Today: 15 Jul 2020 GMT   Tell Your Friend
Advertisements
കടലില്‍ 50 ദിവസം ; മൂവര്‍ക്കും ഇതൊരു പുനര്‍ജന്മം
Photo #1 - Newzeland - Otta Nottathil - 50daysinatlantic
Photo #2 - Newzeland - Otta Nottathil - 50daysinatlantic
വെല്ലിങ്ടണ്‍: കുഞ്ഞ് അലുമിനിയം തോണിയില്‍, കടലില്‍ ഒഴുകി നടന്ന മൂന്നു കുട്ടികള്‍ അമ്പതു ദിവസത്തിനു ശേഷം അത്ഭുതകരമായി ജീവിതത്തിലേക്കണഞ്ഞു. നാളികേരവും താര്‍പ്പായയില്‍ ശേഖരിച്ച മഴവെള്ളവുമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തിയത്.

തെക്കന്‍ ശാന്ത സമുദ്രത്തില്‍ ന്യൂസീലന്‍ഡിന്റെ നിയന്ത്രണത്തിലുള്ള ടൊകേലാവു ദ്വീപില്‍ നിന്ന് ഒക്ടോബര്‍ മാസത്തിലാണ് ഇവര്‍ കടലിലകപ്പെട്ടത്. ഒരു കായിക മത്സരത്തില്‍ പങ്കെടുക്കാനായി തോണിയില്‍ പുറപ്പെട്ടതായിരുന്നു 14,15 വയസ്സു പ്രായമുള്ള കുട്ടികള്‍. തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കുട്ടികളെ കടല്‍ വിഴുങ്ങിയിട്ടുണ്ടാകുമെന്നു തന്നെ രക്ഷിതാക്കള്‍ കരുതി. മരണാനന്തര കര്‍മങ്ങളും നടത്തി.

കഴിഞ്ഞ ദിവസം ഒരു മീന്‍പിടിത്ത ബോട്ടിലുള്ളവരാണ് കടലില്‍ കൊച്ചു തോണി ഒഴുകി നടക്കുന്നതു കണ്ടത്. സഹായാഭ്യര്‍ഥന നടത്തിയ കുട്ടികളെ അവര്‍ കരയ്ക്കെത്തിച്ചു. കടലില്‍ നിന്നു ശേഖരിച്ച നാളികേരമായിരുന്നു ഇത്രനാളും ഭക്ഷണമെന്നു കുട്ടികള്‍ പറഞ്ഞു. ഇടയ്ക്കൊരു കടല്‍പ്പക്ഷിയെ കൊന്നു തിന്നു. താര്‍പ്പായയില്‍ ശേഖരിച്ച മഴവെള്ളമാണ് കുടിച്ചിരുന്നത്. അതു തീര്‍ന്ന് കടലിലെ ഉപ്പുവെള്ളം കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് രക്ഷകരെത്തുന്നത്. കൊടുംവെയിലു കാരണം ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ടെങ്കിലും ശാരീരികമായും മാനസികമായും കരുത്തരാണു കുട്ടികളെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
- dated 26 Nov 2010


Comments:
Keywords: Newzeland - Otta Nottathil - 50daysinatlantic Newzeland - Otta Nottathil - 50daysinatlantic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720203oakland
ന്യൂസിലന്‍ഡിലെ മോസ്ക് ആക്രമണം: അഭിഭാഷകന്‍ വേണ്ടെന്ന് പ്രതി Recent or Hot News
തുടര്‍ന്നു വായിക്കുക
6720207caa
ഇന്ത്യയിലെ പൗരത്വ ഭേദഗതിക്കെതിരേ ന്യൂസിലന്‍ഡില്‍ പ്രതിഷേധം കനക്കുന്നു
തുടര്‍ന്നു വായിക്കുക
22620207covid
ന്യൂസിലന്‍ഡില്‍ 24 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ്
തുടര്‍ന്നു വായിക്കുക
9620206lift
ന്യൂസിലന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി
തുടര്‍ന്നു വായിക്കുക
8620207covid
ന്യൂസിലന്‍ഡില്‍ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു
തുടര്‍ന്നു വായിക്കുക
284202010jesinta
സമൂഹ വ്യാപനമില്ല: ന്യൂസിലന്‍ഡ് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി
തുടര്‍ന്നു വായിക്കുക
101220198volcano
ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം; 5 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us