Today: 18 Oct 2019 GMT   Tell Your Friend
Advertisements
ഭൂമിയുടെ ശ്വാസകോശം സംരക്ഷിക്കണം: മാക്രോണ്‍
Photo #1 - Europe - Otta Nottathil - 248201910amazon

പാരിസ്: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ തുടരുന്ന തീപിടിത്തം തടയാന്‍ വഴി തേടണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇതൊരു ആഗോളപ്രശ്നമാണെന്നും ജി7 ഉച്ചകോടി ഈ വിഷയം വേണ്ടവിധം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"നമ്മുടെയെല്ലാം വീടാണ് കത്തിയെരിയുന്നത്. ലോകത്തിനാവശ്യമായതില്‍ 20 ശതമാനം ഓക്സിജനും ഉല്‍പാദിപ്പിക്കുന്ന ഭൂമിയുടെ ശ്വാസകോശത്തിനാണ് തീപിടിച്ചിരിക്കുന്നത്' ~എന്നായിരുന്നു വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ മാക്രോണിന്‍െറ ട്വീറ്റ്.

തീപിടിത്തത്തില്‍ യു.എന്‍ ജനറല്‍ സെക്രട്ടറി അന്‍േറാണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. ആഗോളതാപനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത്, ഓക്സിജന്‍െറയും ജൈവവൈവിധ്യങ്ങളുടെയും കലവറയായ വനമേഖലക്കു കൂടുതല്‍ നാശം വരുത്താതെ സംരക്ഷിക്കണമെന്നായിരുന്നു ഗുട്ടെറസിന്‍െറ അഭ്യര്‍ഥന.

വിഷയം ജി7 ഉച്ചകോടിയില്‍ അടിയന്തരമായി ചര്‍ച്ചചെയ്യണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലും ആവശ്യപ്പെട്ടു. ബ്രസീലിനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ബാധിക്കുന്ന വിഷയമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പോപ് ഗായിക മഡോണ, നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ, ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ ഉള്‍പ്പെടെ ആശങ്ക പങ്കുവെച്ച് ട്വീറ്റ് ചെയ്തു.

മഴക്കാടുകളുടെ സംരക്ഷണത്തിന് നടപടിയെടുക്കുന്നില്ലെങ്കില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരകരാര്‍ അംഗീകരിക്കില്ലെന്ന് ഫ്രാന്‍സും അയര്‍ലന്‍ഡും ഭീഷണിമുഴക്കി. യൂറോപ്യന്‍ യൂനിയനും അര്‍ജന്‍റീന, ബ്രസീല്‍,ഉറൂഗ്വെ, പരാഗ്വെ തുടങ്ങിയ രാജ്യങ്ങളുമായി 20 വര്‍ഷത്തേക്കുള്ള കരാറാണിത്. യൂറോപ്യന്‍ യൂനിയന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറായാണിത് വിലയിരുത്തുന്നത്.
- dated 24 Aug 2019


Comments:
Keywords: Europe - Otta Nottathil - 248201910amazon Europe - Otta Nottathil - 248201910amazon,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us