Today: 09 Apr 2020 GMT   Tell Your Friend
Advertisements
സംഗീതോത്സവം സീസണ്‍ 4 ; ബെനഡിക്ട് ഷൈന്‍, വര്‍ഗീസ് ജോണ്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരെ ആദരിക്കുന്നു
Photo #1 - U.K. - Otta Nottathil - sangeetholsavam_season_4_honouring
ലണ്ടന്‍: സംഗീതവും നൃത്തവും കോര്‍ത്തിണക്കി യുകെയിലെ പ്രമുഖ യുവഗായകരും, മുതിര്‍ന്നവരുമടക്കം 45 ഓളം ഗായകപ്രതിഭകള്‍ അണി ചേര്‍ന്നു സംഗീത വിസ്മയമൊരുക്കുന്ന സംഗീതോത്സവം സീസണ്‍ 4 വേദി, ജ്ഞാനപീഠം ജേതാവ് പത്മശ്രീ ഒഎന്‍വി കുറുപ്പ് അനുസ്മരണത്തിനൊപ്പം വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള മൂന്നു വ്യക്തികളെ ആദരിയ്ക്കുന്നതിനും സാക്ഷ്യം വഹിയ്ക്കും. വാറ്റ്ഫോര്‍ഡിലെ കേരളാ കമ്യൂണിറ്റി ഫൌണ്ടേഷനുമായി (കെസിഎഫ്) സഹകരിച്ചു കൊണ്ട് നടത്തുന്ന പരിപാടികള്‍ ഫെബ്രുവരി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 11 മണി വരെ വാറ്റ്ഫോര്‍ഡിലെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററിലാണ് അരങ്ങേറുന്നത്.

പൊതുപ്രവര്‍ത്തന രംഗത്തു മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനു യുക്മ സ്ഥാപക പ്രസിഡണ്ട് വര്‍ഗീസ് ജോണ്‍, മാധ്യമരംഗത്തും, കലാ സാംസ്കാരിക സംഘടനാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിനും, യൂറോപ്പിലെ മാദ്ധ്യമ പ്രവര്‍ത്തകനും, ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലില്‍ (ജര്‍മനി), തോപ്പില്‍ ജോപ്പന്‍, ജോസഫ് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തു ശ്രദ്ധിക്കപ്പെട്ട യുകെ മലയാളിയായ ബെനഡിക്ട് ഷൈന്‍ എന്നിവരെ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 4 ന്റെ വേദിയില്‍ ആദരിക്കും.

ബ്രിസ്റേറാള്‍ ബ്രാഡ്ലിസ്റേറാക്ക് കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ,യുക്മ നാഷണല്‍ പ്രസിഡന്‍റ് മനോജ് പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരിയ്ക്കും. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് മുഖ്യസ്പോണ്‍സറായി ഒരുക്കുന്ന സംഗീതോത്സവത്തില്‍ 15 ല്‍പരം ക്ളാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍ സദസിനെ പുളകമണിയിക്കും.

കളര്‍ മീഡിയ ലണ്ടനും ബീറ്റ്സ് യുകെ ഡിജിറ്റലും ചേര്‍ന്നൊരുക്കുന്ന ഫുള്‍ എച്ച്ഡി എല്‍ഇഡി സ്ക്രീന്‍ സംഗീതോത്സവം സീസണ്‍ 4 നു മാറ്റേകും.പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും മാഗ്നവിഷന്‍ ടിവി ലൈവ് സംപ്രേഷണം ചെയ്യും. മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോര്‍ഡിന്റെ(കെസിഎഫ്) വനിതകള്‍ ഒരുക്കുന്ന ലൈവ് ഭക്ഷണശാലയും വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും.

തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന കലാമാമാങ്കത്തിലേക്ക് ഏവരെയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് :

ജോമോന്‍ മാമ്മൂട്ടില്‍ : 07930431445
സണ്ണിമോന്‍ മത്തായി : 07727 993229
മനോജ് തോമസ് : 07846 475589

വേദിയുടെ വിലാസം :

HolyWell Communtiy Cetnre,Watford,WD18 9QD.
- dated 26 Feb 2020


Comments:
Keywords: U.K. - Otta Nottathil - sangeetholsavam_season_4_honouring U.K. - Otta Nottathil - sangeetholsavam_season_4_honouring,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9420209lockdown
എക്സിറ്റ് പദ്ധതിയുമായി ബ്രിട്ടീഷ് ഉപദേഷ്ടാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
9420202lockdown
യൂറോപ്പ് ലോക്ക്ഡൗണില്‍ തുടരും Recent or Hot News
~ യുകെയില്‍ റെക്കോഡ് മരണസംഖ്യ
~ ഫ്രാന്‍സില്‍ നിയന്ത്രണം തുടരുമെന്ന് പ്രഖ്യാപനം
തുടര്‍ന്നു വായിക്കുക
9420201raab
ആക്സിഡന്റല്‍ ൈ്രപം മിനിസ്ററര്‍ Recent or Hot News
ബോറിസ് ജോണ്‍സന്റെ നിലയില്‍ പുരോഗതി തുടര്‍ന്നു വായിക്കുക
8420209boris
ബോറിസ് ജോണ്‍സന് ഒരു മാസത്തേക്കെങ്കിലും ജോലി ചെയ്യാനാവില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
8420203test
ജര്‍മനിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്: ഇംഗ്ളണ്ടിന്റെ മെഡിക്കല്‍ ഓഫിസര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7420208boris
ബോറിസിനു പിന്തുണ അറിയിച്ച് മാക്രോണിന്റെ കത്ത്
തുടര്‍ന്നു വായിക്കുക
6420205china
കൊറോണ വന്നത് എവിടെനിന്ന്: സംശയനിഴല്‍ ഒഴിയാതെ ചൈന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us