍ സോമന്‍ (സാഹിത്യ രംഗത്ത് നല്‍കിയ നല്‍കിയ സമഗ്ര സംഭാവന), മാത്യു നെല്ലിക്കുന്ന്(സാഹിത്യ രംഗത്തും സാംസ്കാരിക രംഗത്തും നല്‍കിയ സമഗ്ര സംഭാവന, ജോസ് പുതുശ്ശേരി (സാംസ്കാരിക രംഗത്തും പത്ര പ്രവര്‍ത്തന രംഗത്തും നല്‍കിയ സമഗ്ര സംഭാവന എന്നിവരെ പുരസ്കാരം നല്‍കി ആദരിക്കും.

കിളിരൂര്‍ രാധാകൃഷ്ണന്‍

ചെറുകഥാ സമാഹാരങ്ങള്‍, നോവലുകള്‍, വിവര്‍ത്തനങ്ങള്‍, ബാല സാഹിത്യകൃതികള്‍ അടക്കം നൂറോളം കൃതികളുടെ രചയിതാവും പുസ്തക പ്രസാധക രംഗത്ത് സാമ്യമില്ലാത്ത വ്യക്തിയുമാണ്. രണ്ടു തവണ ഭീമാ ബാലസാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ ഇദ്ദേഹം 20 വര്‍ഷം ഡിസി ബുക്സിന്റെ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ. എ. ഫ്രാന്‍സിസ് <

കേരളം അറിയുന്ന ചിത്രകാരനും സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ്. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്.

കാരൂര്‍ സോമന്‍

പ്രവാസിയാണങ്കിലും മലയാള സാഹിത്യരംഗത്ത് 50 ല്‍ പരം കൃതികളുടെ രചയിതാവാണ്. സാഹിത്യത്തിന്റെ
സമസ്ത മേഖലകളിലും കൃതികള്‍ രചിച്ച കാരൂര്‍ സോമന്‍ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും നിരന്തരം എഴുക്കൊണ്ടിരിക്കുന്നു.നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ലണ്ടനില്‍ താമസിക്കുന്നു.

മാത്യു നെല്ലിക്കുന്ന്

അമേരിക്കയില്‍ ടെക്സസ്സിലെ ഹൂസ്ററണില്‍ താമസിക്കുന്നു. 1974 ല്‍ അമേരിക്കയില്‍ എത്തിയ മാത്യു നെല്ലിക്കുന്ന് നിരവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപകനുമായ ഇദ്ദേഹം പത്രപ്രവര്‍ത്തന രംഗത്തും വളരെ സജീവമാണ്. നിരവധി പ്രസിദ്ധീകരണങ്ങളുടെ ചുമതലകള്‍ വഹിക്കുന്ന മാത്യു നെല്ലിക്കുന്ന് നോവല്‍, കഥ, ഹാസ്യം, ലേഖനം എന്നീ സാഹിത്യ ശാഖകളില്‍ 20 ല്‍ പരം കൃതികള്‍ രചിച്ചിട്ടുണ്ട്.

ജോസ് പുതുശ്ശേരി

ജര്‍മനിയിലെ സാംസ്കാരിക കലാരംഗത്ത് പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ്. പത്രപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നു. കേരളം സര്‍ക്കാര്‍ രൂപം കൊടുത്ത ലോക കേരള സഭയിലെ അംഗവുമായ ജോസ് പുതുശ്ശേരി നിരവധി സാഹിത്യ സമ്മേളനങ്ങള്‍ ജര്‍മനിയില്‍ നടത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

ആധുനിക കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഡിജിറ്റല്‍ യുഗത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ലണ്ടന്‍ മലയാള സാഹിത്യവേദി നിരവധി കര്‍മ്മപരിപാടികള്‍ക്കാണ് രൂപം കൊടുക്കുന്നത്. നിരവധി സര്‍ഗ്ഗാത്മക പരിപാടികളിലൂടെ യുകെയിലെ പ്രമുഖ സംഘടനകളില്‍ ഒന്നായി വളര്‍ന്നിരിക്കുന്ന ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനമേഖലയില്‍ കേരളവും ഉള്‍പ്പെടുത്തി പ്രവര്‍ത്തനമേഖല വിപുലമാക്കുന്നതിന്റെ ആദ്യപടിയാണ് ഇപ്പോള്‍ നടക്കുന്ന പുരസ്കാരസന്ധ്യയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- dated 27 Feb 2020


Comments:
Keywords: U.K. - Otta Nottathil - london_sahithyavedi_puraskarasandhya U.K. - Otta Nottathil - london_sahithyavedi_puraskarasandhya,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us