Today: 10 Apr 2021 GMT   Tell Your Friend
Advertisements
വിമാനത്താവളത്തില്‍ മൂന്നു മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
Photo #1 - America - Otta Nottathil - 19120217aditya
ലോസ്ആഞ്ചല്‍സ്: ഷിക്കാഗോയിലെ ഒ ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ അറസ്റ്റിലായി. മുപ്പത്താറുകാരനായ ആദിത്യ സിങ് ആണ് പിടിയിലായിരിക്കുന്നത്.

കോവിഡിനെ പേടിച്ചാണ് താനിവിടെ സുരക്ഷിത സ്ഥാനത്ത് തങ്ങിയതെന്നാണ് ഇയാളുടെ വിശദീകരണം. കോവിഡ് കാരണം ഇയാള്‍ വീട്ടിലേക്ക് പോകാന്‍ ഭയപ്പെട്ടതായി അസിസ്ററന്‍റ് സ്റേററ്റ് അറ്റോര്‍ണി കാത്ലീന്‍ ഹാഗെര്‍ട്ടി പറഞ്ഞു.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സിലാണ് ആദിത്യ സിങ് താമസിച്ചിരുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണമുള്ള പ്രദേശത്ത് അതിക്രമിച്ച് കയറിയതിനും മോഷണം നടത്തിയതിനും സിങിനെതിരെ കേസെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 19ന് ലോസ് ആഞ്ചല്‍സില്‍ നിന്ന് വിമാനത്തില്‍ ഓ ഹെയറിലെത്തിയതായും സുരക്ഷാ മേഖലയില്‍ താമസിച്ചുവെന്നുമാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുനൈറ്റഡ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിങ് പിടിയിലായത്. ആദിത്യ സിങ്ങിന്‍റെ കയ്യിലുണ്ടായിരുന്ന രേഖ വിമാനത്താവളത്തിലെ ഓപ്പറേഷന്‍ മാനേജരുടേതാണെന്നും അത് മോഷ്ടിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മറ്റ് യാത്രക്കാരില്‍ നിന്നും വിമാനത്താവളത്തിലെ ഷോപ്പുകളില്‍ നിന്നും മോഷ്ടിച്ച ഭക്ഷണമാണ് സിങ് കഴിച്ചിരുന്നത്. സംഭവത്തെകുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇയാള്‍ എന്തിനാണ് ഷിക്കാഗോയിലേക്ക് വന്നതെന്ന് അറിയില്ലെന്നും വിമാനത്താവളത്തിനോ യാത്രക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ സുരക്ഷാ ഭീഷണി ഉണ്ടാക്കിയിട്ടില്ലെന്നും വിമാനത്താവളങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ചിക്കാഗോ ഡിപ്പാര്‍ട്ട്മെന്‍റ് പ്രസ്താവനയില്‍ പറഞ്ഞു.
- dated 19 Jan 2021


Comments:
Keywords: America - Otta Nottathil - 19120217aditya America - Otta Nottathil - 19120217aditya,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9420216fb
ഇസ്ളാം വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യാത്തിന് ഫെയ്സ്ബുക്കിനെതിരേ പരാതി Recent or Hot News
തുടര്‍ന്നു വായിക്കുക
8420213vaccine
യുഎസില്‍ ഏപ്രില്‍ 19 മുതല്‍ എല്ലാവര്‍ക്കും വാക്സിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7420217prison
ഗ്വണ്ടനാമോ തടവറകളില്‍ ഒരെണ്ണം പൂട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
4420211trump
ട്രംപ് ബര്‍ഗറിനു പണം കൊടുക്കാനുണ്ടെന്ന് മുന്‍ അംഗരക്ഷകന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4420212uber
യാത്ര നിഷേധിച്ചതിന് ഊബര്‍ 1.1 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം Recent or Hot News
തുടര്‍ന്നു വായിക്കുക
4420217attack
കാപിറ്റല്‍ ഹില്‍ ആക്രമണത്തിനു പിന്നില്‍ നേഷന്‍ ഓഫ് ഇസ്ളാം
തുടര്‍ന്നു വായിക്കുക
4420215fb
50 കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us