Today: 11 Apr 2021 GMT   Tell Your Friend
Advertisements
അതി സമ്പന്നര്‍ പത്തു മാസം കൊണ്ട് നഷ്ടം നികത്തി
Photo #1 - Europe - Finance - 26120216covid
ജനീവ: കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി നേരിട്ടവരില്‍ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ല. ലോകത്തെ ഏറ്റവും സമ്പന്നരായ ആയിരം പേര്‍ക്ക് അവരുടെ സമ്പത്തിന്റെ മുപ്പതു ശതമാനം തുടക്കത്തില്‍ നഷ്ടമായി. എന്നാല്‍, വെറും പത്തു മാസത്തിനുള്ളില്‍ ഇവര്‍ ഇതെല്ലാം തിരിച്ചുപിടിക്കാനും സാധിച്ചു.

അതേസമയം, ദരിദ്രരായിപ്പോയ കോടികളില്‍ പലരും 10 വര്‍ഷമെടുത്താലും തിരിച്ചുവരുമോയെന്ന് ഉറപ്പിക്കാനാകില്ലെന്ന് ഒകസ്ഫാം റിപ്പോര്‍ട്ട് പറയുന്നു. രണ്ടു പതിറ്റാണ്ടായി ലോകത്ത് ദാരിദ്യ്ര നിര്‍മാര്‍ജനം ലക്ഷ്യം കണ്ടുവരുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. 20 കോടിക്കും 50 കോടിക്കുമിടയില്‍ ആളുകള്‍ അതുവഴി പുതുതായി കൊടിയ ദാരിദ്യ്രത്തില്‍ മുങ്ങിയതായി ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

2020ന്‍െറ അവസാന മൂന്നു പാദങ്ങളില്‍ ആമസോണ്‍ സി.ഇ.ഒ ജെഫ് ബിസോസ്, ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് എന്നിവര്‍ നയിക്കുന്ന ലോകത്തെ അതിസമ്പന്നരായ 10 പേര്‍ പുതുതായി അധികം ചേര്‍ത്ത വരുമാനം മാത്രം 540 ബില്യണ്‍ ഡോളര്‍ (39,38,625 കോടി രൂപ) ആണ്. ഇതില്‍ 80 ബില്യണ്‍ ഡോളര്‍ മാത്രം ഇവര്‍ നല്‍കിയിരുന്നുവെങ്കില്‍ മഹാദരിദ്രരായി പോയ പാവങ്ങള്‍ക്ക് ഒരു വര്‍ഷം പിടിച്ചുനില്‍ക്കാന്‍ ശേഷിയുണ്ടാകുമായിരുന്നു. മാത്രവുമല്ല, ഇവര്‍ക്ക് ലോകം മുഴൂക്കെയുള്ള 780 കോടി വരുന്ന മൊത്തം ജനസംഖ്യക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനും സാധിക്കുമായിരുന്നു.

കഴിഞ്ഞ 40 വര്‍ഷത്തിനിടെ മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്ക് ശമ്പള വര്‍ധന 1,000 ശതമാനമായിരുന്നുവെങ്കില്‍ സാധാരണ തൊഴിലാളികള്‍ക്ക് അത് 12 ശതമാനം മാത്രമാണെന്നും ഓക്സ്ഫാം റിപ്പോര്‍ട്ട് ശരിവെക്കുന്നു. കോവിഡ് കാലത്ത് വില്‍പനയില്‍ പുതിയ റെക്കോഡുകള്‍ കുറിച്ച ആമസോണില്‍ മാത്രം എണ്ണമറ്റ ആയിരങ്ങളാണ് ജീവനക്കാരായിരിക്കെ കോവിഡ് പിടിച്ചത്. ഒമ്പതു ലക്ഷത്തോളം ജീവനക്കാരാണ് കമ്പനിക്കുള്ളത്.
- dated 26 Jan 2021


Comments:
Keywords: Europe - Finance - 26120216covid Europe - Finance - 26120216covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10420212swiss
മഹാമാരിക്കാലത്തും വിദേശ കമ്പനികള്‍ക്ക് പ്രധാന ആകര്‍ഷണമായി സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
6420214wef
പത്തില്‍ ആറു പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും: ഇക്കണോമിക് ഫോറം Recent or Hot News
തുടര്‍ന്നു വായിക്കുക
54209213france
പൊതുകടം വര്‍ധിക്കും: ഫ്രാന്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
udf_election_meet_march_13
യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ സംഗമം മാര്‍ച്ച് 13 ന്
തുടര്‍ന്നു വായിക്കുക
9320217hack
യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയുടെ ഇ~മെയില്‍ ഹാക്ക് ചെയ്തു
തുടര്‍ന്നു വായിക്കുക
6320211trade
ഇറക്കുമതിച്ചുങ്കം മരവിപ്പിക്കാന്‍ യുഎസ് ~ യൂറോപ്യന്‍ യൂണിയന്‍ ധാരണ
എയര്‍ബസ് ~ ബോയിങ് തര്‍ക്കം
തുടര്‍ന്നു വായിക്കുക
3320215swiss
സ്വിറ്റ്സര്‍ലന്‍ഡിലെ ചോക്കലേറ്റ് ഉപഭോഗത്തില്‍ റെക്കോഡ് ഇടിവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us