Today: 09 Dec 2019 GMT   Tell Your Friend
Advertisements
നോട്ടുകളുടെ വലിപ്പക്കുറവ് : പഴ്സില്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിനെന്ന് ആര്‍ബിഐ യുടെ വിശദീകരണം
Photo #1 - India - Otta Nottathil - Indian_currency_size_rbi_mumbai_high_court
മുംബൈ: പഴ്സുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ കറന്‍സി നോട്ടുകളുടെ വലിപ്പം കുറച്ചതെന്ന് റിസര്‍വ് ബാങ്ക് കോടതിയില്‍ ബോധിപ്പിച്ചു. പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന്‍ നേരിടുന്ന ബുദ്ധിമുട്ട് വിശദമാക്കി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ ബൈ്ളന്‍ഡ് (ചഅആ) സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം ബോംബെ ഹൈക്കോടതിയില്‍ പറഞ്ഞത്.

കാഴ്ചവൈകല്യമുള്ളവര്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍ നോട്ടുകളും നാണയങ്ങളും പുറത്തിറക്കാനുള്ള നിര്‍ദേശങ്ങള്‍ കോടതി നല്‍കണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. ചീഫ് ജസ്ററിസ് പ്രദീപ് നന്ദ്രജോഗ്, ജസ്ററിസ് ഭാരതി ദാംഗ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഡോളര്‍ അടക്കമുള്ള
അന്താരാഷ്ട്ര കറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന നോട്ടുകളേക്കാള്‍ വലിപ്പം കുറവാണെന്നും റിസര്‍വ് ബാങ്കിന് വേണ്ടി ഹാജരായമുതിര്‍ന്ന അഭിഭാഷകന്‍ വി ആര്‍ ധോന്ദ് കോടതിയെ അറിയിച്ചു. നോട്ടുകളുടെ വലിപ്പക്കൂടുതല്‍ ഉപയോക്താക്കള്‍ക്കുണ്ടാക്കുന്ന പ്രയാസം തിരിച്ചറിയാന്‍ റിസര്‍വ് ബാങ്കിന് ഇത്രയും കാലം വേണ്ടിവന്നോയെന്ന് ചീഫ് ജസ്ററിസ് സരസമായി ചോദിച്ചു. ഇപ്പോള്‍ നോട്ടുകള്‍ പഴ്സില്‍ വെക്കാവുന്ന തരത്തിലുള്ളതായി. ഇനി പഴ്സ് വെക്കാവുന്നതരത്തില്‍ പോക്കറ്റുണ്ടാക്കും. അങ്ങനെ വസ്ത്രത്തിന്റെ ഡിസൈനര്‍ തീരുമാനിക്കുന്ന പോലെയാവും നോട്ടുകളുടെ ആകൃതി. ചീഫ് ജസ്ററിസ് വിമര്‍ശിച്ചു. പഴ്സില്‍ വെക്കാവുന്ന തരത്തിലുള്ളതാവുമ്പോള്‍ നോട്ടുകള്‍ കീറുന്നതും മുഷിയുന്നതും ഒഴിവാക്കാമെന്നും വലിപ്പം കുറച്ചുള്ള നോട്ടുനിര്‍മാണം ഉത്പാദനചെലവ് കുറയ്ക്കുമെന്നും ആര്‍ബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറഞ്ഞു.

കാഴ്ചവൈകല്യമുള്ളവര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് പുതിയ നോട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും വി ആര്‍ ധോന്ദ് കോടതിയെ അറിയിച്ചു. എന്നാല്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കായി ആര്‍ബിഐ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നുണ്ടെന്നും അത് നവംബറോടെ ലഭ്യമാകുമെന്നും ധോന്ദ് കോടതിയില്‍ പറഞ്ഞു.
- dated 06 Sep 2019


Comments:
Keywords: India - Otta Nottathil - Indian_currency_size_rbi_mumbai_high_court India - Otta Nottathil - Indian_currency_size_rbi_mumbai_high_court,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
മാര്‍ മാത്യു അറയ്ക്കല്‍ ; നന്മകള്‍ വാരിവിതറിയ ഏഴരപ്പതിറ്റാണ്ടുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
51220191pichai
സുന്ദര്‍ പിചൈ്ച ഇനി ഗൂഗ്ളിന്റെ 'ഓള്‍ ഇന്‍ ഓള്‍' Recent or Hot News
തുടര്‍ന്നു വായിക്കുക
njanapeedam_akkitham_achuthan_namboothiri
മലയാളത്തിന് വീണ്ടും സുവര്‍ണ്ണത്തിളക്കം : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം
തുടര്‍ന്നു വായിക്കുക
271120197isis
മലയാളികളടക്കം പത്ത് ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങി
തുടര്‍ന്നു വായിക്കുക
261120197pollution
ഡല്‍ഹിയെ നോക്കി ലോകം ചിരിക്കുന്നു: ഇന്ത്യന്‍ സുപ്രീം കോടതി
തുടര്‍ന്നു വായിക്കുക
221120198shehla
വിദ്യാര്‍ഥിനി ക്ളാസില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവം: പ്രതിഷേധം രൂക്ഷം
തുടര്‍ന്നു വായിക്കുക
wmf_kochi
ഡബ്ള്യുഎംഎഫ് പൊതുയോഗവും പ്രിവിലേജ് കാര്‍ഡ് വിതരണവും നടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us