Today: 26 Sep 2022 GMT   Tell Your Friend
Advertisements
ചെക് റിപ്പബ്ളിക്കില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
Photo #1 - Europe - Otta Nottathil - riyas_kiniyil_missing_zczhech_republic
Photo #2 - Europe - Otta Nottathil - riyas_kiniyil_missing_zczhech_republic
പ്രാഗ്: ചെക് റിപ്പബ്ളിക്കിലെ സിലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാനെത്തിയ
റിയാസ് കുനിയിലിനെ കാണാതായി.ചെക്ക് റിപ്പബ്ളിക്കിലെ കര്‍വിനയിലെ ഒപവ~സ്കൂള്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിലെ സിലേഷ്യന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ 31 വയസുള്ള റിയാസ് കുനിയിലിനെയാണ് കഴിഞ്ഞ ഓരാഴ്ചയായി കാണാതായിരിയ്ക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ എന്നാണ് പാസ്പോര്‍ട്ടിലെ വിവരം. സെപ്റ്റം 16 വെള്ളിയാഴ്ച റിയാസ് അവധിക്കാലം ആഘോഷിക്കാന്‍ ബ്രണോയില്‍ നിന്ന് നെതര്‍ലന്‍ഡിലേക്ക് പോയി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

സുഹൃത്തിനൊപ്പം കാറിലായിരുന്നു യാത്രയെന്നും ഇതിനിടയില്‍ രണ്ടു മൂന്നു ദിവസം സുഹൃത്തുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ ഞങ്ങളോടു പറഞ്ഞു. ഇന്നലെ രാത്രിയാണ് ഞങ്ങള്‍ക്ക് ഈ വിവരം ലഭിക്കുന്നത്. ഇതിനിടയില്‍ റിയാസ് ജര്‍മനിയില്‍ എത്തിയെന്നും സുഹൃത്തളെ വിളിച്ചതായും പറഞ്ഞു. എന്നാല്‍ പിന്നീട് ഫോണിലോ മറ്റേതെങ്കിലും വഴിയോ റിയാസോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. എവിടെയാണന്നോ എന്നും ഒരു പിടിയും ഇല്ല. റിയാസിന്റെ ഫോണ്‍ നിശബ്ദമാണന്നാണ് അവര്‍ പറയുന്നത്.

അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചെക്ക് റിപ്പബ്ളിക്കിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇതിനകം ലോക്കല്‍ പോലീസിനെ ബന്ധപ്പെട്ടുവെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും ഒരു ശുഷ്ക്കാന്തിയോ കാര്യമായ ഇടപെടലുകളോ ഉണ്ടായിട്ടില്ല ഇല്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇതിനിടെ ചെക്ക് റിപ്പബ്ളിക്കിലെ എംബസി ജര്‍മന്‍ എംബസിയുമായും ബന്ധപ്പെട്ടുവെന്നും പറയപ്പെടുന്നു.
ജര്‍മനിയിലേയ്ക്ക് കാറില്‍ കടക്കണമെങ്കില്‍ ശരിയായ രേഖകള്‍ ഉണ്ടങ്കെില്‍ മാത്രമേ കയറ്റിവിടുകയുള്ളു. ഇനിയും പൊലീസ് പിടിച്ചാല്‍ തടന്ന ഇന്‍ഡ്യന്‍ എംബസിയെയും അഃുവഴി വിദേശകാര്യമന്ത്രാലയത്തിലും അറിയിച്ചേനേം. എന്നാല്‍ ഇതു പറയുന്നതുവരെ അത്തരമൊരു കാര്യം അറിയില്ല. റിയാസിനെ കാണ്മാനില്ല എന്ന ഫോട്ടോ സഹിതമുള്ള കുറിപ്പ് വാട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ സഹായങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതിനിടെ ചെക് റിപ്പബ്ളികിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ക്ക് റിയാസിന്റെ ഭാര്യ ഷഹ്ല റിയാസിന കണ്ടെത്തണമെന്നും മറ്റുമായി അഭ്യര്‍ത്ഥിച്ച് കത്ത് എഴുതിയിട്ടുണ്ട്. കോട്ടക്കല്‍ മലപ്പുറം വെച്ചാണ് ഭാര്യ കത്തെഴുതിയിരിയ്ക്കുന്നത്.

റിയാസിന് ആരോ ട്രാപ്പില്‍ പെടുത്തിയതായിരിയ്ക്കും എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.കാണ്മാനില്ല എന്ന ഫോട്ടോയടക്കമുള്ള കുറിപ്പ് ചെക് ഫാഷയിലും പുറത്തുവിട്ടിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പം റിയാസിന്റെ പിതാവിന്റെയും സഹോദരന്റെയും നാട്ടിലെ സുഹൃത്തിന്റെയും ഫോണ്‍ നമ്പറുകള്‍ക്കൊപ്പം ചെക് റിപ്പബ്ളിക്കിലെ സുഹൃത്തുക്കളുടെയും ഫോണ്‍ നമ്പറും ചേര്‍ക്കുന്നു.

റിയാസിനെപ്പറ്റിയുള്ള വിവരം എന്തെങ്കിലും ലഭിച്ചാല്‍ ദയവായി ബന്ധപ്പെടുക.

+420 732 506 883
+420 739 163 870
+420 773 968 096
+420 739 167 720
- dated 23 Sep 2022


Comments:
Keywords: Europe - Otta Nottathil - riyas_kiniyil_missing_zczhech_republic Europe - Otta Nottathil - riyas_kiniyil_missing_zczhech_republic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us