Today: 25 Jan 2021 GMT   Tell Your Friend
Advertisements
ദയാവധത്തിന് ജര്‍മന്‍ സുപ്രീം കോടതിയുടെ അനുമതി
Photo #1 - Germany - Otta Nottathil - 26220205euthanasia_legalised_german_sc
ബര്‍ലിന്‍: ജര്‍മനിയില്‍ ദയാവധത്തിന് അനുമതി. അസിസ്റ്റഡ് സൂയിസൈഡ് പോലുള്ള ദയാവധത്തിന്റെ വകഭേദങ്ങള്‍ നിരോധിക്കുന്ന വകുപ്പ് ജര്‍മന്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കിയാണ് ജര്‍മനിയിലെ കാള്‍സ്റൂ ആസ്ഥാനമായുള്ള പരമോന്നത കോടതി വിധി പ്രസ്താവിച്ചത്. കോടതിയുടെ ഫുള്‍ ബഞ്ചിന്റെ ഉത്തരവോടെ ജര്‍മന്‍ നിയമ വ്യവസ്ഥയിലെ 217 ാം ഖണ്ഡിക ഇതോടെ അസാധുവായി.
ജര്‍മനി ആകാംക്ഷയോടെയാണ് കാത്തിരുന്ന സുപ്രധാന വിധി ബുധനാഴ്ചയാണ് ഉണ്ടായത്.

മാറാരോഗങ്ങള്‍ ബാധിച്ച് മരണം കാത്തിരിക്കുന്നവരും ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളും കോടതി വിധി ഏറെ ആശ്വാസകരമായി.

ദയാവധം ബിസിനസായി മാറാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇതിനുള്ള നിരോധനം രാജ്യം തുടരുന്നത്.

ജര്‍മനിയില്‍ ഇതിനു സൗകര്യമില്ലാത്തതിനാല്‍ പലരും ദയാവധം നിയമവിധേയമായ വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് സ്വിറ്റ്സര്‍ലന്‍ഡിലും നെതര്‍ലന്‍ഡിലും, ബെല്‍ജിയത്തിലും, ലക്സംബര്‍ിലും ഒക്കെപോയി ഇതിനു വിധേയരാകുന്നു എന്ന പ്രത്യേകതയും നിലവിലുണ്ട്.

2015 ല്‍ നിലവില്‍ വന്ന അടിസ്ഥാന നിയമം ലംഘനത്തിനു വീഴ്ചയുണ്ടാകാത്ത തരത്തിലുള്ള വിധിയാണ് ഉണ്ടായിരിയ്ക്കുന്നതെന്നു ഫെഡറല്‍ ഭരണഘടനാ കോടതി പ്രസിഡന്റ് ആന്‍ഡ്രിയാസ് വോകുഹ്ളെ പറഞ്ഞു. സ്വയം നിര്‍ണ്ണയിക്കാവുന്ന മരണത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

ആത്മഹത്യ ചെയ്യാനുള്ള സ്വാതന്ത്ര്യവും മൂന്നാം കക്ഷികളില്‍ നിന്നുള്ള ഓഫറുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. രോഗികള്‍, ദയാവധം തൊഴിലാളികള്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ പരാതികളെത്തുടര്‍ന്നാണ് നിയമം ജഡ്ജിമാര്‍ പുന:പരിശോധിച്ചത്.

മാരകമായ രോഗികളുടെ സാന്ത്വന ചികില്‍സ നടത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഡോക്ടര്‍ ഭയപ്പെട്ടിരുന്നു. ചില കേസുകളില്‍ രോഗികള്‍ക്ക് മാരകമായ മരുന്ന് നല്‍കാന്‍ സ്വാതന്ത്ര്യം ലഭിക്കണമെന്നും അവര്‍ ആഗ്രഹിച്ചത് ഇതോടെ സഫലമായി.
ജര്‍മനിയിലെ ദയാവധത്തിന് 2015 മുതല്‍ അഞ്ച് വര്‍ഷം വരെ തടവാണ് നിലവില്‍ ലഭിച്ചിരുന്നത്.

വിധിയ്ക്കെതിരെ ജര്‍മന്‍ കത്തോലിക്ക സഭ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്.

മാനസികവും ശാരീരികവുമായ വൈകല്യമുള്ള 300,000 പേരെ കൊലപ്പെടുത്താനുള്ള നാസി പ്രചാരണം കാരണം അസിസ്ററഡ് ഡൈയിംഗ്, ദയാവധം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജര്‍മനിയില്‍ പ്രത്യേകിച്ചും ഒരു സെന്‍സിറ്റീവ് പ്രശ്നമാണ്്. നാസികള്‍ കൊലപാതകത്തെ "ദയാവധ പരിപാടി" എന്നാണ് എക്കാലവും വിശേഷിപ്പിച്ചത്.

ദയാവധം നിയമവിധേയമാക്കാനുള്ള പദ്ധതികള്‍ പോര്‍ച്ചുഗല്‍ സര്‍ക്കാരിന്റെ പരിഗണയിലാണ്.
- dated 26 Feb 2020


Comments:
Keywords: Germany - Otta Nottathil - 26220205euthanasia_legalised_german_sc Germany - Otta Nottathil - 26220205euthanasia_legalised_german_sc,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി ; സംസ്ക്കാരം ജനു.28ന് Recent or Hot News
തുടര്‍ന്നു വായിക്കുക
25120214trump
ട്രംപിന്റെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച മരുന്നുകള്‍ ജര്‍മനിയും പരീക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
25120213vaccine
വാക്സിന്‍ വിതരണം അട്ടിമറിക്കാന്‍ നീക്കം: ജര്‍നിയുടെ മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
241202110hospital
വൈറസിനെ പേടിച്ച് ബര്‍ലിന്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നിര്‍ത്തിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24120214spahn
മഹാമാരി ഇല്ലാതാകാന്‍ ഇനിയും സമയമെടുക്കും, പക്ഷേ, പ്രതീക്ഷ ശക്തം: സ്പാന്‍
തുടര്‍ന്നു വായിക്കുക
24120213virus
ബ്രസീലിയന്‍ വൈറസ് സ്ട്രെയ്ന്‍ ജര്‍മനിയിലുമെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us