Today: 25 Aug 2019 GMT   Tell Your Friend
Advertisements
പശ്ചാത്താപമില്ല, സമാധാനമായി ജീവിക്കണം: റുഷ്ദി
Photo #1 - Europe - Otta Nottathil - 122201910rushdie

പാരിസ്: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിക്ക് ഒളിവ് ജീവിതത്തില്‍ മടുപ്പ്. സാത്താനിക് വേഴ്സസ് എന്ന നോവലിലെ മതവിരുദ്ധ പരാമര്‍ശങ്ങള്‍ കാരണം 1989 മുതല്‍ റുഷ്ദിക്കെതിരേ വധ ഭീഷണി നിലനില്‍ക്കുകയാണ്. ഇറാന്‍റെ ആധ്യാത്മിക നേതാവായ അയത്തൊള്ള ഖുമൈനി റഷ്ദിയെ വധിക്കാന്‍ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

1989 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഫത്വ പിന്നീട് എല്ലാ വര്‍ഷവും പുതുക്കിക്കൊണ്ടേയിരുന്നു. ജീവഹാനി ഭയന്ന് 13 വര്‍ഷത്തോളം റഷ്ദി പൊലീസ് കാവലിലാണ് കഴിഞ്ഞത്. എന്നാല്‍ 2001 ല്‍ ഫത്വ ഇറാന്‍ അവസാനിപ്പിച്ചിട്ടും റുഷ്ദിക്കെതിരായ ഭീഷണി തുടര്‍ന്നു. ന്യൂയോര്‍ക്കിലെത്തിയ റഷ്ദി പിന്നീട് ദീര്‍ഘകാലം അമെരിക്കയുടെ സംരക്ഷണയിലാണു കഴിഞ്ഞത്.

കഴിഞ്ഞ 30 വര്‍ഷമായി ഒളിവ് ജീവിതമാണ് നയിക്കുന്നത്. മടുത്തു, പഴയ കാര്യമൊക്കെ കഴിഞ്ഞില്ലേയെന്നാണ് എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ റഷ്ദി പറഞ്ഞത്. സാത്താനിക് വേഴ്സസ് എഴുതിയതില്‍ ഒരു പശ്ചാത്താപവുമില്ല. ഫത്വ വന്നപ്പോള്‍ 41 വയസായിരുന്നുവെങ്കില്‍ ഇപ്പോള്‍ 71 ആയെന്നും സമാധാനപരമായ ജീവിതം ഇനിയെങ്കിലും ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
- dated 11 Feb 2019


Comments:
Keywords: Europe - Otta Nottathil - 122201910rushdie Europe - Otta Nottathil - 122201910rushdie,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25820198g7
ജി7 ഉച്ചകോടി രണ്ടാം ദിവസത്തിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25820196g7
ജി7 എന്ത്, എന്തിന്? Recent or Hot News
തുടര്‍ന്നു വായിക്കുക
25820194brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ കാരണക്കാരന്‍ ആര്: ടസ്കും ബോറിസും തമ്മില്‍ തര്‍ക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
25820193greenland
വിമര്‍ശനത്തിനു പിന്നാലെ ഡാനിഷ് പ്രധാനമന്ത്രിയെ പ്രശംസ കൊണ്ടു മൂടി ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
25820192g7
ജി7 ഉച്ചകോടിക്കിടെ പ്രതിഷേധങ്ങള്‍ക്ക് അരങ്ങൊരുങ്ങി; സുരക്ഷ ശക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
24820199navalni
റഷ്യന്‍ പ്രതിപക്ഷ നേതാവ് ജയില്‍ മോചിതനായി
തുടര്‍ന്നു വായിക്കുക
248201910amazon
ഭൂമിയുടെ ശ്വാസകോശം സംരക്ഷിക്കണം: മാക്രോണ്‍
ആമസോണിലെ കാട്ടുതീ തടയണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us