Today: 13 Nov 2019 GMT   Tell Your Friend
Advertisements
കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്നു കൊട്ടിക്കലാശം
Photo #1 - India - Special Annoucements - 21420194ELECTION

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം ഞായറാഴ്ച വൈകിട്ട് അവസാനിക്കും. തിങ്കളാഴ്ച നിശബ്ദ പ്രചരണം, ചൊവ്വാഴ്ച വോട്ടെടുപ്പ്. 2,61,51,534 വോട്ടര്‍മാര്‍ വിധിയെഴുതും.

ഇക്കുറി രാഷ്ട്രീയ സാഹചര്യങ്ങളും സര്‍വെ ഫലങ്ങളും പൊതുവേ യുഡിഎഫിന് അനുകൂലമാണ്. മുമ്പൊരിക്കലുമുണ്ടാകാത്ത വിധത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നേരിട്ട് കേരളത്തില്‍ മത്സരിക്കുന്നു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നാലെ പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ പ്രചരണത്തിനെത്തി. എ.കെ. ആന്‍റണിയും ഉള്‍പ്പെടെ യുഡിഎഫിന്‍റെ എല്ലാ പ്രമുഖ നേതാക്കളും സജീവമായി പ്രചാരണരംഗത്തുണ്ട്. എന്നാല്‍, ഇടത്തട്ടിലും താഴേത്തട്ടിലുമുള്ള യുഡിഎഫ് പ്രചാരണനിര അത്ര സജീവമല്ല. ഇക്കൂട്ടരെ ബിജെപി വിലയ്ക്കെടുത്തു എന്നുവരെ ആരോപണം ചില മണ്ഡലങ്ങളില്‍ ഉയര്‍ന്നു. ഇവിടെയാണ് യുഡിഎഫ് നിന്നു കിതയ്ക്കുന്നത്.

2016ലെ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ എല്‍ഡിഎഫിനില്ല. ഇരുപതില്‍ പരമാവധി എട്ടു സീറ്റാണ് പ്രതീക്ഷ. ഇതു നാലു വരെയായി കുറയുകയും ചെയ്യാം. എന്‍ഡിഎയ്ക്ക് കുതിപ്പിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും അടക്കമുള്ളവര്‍ കേരളത്തില്‍ വന്നു പോകുന്നു. മുന്‍പു പതിവില്ലാത്തത്ര ഊര്‍ജിതമായ പ്രചരണം ജാതി പറഞ്ഞു തന്നെ ബിജെപി നടത്തുകയും ചെയ്യുന്നു.
- dated 21 Apr 2019


Comments:
Keywords: India - Special Annoucements - 21420194ELECTION India - Special Annoucements - 21420194ELECTION,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us