Today: 26 Sep 2020 GMT   Tell Your Friend
Advertisements
ഭരണഘടനയിലെ 'വംശീയത' പരാമര്‍ശം: ജര്‍മനിയില്‍ ചര്‍ച്ച കൊഴുക്കുന്നു
Photo #1 - Germany - Otta Nottathil - 14620201race

ബര്‍ലിന്‍: ഭാഷ, നാട്, വിശ്വാസം, മതം, ലിംഗം, വംശം എന്നിവയുടെ പേരില്‍ ആരോടും പ്രത്യേക പരിഗണനയോ അവഗണനയോ പാടില്ലെന്നാണ് ജര്‍മന്‍ ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍, വംശം എന്നത് സങ്കല്‍പ്പം മാത്രമാണെന്നും, അതു യഥാര്‍ഥത്തില്‍ ഇല്ലാത്തതിനാല്‍ ഭരണഘടനയില്‍ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ് ജര്‍മനിയില്‍ ഇപ്പോള്‍.

മനുഷ്യര്‍ എല്ലാവരും ഒരേ വംശമാണെന്നത് ശാസ്ത്രീയമായി തെളിയിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതര ജീവജാലങ്ങളില്‍ ഉള്ളതു പോലെ വംശ വ്യത്യാസങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ജൈവികമായി നില്‍ക്കുന്നില്ല. വംശീയവാദികള്‍ മാത്രമാണ് വംശം ഉണ്ടെന്ന് വിശ്വസിക്കുന്നത്. ആ നിലയ്ക്ക് അങ്ങനെയൊരു വാക്ക് ഭരണഘടനയില്‍ ആവശ്യമില്ലെന്നാണ് ഗ്രീന്‍ പാര്‍ട്ടിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ആവശ്യപ്പെടുന്നത്.

ഭരണഘടനയില്‍ വംശീയതയെ വ്യക്തമായി നിര്‍വചിക്കുകയും തടയാനുള്ള നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ വാക്ക് നീക്കം ചെയ്യുക വഴി ആ നിര്‍വചനം കൂടുതല്‍ വ്യക്തമാകുകയാണ് ചെയ്യുക എന്ന് ഇവര്‍ വാദിക്കുന്നു.

അതേസമയം, വംശീയ വിവേചനം പാടില്ലെന്ന പരാമര്‍ശം ഭരണഘടനയില്‍നിന്ന് ഒഴിവാക്കിയാല്‍ വംശീയവാദികള്‍ അത് ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും ശക്തമാണ്. ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ ജര്‍മനിയിലും സജീവമായിരിക്കുന്നത്.
- dated 14 Jun 2020


Comments:
Keywords: Germany - Otta Nottathil - 14620201race Germany - Otta Nottathil - 14620201race,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us