Today: 11 Aug 2022 GMT   Tell Your Friend
Advertisements
ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷങ്ങളില്‍ സ്റ്റെം സെല്‍ ദാനബോധവത്കരണവുമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍
Photo #1 - U.K. - Stock News - ukmacharitybyju
ലണ്ടന്‍: രക്താര്‍ബുദ ചികിത്സയ്ക്ക് ആവശ്യമായ സ്റ്റെം സെല്‍ ഡോണേഷന്‍ ബോധവത്കരണവുമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ അംഗ സംഘടനകളിലേക്ക്. കഴിഞ്ഞ മാസം നടന്ന കലാമേളകളില്‍ തുറന്ന കൗണ്ടറുകള്‍ വഴി സ്റ്റെം സെല്‍ ദാനം ചെയ്യാന്‍ തയാറായി മുന്നൂറോളം പേര്‍ രജിസ്ററര്‍ ചെയ്തിരുന്നു. ഏതൊരാള്‍ക്കും പിടിപെടാവുന്ന ഈ മാരക രോഗത്തെക്കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും അതില്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസിലായപ്പോള്‍ ഈ സംരഭത്തോട് സഹകരിക്കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു.

ഈ മാസവും അടുത്ത മാസവുമായി വിവിധ അംഗ സംഘടനകളില്‍ നടക്കുന്ന ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷങ്ങളില്‍ കൂടുതല്‍ ബോധവത്കരണം നടത്തുവാനും കൂടുതല്‍ സ്റ്റെം സെല്‍ ദാതാക്കളെ കണ്ടെത്തുവാനുമാണ്

യുക്മ ലക്ഷ്യമിടുന്നത്. ആഘോഷങ്ങളുടെ അസുലഭ വേളകളിലും സഹജീവി സ്നേഹം പ്രകടമാക്കുന്നതിന് ഈ അവസരം വിനിയോഗിക്കുവാന്‍ പല സംഘടനകളും താത്പര്യം പ്രകടിപ്പിച്ചിരുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള അന്‍പതോളം സംഘടനകളിലെ ഇത്തവണത്തെ ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷങ്ങള്‍ സ്റ്റെം സെല്‍ ദാന പ്രചാരണത്തിനും വേദിയാകും.

ഡിലീറ്റ് ബ്ളഡ് കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഈ പ്രചാരണം നടത്തുന്നത്. അംഗ സംഘടനകള്‍ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ ആവശ്യമായ സാമഗ്രികള്‍ എത്തിച്ചു കൊടുക്കുകയുംപരിശീലനം നല്‍കുകയും ചെയ്യും.

ജനിതകപരമായ കാരണങ്ങളാല്‍ സ്വന്തം വംശജരുടെ സ്റ്റെം സെല്ലാണ് രോഗബാധിരായ ഏഷ്യന്‍ വംശജര്‍ക്ക് യോജിക്കുക. ഇവിടെയാണ് യുകെ മലയാളികളായ നമുക്ക് നിര്‍ണായക പങ്കു വഹിക്കുവാന്‍ സാധിക്കുക.

യുകെയില്‍ ഈയിടെ നടന്ന ഒരു സര്‍വേ പ്രകാരം സ്റ്റെം ഡൊണേഷന്‍ രജിസ്ട്രിയില്‍ ഏഷ്യക്കാര്‍ തികച്ചും വിരളമാണ്. നൂറു ഏഷ്യക്കാര്‍ക്ക് ആറ് പേര്‍ എന്ന അനുപാതത്തിലാണ് രജിസ്ട്രിയിലെ എഷ്യക്കാരുടെ എണ്ണം.

ബാക്കി വരുന്ന 94 പേര്‍ക്ക് സ്റ്റെം സെല്‍ ദാതാവിനെ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അജ്ഞത മൂലമാണ് മലയാളികള്‍ അടക്കമുള്ള ഏഷ്യന്‍ വംശജര്‍ സ്റ്റെം സെല്‍ ദാന രജിസ്റററില്‍ പേര് ചേര്‍ക്കാന്‍ വിമുഖത കാണിക്കുന്നത്.

രക്തദാനത്തിന് സമാനമായതാണ് സ്റ്റെം സെല്‍ ദാനവും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാന്‍ നാം ദാനം ചെയ്യുന്നത് രക്തം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ നിന്നെടുക്കുന്ന രക്തത്തിലെ സ്റ്റെം സെല്ലുകള്‍ വേര്‍തിരിച്ചതിനുശേഷം രക്തം തിരികെ നമുക്ക് നല്‍കുകയും ചെയ്യും. സാധാരണ രക്തം നല്‍കുന്നത് പോലെയുള്ള ഈ പ്രക്രിയ വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെ മാത്രമെ ചെയ്യുകയുമുള്ളൂ. നാം ദാനം ചെയ്യുന്ന സ്റ്റെം സെല്ലുകള്‍

വിവിധ പരിശോധനകള്‍ക്കുശേഷമാണ് രോഗബാധിതനായ വ്യക്തിക്ക് നല്‍കുക. ഈ ചികില്‍സ സംബന്ധിച്ച് മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും കൂടുതല്‍ മലയാളികളെ സ്റ്റെം സെല്‍ ദാന രജിസ്റററില്‍ ചേര്‍ക്കുന്നതിനുമാണ് ഈ പ്രചാരണത്തിലൂടെ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.

ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനാ പ്രതിനിധികള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ പ്രതിനിധികളെയോ മാമ്മന്‍ ഫിലിപ്പ്: 07885 467034, ജിജോ: 07908981434, ബൈജു: 07837369708 എന്നിവരുമായോ ബന്ധപ്പെടുക.

മുപ്പത്തിരണ്ടാം വയസില്‍ രക്താര്‍ബുദം പിടിപെട്ട് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പാലത്തില്‍ കഴിയുന്ന ഇല്‍ഫോര്‍ഡ് സ്വദേശി ജീസനന്‍റെ അവസ്ഥയാണ് രക്ത ദാന ബോധവല്‍ക്കരണവുമായി മുന്നോട്ടു വരാന്‍

യുക്മ ചാരിറ്റി ഫൌണ്ടേഷനെ പ്രേരിപ്പിച്ചത്.തനിക്ക് ചേരുന്ന സ്റ്റെം സെല്‍ തേടിയുള്ള പ്രയാണത്തിലാണ് ജീസനും കുടുംബവും .സ്വന്തം കുടുംബത്തിലും കമ്യൂണിറ്റിയിലും നാട്ടിലും ജീസന്റെ ബന്ധുക്കള്‍ ഇതിനായി അന്വേഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും യോജിക്കുന്ന സ്റ്റെം സെല്‍ ലഭിക്കുവാനുള്ള സാധ്യത വളരെ വിരളമാണെന്നതും ഇത് സംബന്ധിച്ച ഡാറ്റാബേസ് ഇല്ലാത്തതും ഈ കുടുംബത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നു.

ജനിതകപരമായ കാരണങ്ങളാല്‍ സ്വന്തം വംശജരുടെ സ്റ്റെം സെല്ലാണ് രോഗബാധിരായ ഏഷ്യന്‍ വംശജര്‍ക്ക് യോജിക്കുക.ഇവിടെയാണ് യു കെ മലയാളികളായ നമുക്ക് നിര്‍ണായക പങ്കു വഹിക്കുവാന്‍ സാധിക്കുക.

യു കെയി? ഈയിടെ നടന്ന ഒരു സര്‍വേപ്രകാരം സ്റ്റെം ഡൊണേഷല്‍ രജിസ്റററില്‍ ഏഷ്യക്കാര്‍ തികച്ചും വിരളമാണ്. നൂറു ഏഷ്യക്കാര്‍ക്ക് ആറ് പേര്‍ എന്ന അനുപാതത്തിലാണ് രജിസ്ട്രിയിലെ എഷ്യക്കാരുടെ എണ്ണം.

ബാക്കി വരുന്ന 94 പേ?ക്ക് സ്റ്റെം സെല്‍ ദാതാവിനെ ലഭിക്കാ? ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.അജ്ഞത മൂലമാണ് മലയാളികള്‍ അടക്കമുള്ള ഏഷ്യന്‍ വംശജര്‍ സ്റ്റെം സെല്‍ ദാന രെജിസ്റററില്‍ പേര് ചേര്‍ക്കാന്‍ വിമുഖത കാണിക്കുന്നത്.

രക്തദാനത്തിന് സമാനമായതാണ് സ്റ്റെം സെല്‍ ദാനവും.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാന്‍ നാം ദാനം ചെയ്യുന്നത് രക്തം തന്നെയാണ്.നമ്മുടെ ശരീരത്തില്‍ നിന്നെടുക്കുന്ന രക്തത്തിലെ സ്റ്റെം സെല്ലുകള്‍ വേര്‍തിരിച്ചതിന് ശേഷം

രക്തം തിരികെ നമുക്ക് നല്‍കുകയും ചെയ്യും.സാധാരണ രക്തം നല്‍കുന്നത് പോലെയുള്ള ഈ പ്രക്രിയ വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെ മാത്രമെ ചെയ്യുകയുമുള്ളൂ. നാം ദാനം ചെയ്യുന്ന സ്റ്റെം സെല്ലുകള്‍

വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് രോഗബാധിതനായ വ്യക്തിക്ക് നല്‍കുക..ഈ ചികില്‍സ സംബന്ധിച്ച് മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും കൂടുതല്‍

മലയാളികളെ സ്റ്റെം സെല്‍ ദാന രെജിസ്റററില്‍ ചേര്‍ക്കുന്നതിനുമാണ് ഈ പ്രചാരണത്തിലൂടെ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.
- dated 18 Dec 2013


Comments:
Keywords: U.K. - Stock News - ukmacharitybyju U.K. - Stock News - ukmacharitybyju,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us