Today: 09 Dec 2019 GMT   Tell Your Friend
Advertisements
ഇന്ത്യയുമായി വ്യാപാര യുദ്ധത്തിന് ട്രംപ്
Photo #1 - India - Finance - 5320195trade

വാഷിങ്ടണ്‍: ചൈനയ്ക്കു പിന്നാലെ ഇന്ത്യയുമായും വ്യാപാര യുദ്ധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഉയര്‍ന്ന ഇറക്കുമതിത്തീരുവ ഈടാക്കുന്ന രാജ്യമെന്നും, ഇന്ത്യയില്‍നിന്ന് യു.എസില്‍ ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഇതേനിരക്കില്‍ നികുതിയേര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ളിക്കന്‍പാര്‍ട്ടി സമ്മേളനത്തിലാണ് മറ്റുരാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്നനികുതി ഈടാക്കുന്നതെങ്ങനെയെന്ന് ഇന്ത്യയെ ഉദാഹരണമായി കാണിച്ച് ട്രംപ് വിശദീകരിച്ചത്. ""നമ്മള്‍ ഇന്ത്യയിലേക്ക് ഒരു മോട്ടോര്‍സൈക്കിള്‍ കയറ്റിയയക്കുമ്പോള്‍ അവര്‍ 100 ശതമാനം ഇറക്കുമതിത്തീരുവ ഈടാക്കും. എന്നാല്‍, അവര്‍ ഒരു മോട്ടോര്‍ സൈക്കിള്‍ ഇവിടേക്ക് (യു.എസിലേക്ക്) അയക്കുമ്പോള്‍ നമ്മള്‍ നികുതിയൊന്നും ഈടാക്കുന്നില്ല. അതേനിരക്കില്‍ നികുതി ഈടാക്കണമെന്നാണ് എന്റെ അഭിപ്രായം. കുറഞ്ഞത് നികുതി ഈടാക്കുകയെങ്കിലുംവേണം. ഒരു രാജ്യം 100 ശതമാനം നികുതി ഈടാക്കുന്നത് അനുവദിക്കാനാവില്ല. ഇതേ ഉത്പന്നത്തിന് നമുക്കൊന്നും ലഭിക്കുന്നില്ല. നമ്മള്‍ക്ക് വിവരമില്ലെന്നാണ് അവര്‍ കരുതുന്നത് '~ട്രംപ് പറഞ്ഞു.

യു.എസ്. വ്യാപാരപദ്ധതിയായ ജനറലൈസ്ഡ് സിസ്ററം ഓഫ് പ്രിഫറന്‍സിന്റെ കീഴില്‍ (ജി.എസ്.പി.) യു.എസിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഏകദേശം 560 കോടി ഡോളറിന്റെ നികുതിയിളവാണ് വര്‍ഷം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. 1970~ല്‍ നടപ്പാക്കിയ ഈ പദ്ധതിക്കുകീഴില്‍ ഏറ്റവും നേട്ടമുണ്ടാംക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ വ്യാപാര, നിക്ഷേപ നയങ്ങള്‍ക്കെതിരേയുള്ള അച്ചടക്കനടപടിയെന്ന നിലയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന നികുതിരഹിതനയം പിന്‍വലിക്കാന്‍ ഫെബ്രുവരി ആറിന് വാഷിങ്ടണ്‍ തീരുമാനിച്ചിരുന്നു.
- dated 05 Mar 2019


Comments:
Keywords: India - Finance - 5320195trade India - Finance - 5320195trade,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020199gita
ധനകമ്മിയെ സൂക്ഷിക്കണം: ഇന്ത്യയ്ക്ക് ഐഎംഎഫിന്റെ മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
21820194recession
മാന്ദ്യ ഭീതിയില്‍ ഇന്ത്യയും
തുടര്‍ന്നു വായിക്കുക
27520198rbi
ഇന്ത്യയില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കും
തുടര്‍ന്നു വായിക്കുക
25520192klm
കെഎല്‍എം ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
18420199jet
ജെറ്റ് എയര്‍വേയ്സ് സര്‍വീസ് അവസാനിപ്പിച്ചു
തുടര്‍ന്നു വായിക്കുക
13420191jet
ജെറ്റ് എയര്‍വേയ്സ് പ്രതിസന്ധി തുടരുന്നു; അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി
തുടര്‍ന്നു വായിക്കുക
19320196reliance
അനില്‍ അംബാനിയുടെ തടവ് ശിക്ഷ ഒഴിവാക്കാന്‍ മുകേഷ് അംബാനി നല്‍കിയത് 550 കോടി രൂപ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us