Today: 12 Jul 2020 GMT   Tell Your Friend
Advertisements
കോവിഡ് 19 ; മെര്‍ക്കലിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ്
Photo #1 - Germany - Otta Nottathil - 24320207olaf
ബര്‍ലിന്‍: കൊറോണവൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ള ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ(65) ആദ്യ പരിശോധനാഫലം നെഗറ്റീവ്. 24 മണിക്കൂറിനുള്ളില്‍ നടത്തുന്ന രണ്ടു ഫലങ്ങള്‍ നെഗറ്റീവായാലാണ് രോഗബാധയില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കുക.

സ്വയം ക്വാറനൈ്റനില്‍ പ്രവേശിച്ച ചാന്‍സലറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊറോണവൈറസ് ബാധിച്ച ഡോക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ചാന്‍സലര്‍ നിരീക്ഷണത്തിലാകാന്‍ കാരണം.

എന്നാല്‍, ശാരീരിക അവശതകളില്ലാത്തതിനാല്‍ ക്വാറനൈ്റനിലിരുന്നും മെര്‍ക്കല്‍ തന്റെ ജോലികള്‍ തുടരുകയാണ്. പരിശോധനാഫലം പോസിറ്റീവായാല്‍ പോലും അവര്‍ക്ക് അവശതകളില്ലെങ്കില്‍ ചുമതലകളില്‍ തുടരാന്‍ സാധിക്കും. അതിനാവുന്നില്ലെങ്കില്‍ പകരം സ്വീകരിക്കേണ്ട നടപടികള്‍ മന്ത്രിസഭ തീരുമാനിച്ചു കഴിഞ്ഞു.

രാജ്യത്തെ ഭരണഘടന അനുസരിച്ച്, ചാന്‍സലര്‍ ചുമതലകള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്ന പക്ഷം മന്ത്രിസഭയില്‍ നിന്ന് ഒരംഗത്തെ താത്കാലികമായി ചുമതല ഏല്‍പ്പിക്കാവുന്നതാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ധനമന്ത്രി ഒലാഫ് ഷോള്‍സിനായിരിക്കും ചുമതല എന്നു വരെ തീരുമാനിച്ചു കഴിഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ അദ്ദേഹമാണ് ചാന്‍സലര്‍ ആരോഗ്യവതിയായിരിക്കുമ്പോഴും അവരുടെ അസാന്നിധ്യത്തില്‍ അവരെ പ്രതിസനിധീകരിക്കാറുള്ളത്. ഉപ ചാന്‍സലറുടെ റാങ്കാണ് അദ്ദേഹത്തിനുള്ളത്. ക്യാബിനറ്റ് യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്.
- dated 24 Mar 2020


Comments:
Keywords: Germany - Otta Nottathil - 24320207olaf Germany - Otta Nottathil - 24320207olaf,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12720204spy
ബര്‍ലിന്‍ വീണ്ടും ചാരവൃത്തിയുടെ കേദാരമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12720202vaccine
ജര്‍മനിയുടെ വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720204soder
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ച് സോഡര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720201refund
വിമാന ടിക്കറ്റ് റീഫണ്ട്: കാത്തിരിപ്പ് നീളുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
107202012grigor
ജര്‍മനിയുടെ മുന്‍ പ്രസിഡന്റിന്റെ മകനെ കൊന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
10720202horst
വലതുപക്ഷ തീവ്രവാദികളുടെ എണ്ണം പെരുകുന്നു
തുടര്‍ന്നു വായിക്കുക
10720201wfh
ജര്‍മന്‍ സ്ഥാപനങ്ങളില്‍ പകുതിയും വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us