Today: 15 Jul 2020 GMT   Tell Your Friend
Advertisements
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
Photo #1 - Germany - Otta Nottathil - 24220202merkel
ബര്‍ലിന്‍: ഏതാനും മാസങ്ങള്‍ക്കു മുന്‍പു വരെ അംഗല മെര്‍ക്കലിന്റെ പിന്‍ഗാമി എന്ന വിശേഷണത്തിന് അര്‍ഹമായ ഒരേയൊരു പേരാണ് പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നത്, അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബൗവറുടെ പേര്. എന്നാല്‍, പാര്‍ട്ടി നേതൃത്വം ഒഴിയാന്‍ അന്നഗ്രെറ്റ് സന്നദ്ധ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ മെര്‍ക്കലിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും.

ഫ്രെഡറിക് മെര്‍സിന്റെ പേരാണ് ഇപ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 2002ല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് നേതൃത്വത്തില്‍ നിന്നു മെര്‍ക്കല്‍ തന്നെ പുറത്താക്കിയ ആള്‍. അന്നു മുതല്‍ മെര്‍സിന്റെ നമ്പര്‍ വണ്‍ ശത്രുവാണ് മെര്‍ക്കല്‍. 2018ല്‍ പാര്‍ട്ടി നേതൃത്വത്തിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അന്നഗ്രെറ്റിനു തലനാരിഴയ്ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. ബ്ളാക്ക്റോക്കിലെ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു.

യൂറോപ്പില്‍ യുവനേതാക്കളുടെ ആധിപത്യം ട്രെന്‍ഡായി മാറുന്ന കാലത്ത് സിഡിയുവിന്റെ ഉത്തരമാണ് യെന്‍സ് സ്പാന്‍. മുപ്പത്തൊമ്പതു വയസ് മാത്രമുള്ള സ്പാന്‍ ഇപ്പോള്‍ രാജ്യത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി. മെര്‍ക്കലിന്റെ കടുത്ത വിമര്‍ശനകനായിരുന്നിട്ടും മാറ്റി നിര്‍ത്താന്‍ കഴിയാത്ത നൈപുണ്യം. കുടിയേറ്റ നയം അടക്കമുള്ള വിഷയങ്ങളില്‍ ഇപ്പോഴും മെര്‍ക്കലിന്റെ കടുത്ത വിമര്‍ശകനായി തുടരുന്ന സ്പാന്‍ മെര്‍ക്കല്‍ വിരുദ്ധര്‍ക്ക് പ്രിയപ്പെട്ട സ്ഥാനാര്‍ഥിയാകാം.

ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ ഉര്‍ന്നു വരാവുന്ന പേരാണ് നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയുടെ പ്രധാനമന്ത്രിയായ ആര്‍മിന്‍ ലാഷെയുടേത്. 58 വയസിനിടെ ദേശീയ പാര്‍ലമെന്റിലും യൂറോപ്യന്‍ പാര്‍ലമെന്റിലും സാന്നിധ്യമറിയിച്ച നേതാവ്. ആദ്യ മെര്‍ക്കല്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. സ്റേററ്റ് പ്രീമിയര്‍ എന്ന നിലയില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരേ സ്വീകരിച്ച കടുത്ത നടപടികള്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിട്ടുണ്ട്.

വിദൂര സാധ്യതയുള്ള നേതാവാണ് മാര്‍ക്കസ് സോഡര്‍. സിഡിയുവിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായി സി എസ് യുവിന്റെ നേതാവാണ് ഈ അമ്പത്തിമൂന്നുകാരന്‍. ബവേറിയന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ പരമ്പരാഗത ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്കായി നിലകൊണ്ടു. അതിനാല്‍ യാഥാസ്ഥിതിക വിഭാഗത്തിനു പ്രിയങ്കരന്‍.
- dated 23 Feb 2020


Comments:
Keywords: Germany - Otta Nottathil - 24220202merkel Germany - Otta Nottathil - 24220202merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15720204soder
മെര്‍ക്കലിന്റെ പിന്തുണ സോഡര്‍ക്ക്? Recent or Hot News
തുടര്‍ന്നു വായിക്കുക
14720202flight
വിമാനം റദ്ദാക്കപ്പെട്ടാല്‍ അവകാശങ്ങള്‍ എന്തൊക്കെ? Recent or Hot News
തുടര്‍ന്നു വായിക്കുക
12720204spy
ബര്‍ലിന്‍ വീണ്ടും ചാരവൃത്തിയുടെ കേദാരമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12720202vaccine
ജര്‍മനിയുടെ വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720204soder
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ച് സോഡര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720201refund
വിമാന ടിക്കറ്റ് റീഫണ്ട്: കാത്തിരിപ്പ് നീളുന്നു
തുടര്‍ന്നു വായിക്കുക
107202012grigor
ജര്‍മനിയുടെ മുന്‍ പ്രസിഡന്റിന്റെ മകനെ കൊന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us