Today: 29 Feb 2020 GMT   Tell Your Friend
Advertisements
ബ്രിട്ടന്‍ വ്യാഴാഴ്ച ബൂത്തിലേയ്ക്ക്
Photo #1 - U.K. - Otta Nottathil - 101220197uk
ലണ്ടന്‍: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. അതിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. അവസാനവട്ട പ്രചാരണത്തില്‍ കണ്‍സര്‍വേറ്റിവ്, ലേബര്‍ പാര്‍ട്ടികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലാതെ നില്‍ക്കുകയാണ്.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റിവുകളെ നയിക്കുമ്പോള്‍ ജെറമി കോര്‍ബിന്‍െറ നേതൃത്വത്തിലാണ് ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെയാണ് വോട്ടിംഗ് സമയം. 650 സീറ്റുകളിലേയ്ക്കാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ആകെയുള്ളതില്‍ 533 സീറ്റുകള്‍ ഇംഗ്ളണ്ടിലും 59 സീറ്റുകള്‍ സ്കോട്ട്ലണ്ടിലും 40 സീറ്റുകള്‍ വെയില്‍സിലും 18 സീറ്റുകള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമാണുള്ളത്.

18 വയസ് പൂര്‍ത്തിയായ ബ്രിട്ടീഷ് പൗരന്മാര്‍ക്കും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും റിപ്പബ്ളിക് ഓഫ് അയര്‍ലണ്ടിലെ പൗരന്മാര്‍ക്കുമാണ് വോട്ടവകാശമുള്ളത്.

ബ്രെക്സിറ്റില്‍ നിര്‍ണായകമായതിനാല്‍ തെരഞ്ഞെടുപ്പിനെ യൂറോപ്പും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ബ്രെക്സിറ്റ് തന്നെയാണ് മുഖ്യവിഷയമെങ്കിലും ആദായ നികുതി, കോര്‍പറേറ്റ് നികുതി, ഹരിത വ്യവസായ വിപ്ളവം, ക്ഷേമപദ്ധതികള്‍ എന്നിവയും സജീവ ചര്‍ച്ചയാണ്.

രണ്ടുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ നഷ്ടമായ ഭൂരിപക്ഷം തിരിച്ചുപിടിക്കാനാണ് ജോണ്‍സന്‍െറ ശ്രമം. ഭൂരിപക്ഷം ഉറപ്പാക്കിയാല്‍ മാത്രമേ സുഗമമായി ബ്രെക്സിറ്റ് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കൂ. ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായി അധികാരത്തിലെത്തുകയാണ് കോര്‍ബിന്‍െറയും ലേബര്‍ പാര്‍ട്ടിയുടെയും ലക്ഷ്യം. നിലവിലെ സൂചനകളും പ്രവചനങ്ങളും അനുസരിച്ച് കണ്‍സര്‍വേറ്റിവുകള്‍ക്ക് മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. കണ്‍സര്‍വേറ്റിവുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നത് ഉറപ്പാക്കും.

ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയോ തൂക്കുപാര്‍ലമന്‍െറ് ഉണ്ടാകുകയോ ചെയ്താല്‍ ബ്രെക്സിറ്റില്‍ പുനര്‍വിചിന്തനം ചെയ്ത് രണ്ടാമത് റഫറണ്ടം നടക്കാന്‍ സാധ്യത ഏറെയാണ്. ഹരിത വ്യവസായിക വിപ്ളവത്തിനും പ്രധാന മേഖലകളില്‍ സ്വദേശിവത്കരണത്തിനുമാണ് മുന്‍ഗണനയെന്ന് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കി.

ഏറെ ആകാംക്ഷയോടെയാണ് യൂറോപ്പും അമേരിക്കയും ബ്രിട്ടനിലെ തെരഞ്ഞെടുപ്പനെ ഉറ്റുനോക്കുന്നത്.
- dated 11 Dec 2019


Comments:
Keywords: U.K. - Otta Nottathil - 101220197uk U.K. - Otta Nottathil - 101220197uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sangeetholsavam_watford_feb_29
യുകെയില്‍ സംഗീതോല്‍സവം ഫെബ്രു. 29 ന് വാറ്റ് ഫോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29220203malala
ഗ്രെറ്റ ~ മലാല കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28220204visa
ടയര്‍ 2 വിസ സ്പോണ്‍സര്‍ ലൈസന്‍സ് ഫീസ് ബ്രിട്ടനിലെ ചെറുകിട സ്ഥാപനങ്ങളെ ബാധിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
london_sahithyavedi_puraskarasandhya
ലണ്ടന്‍ മലയാള സാഹിത്യവേദി "പുരസ്കാരസന്ധ്യ 2020" ഫെബ്രുവരി 29 ന് കോട്ടയത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
27220201budget
ഇന്ധന നികുതി വര്‍ധിപ്പിക്കരുതെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ക്ക് എംപിമാരുടെ കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
sangeetholsavam_season_4_honouring
സംഗീതോത്സവം സീസണ്‍ 4 ; ബെനഡിക്ട് ഷൈന്‍, വര്‍ഗീസ് ജോണ്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരെ ആദരിക്കുന്നു
തുടര്‍ന്നു വായിക്കുക
26220207period
ആര്‍ത്തവസംബന്ധമായ ഉത്പന്നങ്ങള്‍ സൗജന്യമാക്കാന്‍ സ്കോട്ട്ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us