Today: 22 Oct 2019 GMT   Tell Your Friend
Advertisements
"ബ്രെക്സിറ്റ് ബോറിസിന്'' ഇരട്ട പ്രഹരം
Photo #1 - U.K. - Otta Nottathil - 5920192brexit
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഇരട്ട പ്രഹരം. കരാറില്ലാത്ത ബ്രെക്സിറ്റ് തടയുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം കൊണ്ടു വന്ന ബില്‍ ഭരണപക്ഷത്തെ ചില എംപിമാരുടെ കൂടി പിന്തുണയോടെ പാര്‍ലമെന്റ് പാസാക്കി. ഇതോടെ ഒക്ടോബര്‍ 31 നു മുന്‍പ് യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ബ്രെക്സിറ്റ് വീണ്ടും നീട്ടിവയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനാകും.

ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു ബോറിസ് ജോണ്‍സന്റെ പദ്ധതി. കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുക എന്ന തന്റെ നിലപാടിനു പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെന്നു തെളിയിക്കപ്പെട്ടതോടെ, ഒക്ടോബര്‍ 15നു തെരഞ്ഞെടുപ്പ് നടത്താമെന്ന പ്രമേയം പ്രധാനമന്ത്രി അവതരിപ്പിച്ചു. എന്നാല്‍, രണ്ടാമത്തെ തിരിച്ചടിയായി ഈ പ്രമേയം പാര്‍ലമെന്റ് നിരാകരിക്കുകയായിരുന്നു.

കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള മാന്യമല്ലാത്ത കളിയാണ് ജോണ്‍സണ്‍ കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആരോപിച്ചു. എസ്എന്‍പിയും ലിബറല്‍ ഡെമോക്രാറ്റുകളും പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. യുകെ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നു എന്നുറപ്പാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നാണ് ഇരുപാര്‍ട്ടികളുടെയും ആരോപണം.

ഇടക്കാല തെരഞ്ഞെടുപ്പ് വേണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങള്‍ ഇതിനുള്ള പ്രമേയത്തെ അംഗീകരിക്കണമെന്നാണ് ബ്രിട്ടനിലെ നിയമം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 136 വോട്ടിന്റെ കുറവുണ്ടായിരുന്നു. ലേബര്‍ പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, മൂന്നു പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു, 28 പേര്‍ എതിര്‍ത്തു.

ആകെ 298 പേരാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ അനുകൂലിച്ചത്. 288 പേര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടു നിന്നു. 56 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

അതേസമയം, കരാറില്ലാത്ത ബ്രെക്സിറ്റ് തടയുന്നതിനുള്ള ബില്ലിനെ ബഹൂഭൂരിപക്ഷം പ്രതിപക്ഷ എംപിമാരും അനുകൂലിച്ചു. 21 ഭരണകക്ഷി വിമതരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അടുത്ത ആഴ്ച പാര്‍ലമെന്റ് സസ്പെന്‍ഷന്‍ നിലവില്‍ വരും മുന്‍പു തന്നെ ഈ ബില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെടുക്കാന്‍ പ്രതിപക്ഷത്തിനു സാധിച്ചത് ബോറിസിനു വന്‍ തിരിച്ചടിയായി.
- dated 04 Sep 2019


Comments:
Keywords: U.K. - Otta Nottathil - 5920192brexit U.K. - Otta Nottathil - 5920192brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211020195brexit
ബ്രെക്സിറ്റ് നീട്ടിവയ്ക്കുന്നതിനെതിരേ യൂറോപ്പില്‍ പ്രതിഷേധം ശക്തമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
211020193brexit
ബ്രെക്സിറ്റ് നീട്ടിവയ്ക്കാന്‍ ബോറിസിന്റെ കത്ത് Recent or Hot News
കത്തില്‍ ഒപ്പില്ല, തന്റെ കത്തല്ല പാര്‍ലമെന്റിന്റേതെന്ന് പ്രധാനമന്ത്രി തുടര്‍ന്നു വായിക്കുക
201020195brexit
ബ്രെക്സിറ്റ്: ബ്രിട്ടന്‍ വിശദീകരണം നല്‍കണമെന്ന് യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020194boris
ബ്രെക്സിറ്റ് 31നു തന്നെ: ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020193brexit
ബ്രെക്സിറ്റ് നീട്ടാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വിധി Recent or Hot News
പിന്‍മാറ്റ കരാറില്‍ വോട്ടെടുപ്പ് നടന്നില്ല തുടര്‍ന്നു വായിക്കുക
1910201910corbyn
കോര്‍ബിന്‍ ജൂതവിരുദ്ധനെന്ന് ആരോപിച്ച് എംപി രാജിവച്ചു
തുടര്‍ന്നു വായിക്കുക
191020198brexit
ബോറിസിനു വേണ്ടത് 318 വോട്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us