Today: 17 Feb 2020 GMT   Tell Your Friend
Advertisements
നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 71220191merkel
ഓഷ്വിറ്റ്സ്: ജര്‍മന്‍ ചാന്‍സലറായ ശേഷം അംഗല മെര്‍ക്കല്‍ ആദ്യമായി ഓഷ്വിറ്റ്സ് സന്ദര്‍ശിച്ചു. പോളണ്ടിലെ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാംപ് മോചിപ്പിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെര്‍ക്കലിന്റെ സന്ദര്‍ശനം.

നാസികള്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ജര്‍മനിക്ക് അവസാനിക്കാത്ത ഉത്തരവാദിത്വമാണുള്ളതെന്ന് സന്ദര്‍ശനവേളയില്‍ മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ഈ ഉത്തരവാദിത്വം ജര്‍മനിക്കാരുടെ ദേശീയ വ്യക്തിത്വത്തിന്റെ ഭാഗം കൂടിയാണെന്നും അവര്‍ പറഞ്ഞു.

ജര്‍മനിയില്‍ സെമിറ്റിക് വിരുദ്ധ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മെര്‍ക്കലിന്റെ ഓഷ്വിറ്റ്സ് സന്ദര്‍ശനവും ഈ അഭിപ്രായപ്രകടനവും. 1.1 മില്യന്‍ ആളുകളെയാണ് നാസി ഭരണകൂടം ഓഷ്വിറ്റ്സ് ക്യാംപില്‍ വച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും ജൂതരുമായിരുന്നു.

പോഷിഷ് പ്രധാനമന്ത്രി മത്തേവൂസ് മോറാവീക്കിയും ഓഷ്വിറ്റ്സ് തടവറയില്‍ നിന്ന് ജീവനോടെ പുറത്തുവന്ന ബോഗ്ദാന്‍ സ്റ്റാനിസ്ളാവ് ബാര്‍ട്ടനികോവ്സ്കിയും സന്ദര്‍ശനവേളയില്‍ മെര്‍ക്കലിന് ഒപ്പമുണ്ടായിരുന്നു.
- dated 06 Dec 2019


Comments:
Keywords: Germany - Otta Nottathil - 71220191merkel Germany - Otta Nottathil - 71220191merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
dr_rajeevan_EU_fellowship_oxford
ജര്‍മന്‍ മലയാളി ശാസ്ത്രജ്ഞന്‍ യൂറോപ്യന്‍ യൂണിയന്‍ ഫെലോഷിപ്പിന് അര്‍ഹനായി Recent or Hot News
തുടര്‍ന്നു വായിക്കുക
police_raid_German_far_right_group_arrested
ജര്‍മനിയില്‍ തീവ്രവാദി ആക്രമണപദ്ധതി പൊളിച്ചടുക്കി പോലീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
17220201france
യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം: ജര്‍മനി മുന്‍കൈയെടുക്കാത്തതില്‍ ഫ്രാന്‍സിന് അക്ഷമ Recent or Hot News
തുടര്‍ന്നു വായിക്കുക
Man_donated_seven_million_euro_fortune_to_AFD
ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയ്ക്ക് പാര്‍ട്ടിയംഗം ഇഷ്ടദാനം കൊടുത്തത് ഏഴു മില്യണ്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_on_tyre_plane_landing_dusseldorf_saturday
ജര്‍മനിയില്‍ ലാന്റിംഗിനിടെ ടയറിനു തീപിടിച്ചു : ഒഴിവായത് വന്‍ ദുരന്തം Recent or Hot News
തുടര്‍ന്നു വായിക്കുക
142202011birth
ജര്‍മനിയില്‍ മൂന്നിലൊന്ന് കുട്ടികള്‍ ജനിക്കുന്നത് വിവാഹ ബന്ധത്തിനു പുറത്ത്
തുടര്‍ന്നു വായിക്കുക
142202010birth
ജര്‍മനിയില്‍ വീണ്ടും ജനന നിരക്ക് കൂടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us