Today: 24 Nov 2020 GMT   Tell Your Friend
Advertisements
എര്‍ഫര്‍ട്ട്: ജര്‍മന്‍ രാഷ്ട്രീയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
Photo #1 - Germany - Otta Nottathil - 13220205afd

എര്‍ഫര്‍ട്ട്: രണ്ടു ലക്ഷം പേര്‍ മാത്രം അധിവസിക്കുന്ന ഒരു കൊച്ചു പട്ടണമാണ് എര്‍ഫര്‍ട്ട്. എന്നാല്‍, യുദ്ധാനന്തര ജര്‍മനിയുടെ അടിത്തറ തന്നെ പിടിച്ചു കുലുക്കിയ ഒരു രാഷ്ട്രീയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇവിടമായിരുന്നു.

അതിന്റെ പ്രകമ്പനങ്ങള്‍ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ തലപ്പത്തുനിന്ന് അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബൗവറെ താഴെയിറക്കുന്നതില്‍ വരെയെത്തി. തീവ്ര വലതുപക്ഷത്തെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ പതിറ്റാണ്ടുകളായി നടത്തിവന്ന ശ്രമങ്ങളാണ് ഇവിടെ ഒറ്റ രാത്രികൊണ്ട് പരാജയപ്പെട്ടത്.

എ എഫ് ഡിയുടെ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ സ്വാധീനത്തിനുള്ള വ്യക്തമായ തെളിവായിരുന്നു അഞ്ച് അംഗങ്ങള്‍ മാത്രമുള്ള എഫ് ഡി പിയുടെ പ്രതിനിധി തോമസ് കെമ്മറിച്ച് എ എഫ് ഡിയുടെ പിന്തുണയോടെ തുരിംഗനില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

2013ല്‍ എര്‍ഫര്‍ട്ടില്‍ രൂപമെടുക്കുമ്പോള്‍ യൂറോ സിംഗിള്‍ കറന്‍സിക്കെതിരായ ഒരു സംഘടനാ സംവിധാനം മാത്രമായിരുന്നു ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി എന്ന എ എഫ് ഡി. ഇപ്പോഴത് ജര്‍മന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ്. പല സ്റേററ്റുകളിലും നിര്‍ണായക ശക്തിയായും വളര്‍ന്നിരിക്കുന്നു.

പഴയ പൂര്‍വ ജര്‍മനിയില്‍പ്പെടുന്ന സ്റേററ്റുകളിലാണ് എ എഫ് ഡി ഏറ്റവും ആഴത്തില്‍ വേരോടിച്ചിരിക്കുന്നത്. ഇവിടെ വിവിധ സ്റ്റേറ്റ് പാര്‍ലമെന്റുകളില്‍ പാര്‍ട്ടി ഇരുപതു ശതമാനത്തിലധികം വോട്ട് വിഹിതം നേടിക്കഴിഞ്ഞു. മറ്റു പാര്‍ട്ടികള്‍ക്ക് സഖ്യമുണ്ടാക്കി എ എഫ് ഡിയെ അകറ്റി നിര്‍ത്താന്‍ സാധിക്കാതെ വരുന്ന ഇത്തരം സാഹചര്യങ്ങളിലൊന്നാണ് തുരിംഗനില്‍ കണ്ടതും.

സ്വന്തം പാര്‍ട്ടിയുടെയും മെര്‍ക്കലിന്റെ സി ഡി യുവിന്റെയും വോട്ടുകള്‍ മാത്രമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കെമ്മറിച്ചിന് ഉറപ്പുണ്ടായിരുന്നത്. ഇടതുപക്ഷ പ്രതിനിധി ബോഡോ റമേലോ പ്രധാനമന്ത്രിസ്ഥാനം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതും. എന്നാല്‍, അപ്രതീക്ഷിതമായൊരു രാഷ്ട്രീയ നാടകത്തിനൊടുവില്‍ എ എഫ് ഡി കെമ്മറിച്ചിന് വോട്ട് ചെയ്ത് റമേലോയെ പരാജയപ്പെടുത്തുകയായിരുന്നു.

കടുത്ത ജനരോഷത്തെത്തുടര്‍ന്ന് കെമ്മറിച്ച് 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. എന്നാല്‍, തങ്ങളിനി റമേലോയ്ക്കും വോട്ട് ചെയ്യുമെന്നും, അപ്പോള്‍ അദ്ദേഹവും രാജിവയ്ക്കുമോ എന്നു കാണണമെന്നുമാണ് എ എഫ് ഡി നേതാക്കള്‍ പറയുന്നത്.
- dated 12 Feb 2020


Comments:
Keywords: Germany - Otta Nottathil - 13220205afd Germany - Otta Nottathil - 13220205afd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
251120209vaccine
ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്‍: മെര്‍ക്കലിന് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
241120205vaccine
ജര്‍മനി ഡിസംബറില്‍ വാക്സിനേഷന്‍ തുടങ്ങിയേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
241120204covid
ഡിസംബറില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ജര്‍മന്‍ സ്റേററ്റുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
241120203rent
ബര്‍ലിനില്‍ വാടക നിയന്ത്രണ നിയമത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231120201mask
നാസി താരതമ്യം: ജര്‍മനിയിലെ മാസ്ക്~വിരുദ്ധ പ്രക്ഷോഭകര്‍ക്ക് വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
221120205doctor
കോവിഡ് രോഗികളെ കൊന്നെന്ന് സംശയം: ജര്‍മന്‍ ഡോക്ടര്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
221120201merkel
കോവിഡിനെ നേരിടാന്‍ ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us