സുനക് തന്നെയായിരിക്കും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. എന്നാല്‍, കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം. ഇതിനിടെയും സുനക് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അമ്പരപ്പിക്കുന്ന നീക്കമായി. ഇതില്‍ ചില കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
യു.കെയിലെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷമാദ്യം സാമ്പത്തികമാന്ദ്യത്തില്‍ നിന്നും യു.കെ കരകയറിയിരുന്നു. താന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നയങ്ങള്‍ ഇതിന് സഹായിച്ചിട്ടുണ്ടെന്ന് സുനക് അവകാശപ്പെടുന്നു.

Comments: