Today: 05 Jun 2023 GMT   Tell Your Friend
Advertisements
ക്യാനഡയില്‍ വാക്സിന്‍ വിരുദ്ധ പ്രക്ഷോഭകരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
Photo #1 - Canada - Otta Nottathil - 16220227vaccine
ഒട്ടാവ: കോവിഡ് വാക്സിനെതിരേ പ്രക്ഷോഭം കനക്കുന്ന ക്യാനഡയില്‍ അടിയന്തരാവസ്ഥാനിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങി പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ. പൊതുമുതല്‍ നശിപ്പിക്കുന്നതുതടയാന്‍ പ്രതിഷേധക്കാരെ തടവിലാക്കാനും പിഴ ഈടാക്കുന്നതും അടക്കമുള്ള കൂടുതല്‍ അധികാരങ്ങള്‍ പോലീസിന് നല്‍കും.

സൈന്യത്തെ വിന്യസിക്കാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോടതി ഉത്തരവില്ലാതെ പ്രതിഷേധക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് ഉപപ്രധാനമന്ത്രി ക്രിസ്ററിയ ഫ്രീലാന്‍ഡ് പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ വാഹന ഇന്‍ഷുറന്‍സ് റദ്ദാക്കും. ഓണ്‍ലൈനിലൂടെ സമാഹരിച്ച 63 കോടിയോളം രൂപയാണ് സമരങ്ങളുടെ സാമ്പത്തികസ്രോതസ്സ്. ഇതു ഭീകരതയ്ക്കുള്ള സാമ്പത്തികസഹായത്തിന്റെ പരിധിയില്‍വരുമെന്ന് ക്രിസ്ററിയ വ്യക്തമാക്കി.

പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണ് സര്‍ക്കാര്‍ നടപടിയെന്ന് കനേഡിയന്‍ സിവില്‍ ലിബര്‍ട്ടീസ് അസോസിയേഷന്‍ ആരോപിച്ചു. അതേസമയം, കോവിഡ് നിയന്ത്രങ്ങളില്‍ പ്രതിഷേധിച്ച് ട്രക്ക് ൈ്രഡവര്‍മാര്‍ ആരംഭിച്ച ഉപരോധം തുടരുകയാണ്. കഴിഞ്ഞ 18 ദിവസങ്ങളിലായി 500~ഓളം ട്രക്കുകളാണ് തലസ്ഥാനമായ ഒട്ടാവയിലെ റോഡുകള്‍ ഉപരോധിക്കുന്നത്. ആല്‍ബേര്‍ട്ടയിലടക്കം പ്രതിഷേധം അതിര്‍ത്തിയിലെ ഗതാഗതത്തില്‍ തടസ്സമുണ്ടാക്കുന്നുണ്ട്.

ഇവിടെ തിങ്കളാഴ്ച 11 പ്രതിഷേധക്കാരെ പോലീസ് അറസ്ററുചെയ്തു. ഇവരില്‍നിന്ന് തോക്കുകളും മറ്റു ആയുധങ്ങളും പിടിച്ചെടുത്തു. അതിര്‍ത്തികടന്നുവരുന്ന ൈ്രഡവര്‍മാര്‍ക്ക് കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനുനേരെയാണ് കാനഡയില്‍ പ്രതിഷേധം തുടങ്ങിയത്. ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് അടക്കമുള്ള രാജ്യങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.
- dated 16 Feb 2022


Comments:
Keywords: Canada - Otta Nottathil - 16220227vaccine Canada - Otta Nottathil - 16220227vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2620236cigarette
പുകവലി നിരുത്സാഹപ്പെടുത്താന്‍ സിഗരറ്റ് നിറയെ സന്ദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
30520235goonda
ഇന്ത്യന്‍ ഗുണ്ടാത്തലവന്‍ കാനഡയില്‍ വെടിയേറ്റു മരിച്ചു
തുടര്‍ന്നു വായിക്കുക
2652023superbug
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പുതിയ ആന്റിബയോട്ടിക് വികസിപ്പിച്ചെടുത്തു
തുടര്‍ന്നു വായിക്കുക
3520233brar
ഇന്ത്യന്‍ ഗ്യാങ്സ്ററര്‍ കാനഡയിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍
തുടര്‍ന്നു വായിക്കുക
7420233temple
ക്ഷേത്രച്ചുവരില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം: കാനഡ അന്വേഷണം തുടങ്ങി
തുടര്‍ന്നു വായിക്കുക
4420233nasa
നാസയുടെ ചാന്ദ്ര ദൗത്യത്തിന് നാലു പേര്‍
തുടര്‍ന്നു വായിക്കുക
3420231migration
യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചവരില്‍ ഇന്ത്യന്‍ കുടുംബവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us