Today: 26 May 2019 GMT   Tell Your Friend
Advertisements
കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കു നൊബേല്‍ സമാധാന സമ്മാനത്തിനു ശുപാര്‍ശ
Photo #1 - India - Otta Nottathil - 7220195fishermen
തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളെ ശശി തരൂര്‍ എംപി നൊബേല്‍ സമാധാന സമ്മാനത്തിനു ശുപാര്‍ശ ചെയ്തു. . കഴിഞ്ഞ ആഗസ്ററില്‍ പ്രളയം കേരളത്തെയാകെ മുക്കിക്കളഞ്ഞപ്പോള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നൊബേല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നൊബേല്‍ കമ്മിറ്റി ചെയര്‍ പേഴ്സണ് കത്തു നല്‍കിയിരിക്കുകയാണ് തരൂര്‍.

ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് സമാധാന നൊബേലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാം, ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് തരൂര്‍ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തത്.

പ്രളയ സമയത്ത് സ്വന്തം ജീവന്‍ നഷ്ടപ്പെടാനും ബോട്ടുകളുള്‍പ്പെടെയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്ന് ഉറപ്പുണ്ടായിട്ടുകൂടി ജീവിത മാര്‍ഗമായ ബോട്ടുകളുമായി സഹജീവികളുടെ രക്ഷയ്ക്കായി രംഗത്തിറങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. പ്രദേശത്തെ അവസ്ഥകളെല്ലാം കണക്കുകൂട്ടി അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പ്രളയകാലത്ത് രക്ഷയായതെന്ന് ശശി തരൂര്‍ കത്തില്‍ വിശദീകരിക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ സമയത്ത് ബോട്ടില്‍ കയറാന്‍ പ്രയാസപ്പെട്ടവര്‍ക്ക് ചവിട്ടി കയറാന്‍ തന്‍റെ മുതുക് കാണിച്ച് കൊടുത്ത ജെയ്സലിന്‍റെ ചിത്രം, മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ നന്മയുടെ അടയാളമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.
- dated 06 Feb 2019


Comments:
Keywords: India - Otta Nottathil - 7220195fishermen India - Otta Nottathil - 7220195fishermen,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
245201910bjp
കേരളത്തില്‍ 'സുവര്‍ണാവസരം' മുതലാക്കാനാവാതെ ബിജെപി Recent or Hot News
തുടര്‍ന്നു വായിക്കുക
election_India_2019_modi_again_pm
കേന്ദ്രത്തില്‍ മോദി പ്രഭാവം ; കേരളത്തില്‍ ഇടതിനെ പൊളിച്ചടുക്കി യുഡിഫ് ; കച്ചിയടിക്കാതെ താമരയും Recent or Hot News
തുടര്‍ന്നു വായിക്കുക
185201910modi
ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ നരേന്ദ്ര മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം
തുടര്‍ന്നു വായിക്കുക
6520199election
ഇന്ത്യയില്‍ അഞ്ചാം ഘട്ടം വോട്ടെടുപ്പ് തിങ്കളാഴ്ച
തുടര്‍ന്നു വായിക്കുക
joychayan_maniyangattu
എം.സി.ജോസഫ് മണിയങ്ങാട്ട് നിര്യാതനായി
തുടര്‍ന്നു വായിക്കുക
28420196election
ഇന്ത്യയില്‍ നാലാം ഘട്ടം തെരഞ്ഞെടുപ്പ് തിങ്കളാഴ്ച
തുടര്‍ന്നു വായിക്കുക
27420197sita
എയര്‍ ഇന്ത്യ സെര്‍വര്‍ തകരാര്‍ ആയിരക്കണക്കിനു യാത്രക്കാരെ ബാധിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us