Today: 13 Jul 2020 GMT   Tell Your Friend
Advertisements
മൈക്കല്‍ ജാക്സന്റെ ഓര്‍മകള്‍ക്ക് 10 വയസ്
Photo #1 - America - Otta Nottathil - 26620197michael

ലോസ് ആഞ്ജലസ്: പോപ് ഇതിഹാസം മൈക്കല്‍ ജാക്സന്‍ ഓര്‍മയായിട്ട് പത്തു വര്‍ഷം തികഞ്ഞു. വൃക്ഷതൈ്തകള്‍ നട്ടുപിടിപ്പിച്ചും ആശ്രയമില്ലാത്തവര്‍ക്ക് അഭയം നല്‍കിയും പൊതുയിടങ്ങള്‍ ശുചീകരിച്ചും ജാക്സന്‍െറ ചരമവാര്‍ഷികം വര്‍ണാഭമാക്കണമെന്നുമാണ് ജാക്സണ്‍ എസ്റേററ്റ് ആരാധകരോട് ആഹ്വാനം ചെയ്തിരുന്നത്.

2019 ജൂണ്‍ 25ന് 50ാം വയസ്സിലാണ് ജാക്സന്‍ അന്തരിച്ചത്. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നര്‍ത്തകന്‍, അഭിനേതാവ് തുടങ്ങി കലയുടെ സര്‍വമേഖലയിലും ജാക്സന്‍ കൈയൊപ്പു ചാര്‍ത്തി. ലോസ് ആഞ്ജലസില്‍ ജാക്സന്‍ താമസിച്ച ഹോംബി ഹില്‍സിലും ആരാധകര്‍ ഒത്തുകൂടി. ഇവിടെവെച്ചായിരുന്നു ജാക്സന്‍െറ മരണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഈ പോപ് രാജാവ്.

1958 ആഗസ്റ്റ് 29ന് ജാക്സന്‍ കുടുംബത്തിലെ എട്ടാമനായി ജനിച്ചു. സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയില്‍ ദ ജാക്സണ്‍ 5 എന്ന ബാന്‍ഡുമായാണ് സംഗീത ജീവിതം ആരംഭിച്ചത്.1971 മുതല്‍ ഒറ്റക്ക് പാടുവാന്‍ തുടങ്ങി. 1970കളുടെ അവസാനത്തോടെ ജാക്സന്‍ സംഗീതരംഗത്തെ അവിഭാജ്യ ഘടകമായി മാറി. സംഗീത വിഡിയോയെ കലാരൂപമായും പരസ്യ ഉപകരണവുമാക്കിമാറ്റിയ ജാക്സന്‍ ബ്ളാക്ക് ഓര്‍ വൈറ്റ്, സ്ക്രീം എന്നീ വിഡിയോകളുടെ വിജയത്തോടെ 1990കളിലെ എംടിവി ചാനലിലെ മുഖ്യ ആകര്‍ഷകമായി മാറി. വളരെ പ്രയാസമുള്ള റോബോട്ട്, മൂണ്‍വാക്ക് തുടങ്ങിയ നൃത്തശൈലികള്‍ ഇദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി.

1982ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ എന്ന ആല്‍ബത്തിന്‍െറ 10 കോടി കോപ്പികള്‍ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടു. അനേകം പുരസ്കാരങ്ങള്‍ തേടിയെത്തി. പ്രശസ്തിക്കൊപ്പം ഒട്ടേറെ വിവാദങ്ങളിലും ഉള്‍പെട്ടു. 1993 ല്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണവും ഉയര്‍ന്നു. ദിസ് ഈസ് ഇറ്റ് എന്ന സംഗീതം പര്യടനത്തിന്‍െറ പണിപ്പുരയിലായിരുന്ന സമയത്തായിരുന്നു മരണം.
- dated 26 Jun 2019


Comments:
Keywords: America - Otta Nottathil - 26620197michael America - Otta Nottathil - 26620197michael,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13720206shoot
വെടിയൊച്ചയടങ്ങാതെ അമേരിക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
10720206h1b
എച്ച്1ബി വിസ വിലക്ക്: വേര്‍പിരിഞ്ഞ് ആയിരക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
9720208corona
യുഎസില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26620206assange
അസാഞ്ജിനെതിരേ വീണ്ടും കുറ്റപത്രം
തുടര്‍ന്നു വായിക്കുക
24620206visa
യുഎസ് വിസ നിയന്ത്രണം ഇന്ത്യക്കാര്‍ക്ക് ഇരട്ടി ആഘാതം
തുടര്‍ന്നു വായിക്കുക
24620204media
നാല ചൈനീസ് മാധ്യമങ്ങള്‍ക്ക് യുഎസില്‍ നിയന്ത്രണം
തുടര്‍ന്നു വായിക്കുക
23620204us
കുടിയേറ്റത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎസ്
~ ഈ വര്‍ഷം ഇനി ഗ്രീന്‍ കാര്‍ഡ് ഇല്ല
~ കുടിയേറ്റ വിസകളും മരവിപ്പിക്കുന്നു തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us