Today: 30 Nov 2021 GMT   Tell Your Friend
Advertisements
വിപണിയില്‍ കൃത്രിമം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരേ കേസ്
Photo #1 - Germany - Finance - 25920191vw

ബര്‍ലിന്‍: ഡീസല്‍ കാറുകള്‍ ഉണ്ടാക്കുന്ന മലിനീകരണം കുറച്ചു കാണിക്കുന്നതിന് പ്രത്യേക സോഫ്റ്റ് വെയര്‍ ഘടിപ്പിച്ച് കാറുകള്‍ വിറ്റഴിച്ച കേസില്‍, ജര്‍മന്‍ കാര്‍ നിര്‍മാണ മേഖലയിലെ വമ്പന്‍മാര്‍ക്കെതിരേ, വിപണിയില്‍ കൃത്രിമം കാണിച്ചെന്ന കുറ്റം ചുമത്തി.

ഫോക്സ് വാഗന്‍ ചീഫ് എക്സിക്യൂട്ടിവ് ഹെര്‍ബര്‍ട്ട് ഡൈസ്, മുന്‍ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണ്‍, സൂപ്പര്‍വൈസറി ബോര്‍ഡ് മേധാവി ഹാന്‍സ് ഡയറ്റര്‍ പോഷ് എന്നിവര്‍ക്കു മേലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ഡീസല്‍ഗേറ്റ് എന്നറിയപ്പെടുന്ന പ്രശ്നത്തില്‍ കൊടുത്തു തീര്‍ക്കേണ്ടി വരുന്ന നഷ്ടപരിഹാരം സംബന്ധിച്ച് മൂലധന വിപണിയെ അറിയിക്കുന്നത് മനഃപൂര്‍വം വൈകിച്ചു എന്നതാണ് ഇവരുടെ പേരില്‍ ഇപ്പോള്‍ ആരോപിക്കപ്പെടുന്ന കുറ്റം. ഇതു കൂടിയാകുന്നതോടെ മൂവരും പൂര്‍ണമായ വിചാരണ നേരിടേണ്ടി വരാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്.

2015ലെ കമ്പനി ഡയറക്റ്റര്‍ ബോര്‍ഡില്‍ മൂവരും പങ്കെടുത്തിരുന്നു. എന്നിട്ടും ഡീസല്‍ഗേറ്റ് സംബന്ധിച്ച വിവരങ്ങള്‍ നിക്ഷേപകരില്‍നിന്നു ബോധപൂര്‍വം മറച്ചുവച്ചു എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.
- dated 25 Sep 2019


Comments:
Keywords: Germany - Finance - 25920191vw Germany - Finance - 25920191vw,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
311020212brandenburg
സാമ്പത്തിക പ്രതിസന്ധിയില്‍ ബ്രാന്‍ഡന്‍ബര്‍ഗ് എയര്‍പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
german_new_ministry_finance
ജര്‍മ്മനിയുടെ ധനകാര്യ മന്ത്രാലയം ഒരു യുദ്ധക്കളമായി മാറുമോ ?
തുടര്‍ന്നു വായിക്കുക
16920215scholz
സമ്പന്നര്‍ക്ക് നികുതി ഇളവില്ല: ഷോള്‍സ്
തുടര്‍ന്നു വായിക്കുക
31820216inflation
ജര്‍മനിയില്‍ നാണ്യപ്പെരുപ്പം 25 വര്‍ഷത്തെ ഉര്‍ന്ന നിലയില്‍
തുടര്‍ന്നു വായിക്കുക
30820211weapons
ജര്‍മനി ഏറ്റവും കൂടുതല്‍ ആയുധം വിറ്റത് ഹംഗറിക്ക്
തുടര്‍ന്നു വായിക്കുക
15820212vaccine
ബൂസ്ററര്‍ ഡോസ്: ഫാര്‍മ കമ്പനികളെ കാത്തിരിക്കുന്നത് ശതകോടികളുടെ ലാഭം
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും വെള്ളപ്പൊക്കവും ; 58 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us