Today: 13 Jul 2020 GMT   Tell Your Friend
Advertisements
ഷെറിന്‍ വധം: വളര്‍ത്തച്ഛന് ജീവപര്യന്തം തടവ്
Photo #1 - America - Otta Nottathil - 286201911sherin

ഹൂസ്റ്റണ്‍: മൂന്നു വയസുള്ള വളര്‍ത്തുമകളെ കൊന്ന കേസില്‍ മലയാളി വെസ്ളി മാത്യൂസിന് യുഎസില്‍ ജീവപര്യന്തം തടവ് ശിക്ഷ. ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ ഡാളസിലെ 12 അംഗ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

30 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമേ പ്രതിക്ക് പരോള്‍ ലഭിക്കൂ. എറണാകുളം സ്വദേശിയാണ് വെസ്ളി. 2017 ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. റിച്ചഡ്സണിലെ വീട്ടില്‍ നിന്ന് ഷെറിന്‍ മാത്യൂസിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ ഏഴിനാണ് പിതാവ് എറണാകുളം സ്വദേശി വെസ്ലി മാത്യൂസ് (39) പരാതിപ്പെടുന്നത്. ഒക്ടോബര്‍ 22ന് വെസ്ലിയുടെ വീട്ടില്‍ നിന്ന് ഒന്നര മൈല്‍ അകലെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്‍റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ഷെറിന്‍റെ ആന്തരികാവയവങ്ങള്‍ ഭൂരിഭാഗവും പുഴുക്കള്‍ തിന്നു തീര്‍ത്തിരുന്നു. കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടെത്തിയത് അന്വേഷണ സംഘത്തിന് കൊലപാതകമാണോ എന്ന സംശയം ബലപ്പെട്ടത്.

വളര്‍ച്ചക്കുറവുള്ള കുഞ്ഞാണ് ഷെറിന്‍. പോഷകാഹാരക്കുറവുമുണ്ട്. അതിനാല്‍ ഇടക്കിടെ പാല്‍ കൊടുത്തിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്ലി ആദ്യം പൊലീസിന് മൊഴി നല്‍കിയത്.

എന്നാല്‍, ബലം പ്രയോഗിച്ച് പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്ന് കരുതി മൃതദേഹം പുറത്തു കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്ലി പൊലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് വെസ് ലിയെ അറസ്ററ് ചെയ്യുന്നത്. നഴ്സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണം.

കൂടാതെ, പോസ്ററ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ഇത്തരത്തില്‍ മരണം സംഭവിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടും നല്‍കി. വീട്ടില്‍ ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നും ഉറക്കത്തിലായിരുന്നുവെന്നുമാണ് ഭാര്യ സിനി പൊലീസിനോട് പറഞ്ഞത്. കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും സിനി പറഞ്ഞിരുന്നു.

എന്നാല്‍, ഷെറിന്‍ മാത്യുവിനെ കാണാതാകുന്നതിനു തലേ ദിവസം ഒക്ടോബര്‍ ആറിന് വെസ്ലി മാത്യുവും സിനിയും സ്വന്തം കുഞ്ഞിനേയും കൊണ്ട് നോര്‍ത്ത് ഗാര്‍ലാന്‍റിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. പാലു കുടിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ ഷെറിനെ അടുക്കളയില്‍ നിര്‍ത്തിയാണ് പോയത്. ഇരുവരുടെയും ഫോണ്‍രേഖകളും റസ്റ്ററന്‍റിന്‍റെ രസീതും ഇവര്‍ ഷെറിനെ കൂട്ടാതെ റസ്റ്ററന്‍റില്‍ പോയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.

വീട്ടില്‍ തനിച്ചാക്കിയതു വഴി കുട്ടിയെ അപകടപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. ശാരീരികമോ മാനസികമോ ആയ ക്ഷതങ്ങള്‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ കുട്ടിക്ക് വന്നു ഭവിക്കാം. ഉത്തരവാദിത്വപ്പെട്ട മാതാപിതാക്കള്‍ ഒരിക്കലും ചെയ്യരുതാത്ത പ്രവര്‍ത്തിയാണ് അവര്‍ ചെയ്തത്. നാലു വയസ്സുള്ള അവരുടെ സ്വന്തം മകളെ കൂടെ കൊണ്ടു പോയപ്പോള്‍ എന്തുകൊണ്ട് മൂന്നു വയസുകാരി ഷെറിനെ വീട്ടില്‍ തനിച്ചാക്കി എന്നതും സംശയത്തിന് ബലം നല്‍കുന്നുവെന്നും പൊലീസ് നിരീക്ഷിച്ചു.

മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയ കുറ്റത്തിന് സിനി മാത്യൂസും അറസ്ററിലായി. പിന്നീട് 15 മാസത്തെ ജയില്‍ വാസത്തിന് ശേഷം ശിക്ഷ അനുഭവിച്ചതിനു ശേഷം കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സിനിയെ കോടതി മോചിപ്പിച്ചു. 2016 ബിഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് വെസ് ലി മാത്യുവും ഭാര്യ സിനി മാത്യുവും സരസ്വതി എന്ന ഷെറിന്‍ മാത്യൂസിനെ ദത്തെടുത്ത്.
- dated 28 Jun 2019


Comments:
Keywords: America - Otta Nottathil - 286201911sherin America - Otta Nottathil - 286201911sherin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13720206shoot
വെടിയൊച്ചയടങ്ങാതെ അമേരിക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
10720206h1b
എച്ച്1ബി വിസ വിലക്ക്: വേര്‍പിരിഞ്ഞ് ആയിരക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
9720208corona
യുഎസില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26620206assange
അസാഞ്ജിനെതിരേ വീണ്ടും കുറ്റപത്രം
തുടര്‍ന്നു വായിക്കുക
24620206visa
യുഎസ് വിസ നിയന്ത്രണം ഇന്ത്യക്കാര്‍ക്ക് ഇരട്ടി ആഘാതം
തുടര്‍ന്നു വായിക്കുക
24620204media
നാല ചൈനീസ് മാധ്യമങ്ങള്‍ക്ക് യുഎസില്‍ നിയന്ത്രണം
തുടര്‍ന്നു വായിക്കുക
23620204us
കുടിയേറ്റത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎസ്
~ ഈ വര്‍ഷം ഇനി ഗ്രീന്‍ കാര്‍ഡ് ഇല്ല
~ കുടിയേറ്റ വിസകളും മരവിപ്പിക്കുന്നു തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us