Today: 28 Oct 2020 GMT   Tell Your Friend
Advertisements
തുരിംഗിയയും സാക്സണിയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു
Photo #1 - Germany - Otta Nottathil - 26520202states

ബര്‍ലിന്‍: കൊറോണവൈറസ് ബാധ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി പിന്‍വലിക്കാന്‍ തുരിംഗിയയും സാക്സണിയും തീരുമാനിച്ചു. പൂര്‍വ ജര്‍മന്‍ സ്റേററ്റുകളുടെ തീരുമാനം രാജ്യത്താകെ ആശങ്കയ്ക്കും അമര്‍ഷത്തിനും കാരണമായിട്ടുണ്ട്.

വൈറസ് ബാധ താരതമ്യേന കുറവ് മാത്രം റിപ്പോര്‍ട്ട് ചെയ്ത സ്റ്റേറ്റുകളാണ് രണ്ടും. എന്നാല്‍, നിയന്ത്രണങ്ങള്‍ നീക്കുന്നത് രാജ്യത്തെയാകെ അപകടപ്പെടുത്തുന്നതിനു തുല്യമാണെന്ന് ഫെഡറല്‍ സര്‍ക്കാരിനെ നയിക്കുന്ന സിഡിയുവില്‍ അഭിപ്രായമുയരുന്നു.

ജൂണ്‍ ആറ് മുതല്‍ ഏതാനും ഉപാധികളോടെ എല്ലാം തുറന്നു കൊടുക്കുന്നു എന്നാണ് ഇരു സ്റ്റേറ്റുകളുടെയും പ്രഖ്യാപനം. രാജ്യത്ത് കൊറോണവൈറസ് ബാധ കാരണമുള്ള മരണ നിരക്ക് ഇതര യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് നിയന്ത്രിച്ചു നിര്‍ത്താന്‍ ജര്‍മനിക്കു സാധിച്ചത് ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണമാണെന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്.

കടുത്ത നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് പല സ്റേററ്റുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും, ജര്‍മന്‍ ഫെഡറല്‍ സമ്പ്രദായത്തില്‍ തങ്ങള്‍ക്കുള്ള വിപുലമായ അധികാരങ്ങള്‍ ഉപയോഗിച്ച് നിയന്ത്രണത്തില്‍ നിന്നു പുറത്തു കടക്കാന്‍ രണ്ടു സ്റേററ്റുകള്‍ ഒഴികെ മറ്റാരും തിടുക്കം കാണിച്ചിരുന്നില്ല.
- dated 25 May 2020


Comments:
Keywords: Germany - Otta Nottathil - 26520202states Germany - Otta Nottathil - 26520202states,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us