Today: 29 Feb 2020 GMT   Tell Your Friend
Advertisements
തെരഞ്ഞെടുപ്പ് ചൂടില്‍ ബ്രിട്ടന്‍
Photo #1 - U.K. - Otta Nottathil - 81220191uk
ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച. മൂന്നു വര്‍ഷത്തിനിടെ രണ്ടാംതവണയാണ് രാജ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ പാര്‍ട്ടികളും പ്രചാരണത്തിന്റെ മൂര്‍ധന്യ ഘട്ടത്തില്‍.

ഡിസംബര്‍ 12 വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സിലേയ്ക്ക് 650 എംപിമാരെയാണ് തെരഞ്ഞെടുക്കുന്നത്.

ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും, യൂറോപ്യന്‍ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചനയനുസരിച്ച്് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇത്തവണ ഇവര്‍ക്കൊപ്പം പരിഗണിക്കപ്പെടാവുന്ന ശക്തിയാണ്.

നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാനികള്‍. സ്കോട്ട്ലന്‍ഡില്‍ പ്രാദേശിക കക്ഷിയായ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണ് രണ്ടുപാര്‍ട്ടികളുടെയും പ്രധാന എതിരാളികള്‍.

ബ്രെക്സിറ്റ് തന്നെയാണ് പ്രധാനവിഷയമായി ബോറിസ് ജോണ്‍സണ്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. ജോണ്‍സണും കോര്‍ബിനും പങ്കെടുത്ത അവസാന ടെലിവിഷന്‍ സംവാദത്തിലും ബ്രെക്സിറ്റിന്റെ പേരിലായിരുന്നു ഏറ്റുമുട്ടല്‍. എന്തുവിലകൊടുത്തും ജനുവരിയില്‍തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നാണ് ജോണ്‍സണ്‍ ആവര്‍ത്തിച്ചത്. എന്നാല്‍ സമഗ്ര ആരോഗ്യനയമാണ് കോര്‍ബിന്‍ എടുത്തുകാട്ടിയത്. അതേസമയം, പ്രധാനപാര്‍ട്ടികള്‍ രാജ്യസുരക്ഷ, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ലണ്ടന്‍ ബ്രിഡ്ജ് ആക്രമണമാണ് വിമര്‍ശകര്‍ ഇക്കാര്യത്തില്‍ എടുത്തുകാട്ടുന്നത്.

നഗരങ്ങളില്‍ ധാരാളമായി ചേക്കേറിയിട്ടുള്ള കുടിയേറ്റക്കാരും ഇടത്തരക്കാരുമാണ് വോട്ടര്‍മാരില്‍ പ്രധാന ശക്തി. ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് ഒരുപരിധിവരെ ജയപരാജയങ്ങളെ നിശ്ചയിക്കുക. 15 ലക്ഷത്തോളം ഇന്ത്യക്കാരും പത്തുലക്ഷത്തോളം പാകിസ്താന്‍ കാരും യു.കെ.യിലുണ്ട്.
- dated 08 Dec 2019


Comments:
Keywords: U.K. - Otta Nottathil - 81220191uk U.K. - Otta Nottathil - 81220191uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sangeetholsavam_watford_feb_29
യുകെയില്‍ സംഗീതോല്‍സവം ഫെബ്രു. 29 ന് വാറ്റ് ഫോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29220203malala
ഗ്രെറ്റ ~ മലാല കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28220204visa
ടയര്‍ 2 വിസ സ്പോണ്‍സര്‍ ലൈസന്‍സ് ഫീസ് ബ്രിട്ടനിലെ ചെറുകിട സ്ഥാപനങ്ങളെ ബാധിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
london_sahithyavedi_puraskarasandhya
ലണ്ടന്‍ മലയാള സാഹിത്യവേദി "പുരസ്കാരസന്ധ്യ 2020" ഫെബ്രുവരി 29 ന് കോട്ടയത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
27220201budget
ഇന്ധന നികുതി വര്‍ധിപ്പിക്കരുതെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ക്ക് എംപിമാരുടെ കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
sangeetholsavam_season_4_honouring
സംഗീതോത്സവം സീസണ്‍ 4 ; ബെനഡിക്ട് ഷൈന്‍, വര്‍ഗീസ് ജോണ്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരെ ആദരിക്കുന്നു
തുടര്‍ന്നു വായിക്കുക
26220207period
ആര്‍ത്തവസംബന്ധമായ ഉത്പന്നങ്ങള്‍ സൗജന്യമാക്കാന്‍ സ്കോട്ട്ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us