Today: 05 Jun 2020 GMT   Tell Your Friend
Advertisements
ഇംപീച്ച്മെന്റില്‍ കുറ്റവിമുക്തനായി ട്രംപ്
Photo #1 - America - Otta Nottathil - 7220195trump

വാഷിങ്ടണ്‍: ഇംപീച്ച്മെന്‍റ് വിചാരണയില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കി. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ ആരോപണങ്ങള്‍ യുഎസ് പാര്‍ലമെന്റിന്റെ ഉപരിസഭ വോട്ടിനിട്ട് തള്ളുകയായിരുന്നു.

അധികാര ദുര്‍വിനിയോഗം എന്ന പ്രമേയം 48നെതിരെ 52 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്നാല്‍ ഈ പ്രമേയത്തെ റിപ്പബ്ളിക്കന്‍ അംഗമായ മിറ്റ് റോംനി പിന്തുണച്ചു. ജനപ്രതിനിധിസഭയായ കോണ്‍ഗ്രസിന്‍റെ നടപടികളെ തടസപ്പെടുത്തിയെന്ന പ്രമേയം 47നെതിരെ 53 വോട്ടുകള്‍ക്കാണ് തള്ളിയത്. നാലു മാസം നീണ്ട ഇംപീച്ച്മെന്‍റ് നടപടികള്‍ക്കാണ് ഇതോടെ അവസാനമായത്.

100 അംഗ സെനറ്റില്‍ 67 പേരുടെ പിന്തുണ വേണം പ്രമേയം പാസാകാന്‍. എന്നാല്‍, ഡെമോക്രാറ്റുകള്‍ക്ക് 47 അംഗങ്ങള്‍ മാത്രമാണുള്ളത്.

2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായ മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രെയ്ന്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിലാണ് അമേരിക്കയുടെ 45ാമത് പ്രസിഡന്‍റായ ട്രംപ് ഇംപീച്ച്മെന്‍റ് വിചാരണ നേരിട്ടത്. സ്പീക്കര്‍ നാന്‍സി പെലോസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജനപ്രതിനിധിസഭയില്‍ ഇംപീച്ച്മെന്‍റ് നടപടികള്‍ തുടങ്ങുകയായിരുന്നു.

കോണ്‍ഗ്രസ് ഇന്‍റലിജന്‍സ് കമ്മിറ്റിയും ജുഡീഷ്യറി കമ്മിറ്റിയും ആഴ്ചകള്‍ നീണ്ട തെളിവെടുപ്പ് നടത്തിയ ശേഷം ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തു. തുടര്‍ന്ന് പ്രമേയങ്ങള്‍ സെനറ്റിലെ വിചാരണക്കായി കൈമാറി. സെനറ്റില്‍ സുപ്രീംകോടതി ചീഫ് ജസ്ററിസിന്‍റെ അധ്യക്ഷതയിലാണ് ഇംപീച്ച്മെന്‍റ് നടപടികള്‍ നടന്നത്.

എന്നാല്‍, സെനറ്റിലെ ഇംപീച്ച്മെന്‍റ് നടപടികള്‍ നിര്‍വീര്യമാക്കാനുള്ള നീക്കമാണ് ഭരണകക്ഷിയായ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ നടത്തിയത്. തെളിവുകളും സാക്ഷികളെയും തടയാന്‍ വോട്ട് ചെയ്തതോടെയാണ് കൂടുതല്‍ നടപടികളില്ലാതെ ട്രംപിന് അനുകൂലമായി ഇംപീച്ച്മെന്‍റ് വിചാരണ അവസാനിച്ചത്. യു.എസ് ചരിത്രത്തില്‍ ഇതുവരെ എല്ലാ ഇംപീച്ച്മെന്‍റിലും പ്രതികള്‍ക്കെതിരെ സെനറ്റില്‍ സാക്ഷി വിസ്താരം നടന്നിരുന്നു. അതാണ്, ഇത്തവണ റിപ്പബ്ളിക്കന്‍ ഇടപെടലില്‍ ഇല്ലാതായത്.
- dated 06 Feb 2020


Comments:
Keywords: America - Otta Nottathil - 7220195trump America - Otta Nottathil - 7220195trump,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2620205protest
പ്രക്ഷോഭകര്‍ക്ക് ട്രംപിന്റെ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
30520201who
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം പൂര്‍ണമായി അവസാനിപ്പിക്കുന്നു: ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
29520208trump
ട്രംപിന്റെ കള്ളത്തരം ട്വിറ്റര്‍ പിടിച്ചു; സമൂഹമാധ്യമങ്ങള്‍ പൂട്ടിക്കുമെന്നു ട്രംപ്
തുടര്‍ന്നു വായിക്കുക
29520203us
യുഎസ് പോലീസിന്റെ വംശീയ കൊല: പ്രതിഷേധം രൂക്ഷം
തുടര്‍ന്നു വായിക്കുക
19520207trump
കൊറോണ പ്രതിരോധത്തിന് ട്രംപിന്റെ സ്വയം ചികിത്സ
തുടര്‍ന്നു വായിക്കുക
11520203eyes
കൊറോണവൈറസിന് കണ്ണിലൂടെയും മനുഷ്യശരീരത്തില്‍ പ്രവേശിക്കാം
തുടര്‍ന്നു വായിക്കുക
2520209remdesivir
കൊറോണയ്ക്കെതിരേ റെംഡെസിവിര്‍ ഫലം കാണുന്നു
ക്ളിനിക്കല്‍ ട്രയലിനു നേതൃത്വം നല്‍കുന്നവരില്‍ ഇന്ത്യക്കാരിയും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us