Today: 24 May 2024 GMT   Tell Your Friend
Advertisements
യൂറോപ്പിലെ രണ്ടാമത്തെ മികച്ച വിമാനത്താവളം ജര്‍മനിയില്‍
Photo #1 - Germany - Otta Nottathil - munich_airport_2nd_in_europe
മ്യൂണിക്ക്: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടിക തയാറാക്കിയപ്പോള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഏഷ്യന്‍ വിമാനത്താവളങ്ങള്‍. ആഗോള പട്ടികയില്‍ ആറാം സ്ഥാനത്തുള്ള പാരിസിലെ ചാള്‍സ് ഡി ഗാള്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് യൂറോപ്പില്‍ ഒന്നാമത്. ആഗോളതലത്തില്‍ എട്ടാം സ്ഥാനത്തുള്ള ജര്‍മനിയിലെ മ്യൂണിക്ക് അന്താരാഷ്ട്ര വിമാനത്താവളം യൂറോപ്പില്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

വിമാനത്താവളങ്ങളേയും വിമാനക്കമ്പനികളേയും റേറ്റ് ചെയ്യുന്ന സ്കൈട്രാക്സ് ആണ് പട്ടിക പുറത്തിറക്കിയത്. സിങ്കപ്പൂരിലെ ചാങ്കി വിമാനത്താവളത്തെ പിന്തള്ളി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്സ് 2024~ല്‍ ഒന്നാമതെത്തിയത്. 12 തവണ ഒന്നാം സ്ഥാനം നേടിയ ചാങ്കി ഇക്കുറി രണ്ടാം സ്ഥാനത്തായി.

ദോഹയ്ക്കും ചാങ്കിയ്ക്കും ശേഷം ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഇഞ്ചിയോണ്‍ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്തുള്ളത്. ജപ്പാനിലെ ടോക്കിയോയിലുള്ള ഹനേഡ വിമാനത്താവളവും നരിറ്റ വിമാനത്താവളവുമാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ ജപ്പാനില്‍ നിന്നുള്ള നാല് വിമാനത്താവളങ്ങളാണ് ഇടംപിടിച്ചത്. ലോകത്തെ മികച്ച 20 വിമാനത്താവളങ്ങളുടെ പട്ടികയാണ് സ്കൈട്രാക്സ് പുറത്തുവിട്ടത്. ഇന്ത്യയില്‍ നിന്നുള്ള ഒരു വിമാനത്താവളം പോലും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

സ്കൈട്രാക്സ് തിരഞ്ഞെടുത്ത 2024~ലെ മികച്ച 20 വിമാനത്താവളങ്ങള്‍

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ (ഖത്തര്‍)
ചാങ്കി അന്താരാഷ്ട്ര വിമാനത്താവളം (സിങ്കപ്പൂര്‍)
ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം, സിയോള്‍ (ദക്ഷിണകൊറിയ)
ഹനേഡ അന്താരാഷ്ട്ര വിമാനത്താവളം, ടോക്കിയോ (ജപ്പാന്‍)
നരിറ്റ അന്താരാഷ്ട്ര വിമാനത്താവളം, ടോക്കിയോ (ജപ്പാന്‍)
ചാള്‍സ് ഡി ഗാള്‍ അന്താരാഷ്ട്ര വിമാനത്താവളം, പാരിസ് (ഫ്രാന്‍സ്)
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (യു.എ.ഇ)
മ്യൂണിച്ച് അന്താരാഷ്ട്ര വിമാനത്താവളം (ജര്‍മ്മനി)
സൂറിച്ച് അന്താരാഷ്ട്ര വിമാനത്താവളം (സ്വിറ്റ്സര്‍ലാന്‍ഡ്)
ഇസ്താംബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം (തുര്‍ക്കി)
ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം (ഹോങ്കോങ്)
റോം~ലിയാനാര്‍ഡോ ഡാവിഞ്ചി ഫിയുമികിനോ അന്താരാഷ്ട്ര വിമാനത്താവളം (ഇറ്റലി)
വിയന്ന അന്താരാഷ്ട്ര വിമാനത്താവളം (ഓസ്ട്രിയ)
ഹെല്‍സിങ്കി~വാന്റ്റാ അന്താരാഷ്ട്ര വിമാനത്താവളം (ഫിന്‍ലാന്‍ഡ്)
അഡോള്‍ഫോ സുവാരസ് മാഡ്രിഡ്~ബജാരസ് അന്താരാഷ്ട്ര വിമാനത്താവളം (സ്പെയിന്‍)
ചുബു സെന്‍ട്രയിര്‍ അന്താരാഷ്ട്ര വിമാനത്താവളം (ജപ്പാന്‍)
വാന്‍കൂവര്‍ അന്താരാഷ്ട്ര വിമാനത്താവളം (കാനഡ)
കന്‍സായ് അന്താരാഷ്ട്ര വിമാനത്താവളം (ജപ്പാന്‍)
മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളം (ഓസ്ട്രേലിയ)
കോപ്പന്‍ഹേഗന്‍ അന്താരാഷ്ട്ര വിമാനത്താവളം (ഡെന്മാര്‍ക്ക്)
- dated 19 Apr 2024


Comments:
Keywords: Germany - Otta Nottathil - munich_airport_2nd_in_europe Germany - Otta Nottathil - munich_airport_2nd_in_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
hospital_reformation_bill_germany_2024
ജര്‍മ്മനിയിലെ ആശുപത്രി പരിഷ്കരണ ബില്‍ നിങ്ങളെ എങ്ങനെ ബാധിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
pflege_beduerftig_germany_2024
ജര്‍മനിയില്‍ പരിചരണം വേണ്ടത് 5 മില്യന്‍ ആളുകള്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
eu_schengen_fee_hike_june_11_2024
ഇയു ഷെങ്കന്‍ വിസ ഫീസ് വര്‍ദ്ധിപ്പിച്ചു ; 80 ല്‍ നിന്ന് 90 യൂറോയായി ഉയര്‍ത്തി ; പ്രാബല്യം ജൂണ്‍ 11 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
shumaker_ai_fake_interview_compensation
ഷുമാഹറുടെ വ്യാജ വീഡിയോ അഭിമുഖം: കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി Recent or Hot News
തുടര്‍ന്നു വായിക്കുക
job_opportunities_nurses_austria_germany
നഴ്സുമാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി ഓസ്ട്രിയ, ജര്‍മനി Last date May 25 Recent or Hot News
തുടര്‍ന്നു വായിക്കുക
booker_prize_for_german_writer
ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന് ബുക്കര്‍ സമ്മാനം
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ശമ്പളം പേസ്ളിപ്പുകള്‍ അല്ലെങ്കില്‍ Gehaltsabrechnung / Lohnabrechnung / Verdienstabrechnung
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us