Today: 26 Sep 2020 GMT   Tell Your Friend
Advertisements
ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ മരണ സംഖ്യയുടെ ആശ്വാസത്തില്‍ ഇറ്റലി
Photo #1 - Europe - Otta Nottathil - 2420201corona

റോം: ഇറ്റലിയില്‍ കൊറോണബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ ബുധനാഴ്ച രേഖപ്പെടുത്തിയത് ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. 727 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. അതേസമയം, പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ ദിവസേനയുള്ള എണ്ണം നേരിയ തോതില്‍ കൂടി 4782 ആയി. ആറു ദിവസത്തിനിടെ ആദ്യമായാണ് രോഗബാധിതരുടെ ദിവസേനയുള്ള എണ്ണത്തില്‍ വര്‍ധന വരുന്നത്.

നിലവില്‍ ഇറ്റലിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 110,500 കടന്നിട്ടുണ്ട്. ബുധനാഴ്ച ആശുപത്രി വിട്ട 1118 പേര്‍ ഉള്‍പ്പെടെ ആകെ 16,847 പേര്‍ രോഗവിമുക്തരുമായി. ആകെ മരിച്ചവരുടെ എണ്ണം 13,000 പിന്നിട്ടിരുന്നു.

അതേസമയം, ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ ഏപ്രില്‍ പതിമൂന്ന് വരെ നീട്ടുകയാണെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളുടെ ഫലം സയന്റിഫിക് കമ്മിറ്റി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ലോക്ക്ഡൗണ്‍ കാരണം രോഗബാധ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ദാരിദ്യ്രവും പട്ടിണിയും വര്‍ധിക്കാന്‍ ഇതു കാരണമാകുമെന്ന ആശങ്ക ശക്തമാണ്. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്കായി സന്നദ്ധ സംഘടനകളും വ്യക്തികളും ഭക്ഷണ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 12 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ് രാജ്യം.

സ്പെയ്ന്‍ ബുധനാഴ്ച രേഖപ്പെടുത്തിയത് ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ~ 864. എന്നാല്‍, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇവിടെ ആകെ മരണസംഖ്യ 9000 പിന്നിട്ടു.

ഫ്രാന്‍സില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ മരണസംഖ്യ 509 ആണ്. ആകെ മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. ഏപ്രില്‍ 15 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഘട്ടം ഘട്ടമായി ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് അറിയിച്ചു.

യൂറോപ്പില്‍ ആകമാനം കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ബുധനാഴ്ച മുപ്പതിനായിരം പിന്നിട്ടു. ഇതില്‍ ഇരുപത്തിരണ്ടായിരത്തോളം ഇറ്റലിയിലും ഫ്രാന്‍സിലും മാത്രമായാണ്.
- dated 01 Apr 2020


Comments:
Keywords: Europe - Otta Nottathil - 2420201corona Europe - Otta Nottathil - 2420201corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_tug_of_war_sempiane
സെംപിയോണെ സ്ററാര്‍സ് ഓണാഘോഷവും & അഖില യൂറോപ്പ് വടംവലി മത്സരവും നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
26920205cardinal
കര്‍ദിനാള്‍ ബെസ്യു രാജിവച്ചു വത്തിക്കാന്‍ ഫണ്ട് ഉപയോഗിച്ച് ആഡംബര കെട്ടിടം വാങ്ങിയെന്ന് ആരോപണം Recent or Hot News
വത്തിക്കാന്‍ ഫണ്ട് ഉപയോഗിച്ച് ആഡംബര കെട്ടിടം വാങ്ങിയെന്ന് ആരോപണം തുടര്‍ന്നു വായിക്കുക
26920206friday
3,500 കേന്ദ്രങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
26920204ce
ഷാര്‍ലി എബ്ദോ ഓഫിസിനടുത്ത് കത്തിക്കുത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
26920207ukraine
യുക്രെയ്നില്‍ വിമാനാപകടം: സൈനിക വിദ്യാര്‍ഥികള്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
249202010eiffel
ബോംബ് ഭീഷണി: ഈഫല്‍ ടവറില്‍നിന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു
തുടര്‍ന്നു വായിക്കുക
24920203belarus
ബെലാറസ് പ്രസിഡന്റായി ലുകാഷെങ്കോയ്ക്ക് 'രഹസ്യ' സത്യപ്രതിജ്ഞ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us